സീറ്റ് പിടിക്കാന്‍ സ്വതന്ത്രന്മാരെ ഇറക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ തീരുമാനിച്ച് ഉറപ്പിച്ച് സി പി എം. ലോക്സഭാ സ്ഥാനാര്‍ത്ഥി ലിസ്റ്റ് അനൗദ്യോഗികമായി പുറത്തുവന്നതോടെ ശ്രദ്ധേയമായിരിക്കുന്നത് അണികള്‍ ആവേശത്തോടെ സ്വീകരിക്കുന്ന നേതാക്കളെ മാത്രം കളത്തില്‍ ഇറക്കാനും പുതിയ ഇറക്കുമതികള്‍ ഒഴിവാക്കാനും നടത്തിയിരിക്കുന്ന നീക്കമാണ്. അണികള്‍ക്കിടയിലും പ്രദേശികമായും ഉള്ള സ്വീകാര്യതയാണ് ഇവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കോട്ടയം അടക്കം മണ്ഡലങ്ങളില്‍ ജില്ലാ നേതൃത്വം മുന്നോട്ടുവച്ച കെ സുരേഷ് കുറിപ്പിനെ പോലും ഒഴിവാക്കിയാണ് വി എന്‍ വാസവനിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തിയിരിക്കുന്നത്. ചാലക്കുടിയില്‍ പാര്‍ട്ടി നിശ്ചയിക്കുന്നത് നടക്കും എന്ന കര്‍ശന സന്ദേശമാണ് വീണ്ടും ഇന്നസെന്റ് എന്ന തീരുമാനത്തിലൂടെ നല്‍കിയിരിക്കുന്നത്. വീണാ ജോര്‍ജ്, ജോയ്സ് ജോര്‍ജ് , ഇന്നസന്റ് എന്നിവരാണ് പട്ടികയിലെ കടുത്ത പാര്ട്ടിക്കാര് അല്ലാത്തവര്‍. സ്വതന്ത്രരെയും പൊതുസമ്മതരെയും ഇക്കുറി പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ജയസാധ്യത മാത്രം പരിഗണിച്ച് എംഎല്‍എമാരെ രംഗത്തിറക്കുന്നതിലൂടെ സ്വതന്ത്രരെയും പൊതുസമ്മതരെയും പരീക്ഷക്കുന്ന പതിവ് രീതിയാണ് സിപിഎം അവസാനിപ്പിച്ചിരിക്കുന്നത്. സിറ്റിങ് എംപിയെ തന്നെ മല്‍സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചെങ്കിലും ചാലക്കുടി മണ്ഡലം കമ്മിറ്റിക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇന്നസന്റ് മല്‍സരിച്ച് തോറ്റാല്‍ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ആദ്യ പ്രതികരണം. തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാനക്കമ്മിറ്റിക്കായിരിക്കുമെന്നും ഇതോടൊപ്പം വ്യക്തമാക്കി. ഇന്നസന്റിനു പകരം പി.രാജീവിന്റെ പേര് ഒരാള്‍ മണ്ഡലം കമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും പുതിയ പേരുവേണ്ട, നിര്‍ദേശിച്ച പേരു തന്നെ ചര്‍ച്ച ചെയ്താല്‍ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ കര്‍ശനമായി വിലക്കിയതോടെയാണ് ഇന്നസന്റിനു വഴിയൊരുങ്ങിയത്. സംഘടനാ സംവിധാനം വീണ്ടും കടുപ്പിക്കുകയാണ് പാര്‍ട്ടി എന്ന സന്ദേശമാണ് ഇതിലൂടെ സി പി എം നല്‍കിയത്. സ്വതന്ത്രരെ സ്ഥിരമായി പരീക്ഷിക്കാറുള്ള എറണാകുളത്തു പോലും പി രാജീവിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പത്തനംതിട്ടയില്‍ റാന്നി എംഎല്‍എ രാജു എബ്രാഹിമിനെ പരിഗണിച്ചെങ്കിലും വനിതാമുഖമെന്ന നിലയില്‍ വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല വിവാദത്തിലുള്ള എതിര്‍പ്പ് വീണാ ജോര്‍ജിന് ഓര്‍ത്തഡോക്സ് സഭ നല്കുന്ന പിന്തുണയിലൂടെ മറികടക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തില്‍. രണ്ട് ലക്ഷത്തോളമുള്ള ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്ഥിയാക്കിക്കുമ്പോള് കോട്ടയത്ത് വാസവനെ പരിഗണിക്കുന്നതും സമുദായിക പ്രാനിധ്യം ഉറപ്പിക്കാനാണ് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....