നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ക്കരു ഘടകകക്ഷിക്കും കൂടുതല്‍ സീറ്റോ, പുതിയ ഓഫറുകളോ നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിജയം നേടേണ്ട സ്ഥലമാണ് കേരളം അവിടെ ചൂതുകളിക്കാന്‍ പറ്റില്ല അതുകൊണ്ട് തീരുമാനത്തില്‍ മാറ്റമില്ല. ഏയ്, അവരാരും വലിയ പ്രശ്നക്കാരല്ലല്ലോ. കാര്യങ്ങള്‍ മനസിലാകുന്നവരാണ്. നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ സാധ്യത അവര്‍ക്കും അറിയാം. കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ട സ്ഥിതിയുണ്ട്. മുസ്ലിം ലീഗിനും, കേരള കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റുകള്‍ നല്‍കാവുന്ന സ്ഥതിയല്ല. ഇപ്പോള്‍ നാലു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കുണ്ട്. അതു തന്നെ തുടരാന്‍ എല്ലാവരും സമ്മതിച്ചേക്കും. ആരും പിടിവാശിക്കാര്‍ അല്ലല്ലോ. കോട്ടയം സീറ്റ് മാണിക്കുണ്ട് അവിടെ എങ്ങനെ മല്‍സരിക്കണം എന്ന കാര്യം അവര്‍ തീരുമാനിക്കണം. ആ പാര്‍ട്ടിയിലെ പ്രശ്നത്തിന് അവര്‍ തന്നെ പരിഹാരം കാണണം. ഇക്കാര്യം അവരോട് സൂചിപ്പിക്കും. ഒരു ഫോര്‍മുലയും കോണ്‍ഗ്രസോ യുഡിഎഫോ വയ്ക്കില്ല. പ്രശ്നം അവര്‍ക്കുള്ളില്‍ തീരുന്നില്ലെങ്കില്‍ പരിഹാരം അപ്പോള്‍ നിര്‍ദേശിച്ചാല്‍ മതിയല്ലോ. വേണ്ടി വന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ യു ഡി എഫി ന് തീരുമാനിക്കേണ്ടി വരും . സിറ്റിങ് എംപി മാര്‍ മത്സരിക്കുമോ. എന്ന് പറയാന്‍ പറ്റില്ല. വിജയസാധ്യതയ്ക്കാണ് മുന്‍ഗണന. എല്ലാ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ കാര്യം ഇവിടെ ചര്‍ച്ച ചെയ്തശേഷം പാനല്‍ ലിസ്റ്റ് നല്‍കാനാണു കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിര്‍ദേശം. ചില മണ്ഡലങ്ങളില്‍ മാറ്റംവേണമെന്ന ആവശ്യം പ്രവര്‍ത്തകരില്‍ നിന്നുണ്ട്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....