കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസിന് തലവേുനയാകുന്നു. കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാനികളെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥികളാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രി മോദി പങ്കെടുത്ത പരിപാടി മുതലാണ് തുടക്കം , കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ സഹായിക്കാനുള്ള നീക്കവും മോദിയുടെ അറിവോടെയാണന്ന പ്രചരണം ബി ജെ പി ക്യാമ്പുകളില്‍ ശക്തമാണ്. ശബരിമല വിഷയം മോദി വീണ്ടും ഉയത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുപ്പ് കളയില്‍നിന്ന് പുറത്തായിരിക്കുകയാണ്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍ എത്തിയത് ഇതിന്റെ ഭാഗമാണ്. നരേന്ദ്ര മോഡി പങ്കെടുത്ത റാലിയിലാണ് ബിജെപിക്ക് പിന്തുണയുമായി ടിപി ശ്രീനിവാസനും എത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു ടിപി ശ്രീനിവാസന്‍. എറണാകുളം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ടി പി ശ്രീനിവാസന്‍ ആയിരുന്നു. അതിനു പിന്നാലെയുള്ള ബിജെപി വേദിയിലെയും സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനാണ് വഴിയൊരുക്കിയത്. ്. തിരുവനന്തപുരത്ത് ശശി തരുരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച 2009ല്‍ അദ്ദേഹത്തെ മണ്ഡലത്തില്‍ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തികൂടിയാണ് ശ്രീനിവാസന്‍. ഇതാദ്യമായാണ് ടിപി ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തുന്നത്. കുമ്മനം രാജശേഖരനുള്ള തന്റെ പിന്തുണ വേദിയില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. ടിപി ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തിയത് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....