കേരളത്തിന് അപ്പുറത്തേക്ക് നിങ്ങളിലല്ല അതുകൊണ്ട് അധികം തുള്ളണ്ട എന്ന് മുന്‍പ് കോണ്‍ഗ്രസുകാര്‍ സി പി എമ്മിനെ കളിയാക്കി പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇത്തവണ കാര്യം ആകെ മാറി മറിയുകയാണ് ഇവിടെ കാലിടറിയാല്‍ രാഹുലിന്റെയും പ്രിയങ്കയുടെയും കാര്യം വിഷമത്തിലാകും. അതിനേക്കാള്‍ പ്രധാനം പാര്‍ട്ടി ഇവിടെ തോറ്റാല്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി സംഘത്തിനാവും വലിയ തിരിച്ചടി. പാര്‍ട്ടിയില്‍ പല പരീക്ഷണങ്ങള്‍ രാഹുല്‍ നടത്തിയെങ്കിലും അതെല്ലാം ഇവരില്‍ തട്ടി തകര്‍ന്നിരിക്കുകയാണ്. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തിന് പുറത്ത് കഴിവ് തെളിയിച്ച് കാത്തിരിക്കുന്നതിനാല്‍ നിയമസഭയില്‍ പോലും ഒരു അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കാരണം വലിയ എതിര്‍പ്പില്ലാതെ കോണ്‍ഗ്രസിന് ജയിച്ച് കയറാന്‍ സാധിക്കുന്ന സംസ്ഥാനം നിലവില്‍ കേരളമാണ്. സ്ഥിതിഗതികള്‍ അല്‍പ്പം അനുകൂലവും. ഭരണമികവ് കാണിക്കാന്‍ ഉണ്ടെങ്കിലും അണികളുടെ കയ്യിലിരിപ്പും ശബരിമലയും സി പി എമ്മിനെ ഭയപ്പെടുത്തുന്ന കാരണങ്ങാണ്. അതിനാല്‍ നിലവില്‍ പെട്ടിപൊട്ടിക്കുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ കഴിഞ്ഞ തവണ 12 സീറ്റു നേടിയ യുഡിഎഫ് മേല്‍ക്കൈ നേടിയിരുന്നു. എല്‍ഡിഎഫിന് എട്ടു സീറ്റും ലഭിച്ചു. ബിജെപിക്കു സീറ്റൊന്നും ലഭിച്ചില്ല, എന്നാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. 10.45% വോട്ടാണു അവര്‍ക്ക് പാര്‍ട്ടിക്ക് സംസ്ഥാനത്തു ലഭിച്ചത്. ഒരുപക്ഷേ അടുത്ത ലോക്‌സഭയില്‍ ഇടതുപക്ഷ പ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നായിരിക്കും. 16-ാം ലോക്‌സഭയിലെ 12 ഇടത് എംപിമാരില്‍ എട്ടു പേരും കേരളത്തില്‍ നിന്നു ജയിച്ചവരായിരുന്നു. ബാക്കി രണ്ടു പേര്‍ വീതം ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നുമാണു സഭയിലെത്തിയത്. ഈ രണ്ടു സംസ്ഥാനങ്ങളിലും സിപിഎമ്മിനു വിജയപ്രതീക്ഷ കുറവായതിനാല്‍ കേരളത്തിലെ വിജയം പാര്‍ട്ടിക്ക് അനിവാര്യം. അതിനാല്‍ കോണ്‍ഗ്രസ് നന്നായി പണിതില്ലങ്കില്‍ പണികിട്ടുമെന്ന് ഉറപ്പ്. കര്‍ഷക മാര്‍ച്ചുകള്‍ നടന്ന സംസ്ഥാനങ്ങളില്‍ സഖ്യക്ഷികളമായി ചേര്‍ന്ന് സീറ്റ് ഉറപ്പിക്കാന്‍ സി പി എം നീക്കം നടത്തുന്നുണ്ട്. ദേശീയ വിഷയങ്ങളേക്കാള്‍ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും ഇത്തവണ സംസ്ഥാനത്തു കോണ്‍ഗ്രസും ബി ജെ പി യും കൂടുതല്‍ ചര്‍ച്ച ചെയ്യുക. വോട്ടര്‍മാരില്‍ 45 ശതമാനം ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തന്നെ കേന്ദ്രസര്‍ക്കാരിനെതിരായ ധ്രുവീകരണത്തിന്റെ പിന്‍ബലം ബിജെപിക്കു ദേശീയ ബദലായ കോണ്‍ഗ്രസിനു ലഭിക്കുമെന്നു നിരീക്ഷകര്‍ കരുതുന്നു. പുറത്തുവന്ന സര്‍വേകള്‍ യുഡിഎഫിനാണ് വ്യക്തമായ മുന്‍തൂക്കം പ്രവചത് പക്ഷെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തില്‍ അത് ചീറ്റിപ്പോവുകയും ചെയ്തു. മികച്ച സ്ഥാനാര്‍ത്ഥികളെ അണി നിരത്തി കേരളത്തില്‍ കഴിഞ്ഞ തവണത്തെ ലീഡ് നിലനിര്‍ത്തിയില്ലങ്കില്‍ കോണ്‍ഗ്രസ് 100 കടക്കുക ബുദ്ധിമുട്ടായിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....