സിദ്ധിക്കിന്റെ പേരില്‍ കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആധിയിലായി. തങ്ങളെ നേര്‍ച്ചക്കോഴികളാക്കി നേതാക്കള്‍ ഗ്രൂപ്പ് യുദ്ധം മുറുക്കയാണെന്നാണ് സിദ്ധിക്കും, രാജ് മോഹന്‍ ഉണ്ണിത്താനുമടക്കമുള്ള നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന് കിട്ടിയ 12 സീറ്റില്‍ ആറുവീതം എ, ഐ ഗ്രൂപ്പുകള്‍ പങ്കിട്ടു. ബാക്കിയുള്ള നാലെണ്ണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് കൂറുപുലര്‍ത്തുന്നവര്‍ക്കും നല്‍കി. ഇതാണ് നിലവിലെ പ്രശ്‌നം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം മാറ്റിമറിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പട്ടിക. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ നിരവധിപേര്‍ സീറ്റ് മോഹിച്ച് ഡല്‍ഹിയിലും മറ്റും തമ്പടിച്ച് ശ്രമിച്ചെങ്കിലും അന്തിമപരിഗണന ഗ്രൂപ്പ് അടിസ്ഥാനത്തിലായതിനാല്‍ അവരെല്ലാം മടങ്ങി. ഇവരുടെ അമര്‍ഷം വരുംനാളുകളില്‍ ആളിക്കത്തും. മുന്‍ എംപിമാരായ പി ജെ കുര്യന്‍, പി സി ചാക്കോ, കെ പി ധനപാലന്‍, എ പി അബ്ദുള്ളക്കുട്ടി, സീറ്റിനുവേണ്ടി പിടിമുറുക്കിയ ആലപ്പുഴ, മലപ്പുറം ഡിസിസി പ്രസിഡന്റുമാര്‍, വനിതാ നേതാക്കളായ കെ സി റോസക്കുട്ടി, ലതിക സുഭാഷ് എന്നിവരെല്ലാം നേതൃത്വത്തിനെതിരെ അന്തിമപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നതായാണ് . വടകരയിലെ ജനവിധി എന്തായാലും കടുത്ത ഭീഷണിയായി കെ മുരളീധരനെ കേരള രാഷ്ട്രീയത്തില്‍ നിറയ്ക്കും. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും സുധീരനും അടക്കം തലമുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ കെ മുരളീധരന്‍ സന്നദ്ധനായത് ഈ സാധ്യതകൂടി കണക്കിലെടുത്താണ്. മുരളിയുടെ ഗ്രൂപ്പ് ഒറ്റരാത്രികൊണ്ട് പതിനാല് ജില്ലകളിലും വീണ്ടും സജീവമായി എന്നതാണ് നിലവിലെ സ്ഥിതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....