തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എത്തിയേക്കും. കോണ്‍ഗ്രസ് ശശീതരൂരിനെ തന്നെ ഉറപ്പിച്ച മണ്ഡലത്തില്‍ സി ദിവാകന്‍ കൂടി എത്തിയതോടെയാണ് ബി ജെ പി നേതൃത്വം കളം മാറ്റി ചവിട്ടുന്നത്. ഇക്കുറി കേരളത്തില്‍ ബി.ജെ.പി ഉന്നമിടുന്ന മൂന്നു സീറ്റുകളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ഇടതു മുന്നണിയെ പിന്തള്ളി രണ്ടാമത് എത്തിയതിന്റെ ബലമുണ്ട്. 15,000 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആ വ്യത്യാസം ഇക്കുറി വിശ്വാസിവോട്ടു കൊണ്ട് നികത്താമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ, അത് വോട്ടായിക്കിട്ടണമെങ്കില്‍ അതിനൊത്ത സ്ഥാനാര്‍ത്ഥി വേണം. ഓഖി സമയത്ത് തീരം കീഴടക്കിയ പ്രകടനമാണ് ബിജെപി യെ ഈ സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് വേണ്ടത്. അന്ന് കടലിന്റെ മക്കളുടെ കലി അടക്കിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'നാന്‍ കൈകൂപ്പി കേക്ക്റേന്‍. ഇന്ത സമയത്തില് ദയവുപണ്ണി പഴി പോടവേണ്ടാ. എനക്കു തെരിയും ഉങ്കളുടെ മനം, നാനും ഒരു പൊമ്പിളൈതാന്‍...നാന്‍ ഉങ്കളെ കേക്ക്റേന്‍, കേക്ക വേണ്ടിത്താന്‍ വന്‍ട്രേന്‍...' ഉറ്റവരുടെ ഉയിരിനായി ഉള്ളുപൊള്ളി കാത്തിരിക്കുന്നവരുടെ കണ്ണീരിനും പ്രതിഷേധത്തിനും മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തോറ്റുമടങ്ങിയിടത്തേക്കാണു കൂപ്പുകൈയും സാന്ത്വനവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത്. കേന്ദ്രമന്ത്രിയുടെ പരിവേഷം മാറ്റിവച്ച്, 'അയലത്തെ സോദരി'യായി അവര്‍ വിഴിഞ്ഞത്തും പൂന്തുറയിലും നാട്ടുകാരെ ആശ്വസിപ്പിച്ചു. അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുഴുവന്‍സമയം രാഷ്ട്രീയക്കാരായി വളര്‍ന്ന നേതാക്കള്‍ക്കു കഴിയാതിരുന്നതാണ് തിരുച്ചിറപ്പള്ളിയില്‍ ജനിച്ച്, ഡല്‍ഹിയില്‍ പഠിച്ച്, ലണ്ടനില്‍ പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിലും ബി.ബി.സി. വേള്‍ഡ് സര്‍വീസിലും പ്രവര്‍ത്തിച്ച് തിരിച്ചെത്തിയ നിര്‍മലയ്ക്കു കഴിഞ്ഞത്. കഴിഞ്ഞ തവണ ബി ജെ പി യെ തള്ളി ശശി തരൂര്‍ ജയിച്ചത് തീരദേശത്തെ വോട്ടിലൂടെയായിരുന്നു അതിനെ മറികടക്കാനുള്ള ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാണ് ഇവര്‍. നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സി.കെ.പത്മനാഭന്റെ നേതൃത്വത്തില്‍ തെക്കന്‍ മേഖലയില്‍ നടത്തിയ അഭിപ്രായം തേടലില്‍ തലസ്ഥാനത്തേക്ക് കുമ്മനത്തിന്റെ പേരിനായിരുന്നു മുന്‍തൂക്കം. പുതിയ സാഹചര്യത്തില്‍ കുമ്മനത്തിനായി സമ്മര്‍ദ്ദം മുറുകാനാണ് സാദ്ധ്യത. എതിരിടേണ്ടത് ശശി തരൂരിനോടും സി.ദിവാകരനോടുമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കുറേക്കൂടി ജാഗ്രതയോടെ വേണ്ടിവരും. സി. ദിവാകരന്റെ വരവോടെ മണ്ഡലത്തിലെ വോട്ടിംഗ് പാറ്റേണില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കഴക്കൂട്ടം,വട്ടിയൂര്‍ക്കാവ്,നേമം,തിരുവനന്തപുരം എന്നീ നാലിടത്ത് ബി.ജെ.പി മുന്നിലെത്തിയിരുന്നു. ഇപ്പോള്‍ സി. ദിവാകരന്‍ വരുമ്പോള്‍ നേമത്തും കഴക്കൂട്ടത്തും കോവളത്തും ബി.ജെ.പി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായേക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....