വിഷു ബംബര്‍ എടുക്കുന്നതുപോലെയാണ് എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ സി പി എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്യം മിടുക്കരായ നേതാക്കള്‍ ഏറെയുണ്ടെങ്കിലും പാര്‍ലമെന്റിലേക്കുള്ളയാത്ര കൊച്ചിക്കാര്‍ക്ക് പ്രിയം കൈപത്തിയോടാണ്. 1967ല്‍ വി. വിശ്വനാഥമേനോന്‍ വിജയിച്ചശേഷം പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ വിജയിക്കാന്‍ സിപിഎമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ലെന്നതു ചരിത്രം. ഇത്തവണ പി രാജീവിന്റെ പേര് യുവജനങ്ങള്‍ അടക്കം ഉയര്‍ത്തുന്നതിന്റെ കാര്യവും അതു തന്നെ. ഗ്രൂപ്പ് കളികള്‍ക്ക് മുകളില്‍ മണ്ഡലത്തില്‍ ജയിച്ച് കയറാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥി രാജീവ് തന്നെയാണ്. എന്തായാലും ഒന്‍പതാം തീയതി വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. ഏക്കാലത്തും സ്വതന്ത്രനെ പരീക്ഷിച്ചു വിജയിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. ഉപതെരഞ്ഞെടുപ്പുകളടക്കം 17 തവണ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ അഞ്ച് തവണ മാത്രമാണ് എല്‍ഡിഎഫിനൊപ്പം മണ്ഡലം നിന്നത്. കഴിഞ്ഞ തവണ കെ.വി. തോമസിനെ നേരിടാന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയതു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയായിരുന്നു. ഫലം വന്നപ്പോള്‍ 87,047 വോട്ടു ഭൂരിപക്ഷത്തോടെ കെ.വി തോമസ് ഡല്‍ഹിക്കു പറന്നു. അഞ്ചു വട്ടമാണ് കെ.വി. തോമസ് എറണാകുളത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. 1984 മുതല്‍ മത്സരരംഗത്തുള്ള കെ.വി തോമസ് 1996ല്‍ ഇടതിന്റെ സേവ്യര്‍ അറയ്ക്കലിനു മുന്നില്‍ തോല്‍വി സമ്മതിച്ചു. പിന്നീട് 2009ല്‍ മടങ്ങിയെത്തി തുടര്‍ച്ചയായ രണ്ട് വട്ടം അരക്കിട്ട് ഉറപ്പിച്ചു. കെ.വി. തോമസിനെപ്പോലൊരു നേതാവിനെ തോല്‍പ്പിക്കാന്‍ ചരടില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെക്കൊണ്ടാവില്ലെന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. ഇവിടെ ഒരു അട്ടിമറി നടന്നാല്‍ മാത്രമേ എല്‍ഡിഎഫിനു ഡല്‍ഹിക്കു പറക്കാന്‍ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....