അനാരോഗ്യം മൂലം കൊച്ചിയില്‍ വിശ്രമിക്കുന്ന കെഎം മാണിയുടെ അനുഗ്രഹത്തോടെ പാര്‍ട്ടി ചെയര്‍മാന്‍ പദവി ലഭിച്ചാല്‍ പാര്‍ലമന്‍ന്റെ് സീറ്റില്‍ നിന്ന് പിന്‍മാറാമെന്ന് പിജെ ജോസഫ്. പ്രശ്‌നത്തില്‍ രമ്യപരിഹാരത്തിനായി ജോസഫുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിലെ പടലപിണക്കം യു.ഡി.എഫിന് പല മണ്ഡലങ്ങളിലും ദേഷമുണ്ടാവുമെന്ന ഭയത്താലാണ് കോണ്‍ഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവര്‍ ഇന്നലെ കെ.എം മാണിയുമായും പി.ജെ ജോസഫുമായും പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. നാളെ വീണ്ടും മുല്ലപ്പള്ളി പി.ജെ.ജോസഫുമായി സംസാരിക്കുമെന്നാണ് അറിയുന്നത്. ഇക്കുറി അധികസീറ്റ് ലഭിക്കില്ലെന്ന് കെ.എം.മാണിക്കും ജോസഫിനും നേരത്തെതന്നെ അറിയാമായിരുന്നുവത്രെ. പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കാനാണ് അവസാന നിമിഷം വരെ രണ്ടു സീറ്റിനായി അവകാശവാദം ഉയര്‍ത്തിക്കൊണ്ടിരുന്നത്. കേരളകോണ്‍ഗ്രസ് ലയനസമയത്ത് മാണി പറഞ്ഞിരുന്ന ഒരു കാര്യവും പാലിച്ചിട്ടില്ലന്നും, ഇനി മകന്‍ ചെയര്‍മാനാകുന്ന പാര്‍ട്ടിയില്‍ വിധേയനായി നില്‍ക്കാന്‍ താനടക്കമുള്ള സീനിയര്‍ നേതാക്കള്‍ തയാറല്ലന്നുമാണ് പി ജെ പറഞ്ഞിരിക്കുന്നത്. പി ജെ യുടെ നീക്കത്തിന് സി എഫ് തോമസ് അടക്കമുള്ള ഒരു കൂട്ടം മുതിര്‍ന്ന നേതാക്കളുടെ പിന്‍തുണയുണ്ട്. ഒരുകാലത്ത് മാണിയുടെ വിശ്വസ്ഥനായിരുന്ന മുന്‍ രാജ്യസഭാ അംഗവും പി ജെ യെ ചെയര്‍മാനാക്കി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായിട്ടാണ് ഏഴാം തീയതി നിശ്ചയിച്ച പാര്‍ട്ടി യോഗം പത്തിലേക്ക് മാണിഗ്രൂപ്പ് മാറിയിരിക്കുന്നത്. മാണിയില്‍ നിന്ന് പിളര്‍ന്നാലും താന്‍ യുഡിഎഫ് വിടില്ലന്ന ഉറപ്പ് പി ജെ ജോസഫ് തന്നെ കണ്ട കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പാളയത്തില്‍ പടവേണ്ടന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. മകളുടെ വീട്ടില്‍ എന്ന് പ്രചരണം നടത്തിയ കൊച്ചിയില്‍ താമസിക്കുന്ന കെ എം മാണി ശാസകോശത്തെ ബാധിച്ചിരിക്കുന്ന ഗുരുതര രോഗത്തിന് ചികില്‍സ തേടിയിരിക്കുകയാണ്. രണ്ട് യു ഡി എഫ് ചര്‍ച്ചകള്‍ക്കും അദ്ദേഹം എത്തിയത് ആശുപത്രി കിടക്കയില്‍ നിന്നാണ്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മാണിയുമായി അഭിമുഖത്തിന് ശ്രമിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും കുടുബം അതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. മാണിക്ക് പിന്നാലെ മകനും മരുമകളും പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുന്നതിനെ നിലവിലെ പാര്‍ട്ടി എം എല്‍ എ മാര്‍ അടക്കം അനുകൂലിക്കുന്നില്ല. പാര്‍ട്ടി വിട്ടുപോകേണ്ട അവസ്ഥയിലാണ് പലരും, അങ്ങനെ ഒരു അവസ്ഥ വന്നാല്‍ അവരവരുടെ മണ്ഡലങ്ങളിലേക്ക് ഒതുങ്ങി പ്രവര്‍ത്തനവുമായി കൂടാനാണ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....