ജില്ലയിലെ 5 എംഎല്‍എമാരില്‍ 3 പേരും ലോക്സഭാ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പുകളെപ്പറ്റിയും ആലോചന തുടങ്ങി. മല്‍സരിക്കുന്ന 3 പേരും ജയിക്കുമോ? ജയിച്ചാല്‍ ആ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് നേതാക്കളുടെ കണക്കുകൂട്ടലുകള്‍. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയ ജില്ലയാണ് പത്തനംതിട്ട. സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ (അടൂര്‍), സിപിഎമ്മിലെ വീണാ ജോര്‍ജ് (ആറന്മുള), കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് (കോന്നി) എന്നിവരാണ് മത്സര രംഗത്ത്. അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും വീണാ ജോര്‍ജ് പത്തനംതിട്ടയിലുമാണ് കളത്തിലിറങ്ങിയത്. ഇടതു മുന്നണിയില്‍ നിന്നു മണ്ഡലം പിടിച്ചെടുക്കാനാണ് 1996ല്‍ അടൂര്‍ പ്രകാശ് കോന്നിയില്‍ നിയോഗിക്കപ്പെട്ടത്. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിറ്റിങ് എംഎല്‍എയുമായിരുന്ന എ.പത്മകുമാറിനെ 807 വോട്ടിനു തോല്‍പിച്ചാണ് അദ്ദേഹം കോന്നി കീഴടക്കിയത്. പിന്നീട് തുടര്‍ച്ചയായി 5 തവണ മണ്ഡലം കാക്കാനും ഭൂരിപക്ഷം ഉയര്‍ത്താനും അടൂര്‍ പ്രകാശിനു കഴിഞ്ഞു. പക്ഷെ പുതിയ ദൗത്യം അത്ര എളുപ്പമല്ലന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പിലെ ആദ്യ റിപ്പോര്‍ട്ട്. കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ചിറ്റയത്തിനു മാവേലിക്കര സ്വന്തം തട്ടകവും ജന്മനാടും കൂടിയാണ്. ജനങ്ങളോട് അദ്ദേഹം സൂക്ഷിക്കുന്ന അടുപ്പവും വികസന ശ്രദ്ധയും എടുത്തുപറയണം. കൊടിക്കുന്നില്‍ സുരേഷ് എന്ന കരുത്തനെ മാവേലിക്കരയില്‍ നേരിടുന്നതിന് ഇടതുമുന്നണി ചിറ്റയം ഗോപകുമാറിനെ നിയോഗിച്ചത് വെറുതയല്ല മിക്കവാറും ഉപതിരഞ്ഞെടുപ്പ് വരും സ്ഥാനാര്‍ത്ഥിയായി പുന്നല ശ്രീകുമാര്‍ എത്താനാണ സാധ്യത. വീണാ ജോര്‍ജ് പ്രതീക്ഷകളുമായാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കുന്നതെങ്കിലും കളം തെളിയണമെങ്കില്‍ ബി ജെ പി കൂടി എത്തണം. പാര്‍ലമെന്റിലേക്കു വിജയിച്ചാല്‍ വീണ്ടും മറ്റൊരു പുതിയ പരീക്ഷണം കൂടി ആറന്മുളയിലെ വോട്ടര്‍മാര്‍ക്ക് ഇടതു മുന്നണിയില്‍ നിന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയവോട്ടുകള്‍ക്ക് പുറമേ മറ്റുചില വോട്ടു കേന്ദ്രങ്ങളില്‍കൂടി സിപിഎം കണ്ണുവയ്ക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....