അസാധാരണമായ ഒരു വെളിപ്പെടുത്തലോടെയാണ് 2016 മേയ് 24ന് കേരളത്തിന്റെ ഇരുപത്തിരണ്ടാമതു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങള്‍ പിണറായി വിജയന്‍ തുടങ്ങിയതുതന്നെ. സത്യപ്രതിജ്ഞയുടെ തലേദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഡു വിതരണം ചെയ്തുകൊണ്ട് തന്റെ യഥാര്‍ഥ ജനനത്തീയതി അദ്ദേഹം വെളിപ്പെടുത്തി. 1944 മേയ് 24. അതുവരെ ആര്‍ക്കുമറിയാതിരുന്ന രഹസ്യം. ഏതുകാര്യവും വളരെ സ്വകാര്യമായി മനസില്‍ സൂക്ഷിക്കാനുള്ള ഈ കഴിവാണ് പിണറായി വിജയനെന്ന രാഷ്ട്രീയവൃക്ഷത്തിന്റെ യഥാര്‍ഥ കാതല്‍. മുഖ്യമന്ത്രി പിണറായിയുടെ ജന്മദിനമാണിന്ന്. അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുടെ അഞ്ചാം വാര്‍ഷിക ദിനം നാളെ എന്നതും യാദൃച്ഛികം. തന്റെ മുന്‍ഗാമികളായ പതിനൊന്നു മുഖ്യമന്ത്രിമാര്‍ നേരിട്ട വെല്ലുവിളികളായിരുന്നില്ല പിണറായി വിജയന് ഏറ്റെടുക്കേണ്ടിവന്നത്. രണ്ടു മഹാപ്രളയങ്ങളും രണ്ടു മഹാമാരികളുമായി കഴിഞ്ഞ നാലു വര്‍ഷവും പ്രശ്‌നസങ്കീര്‍ണങ്ങളായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും. 2017ലെ ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് 89 പേരുടെ ജീവനെടുത്തു. 2018 മേയില്‍ കോഴിക്കോട്ടും മലപ്പുറത്തും പൊട്ടിപ്പുറപ്പെട്ട നിപ്പ വൈറസ് സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തി. നിപ്പ വൈറസിനെ ഒന്നര മാസം കൊണ്ട് പൂര്‍ണമായി കീഴടക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കഴിഞ്ഞു. നിപ്പ കെട്ടടങ്ങുംമുന്‍പ് തന്നെ കാലവര്‍ഷം കലിതുള്ളിയെത്തി. സാധാരണയില്‍ നിന്ന് അല്പം കനക്കുമെന്നു തോന്നിച്ച പേമാരി, ഓഗസ്റ്റ് പകുതി ആയപ്പോഴേക്കും സംഹാരതാണ്ഡവമാടി കേരളത്തെ തകര്‍ത്തെറിഞ്ഞു. 560 ഓളം പേരുടെ മരണത്തിനും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഈ പ്രളയം ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. അതിനിടെയാണ് 121 പേരുടെ ജീവനെടുത്ത കഴിഞ്ഞവര്‍ഷത്തെ പ്രളയം. ഈ ദുരന്തങ്ങള്‍ക്കെല്ലാം മീതേയാണ് ഇപ്പോഴത്തെ കൊവിഡ് 19 പ്രതിസന്ധി. മനക്കരുത്തില്ലെങ്കില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ. അപ്പോഴും അതിജീവനത്തിന്റെ നിലയ്ക്കാത്ത കൈയടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംസ്ഥാന സര്‍ക്കാരും ഏറ്റുവാങ്ങുന്നത്. ഒരു ഭരണാധികാരിയുടെ മികവളക്കാന്‍ പ്രതിസന്ധികളില്‍ തളരാതെയുള്ള ഈ പോരാട്ടം തന്നെ ധാരാളം. നാലു വന്‍ദുരന്തങ്ങളില്‍ തളരാതെ നിന്നു ജനങ്ങളെ നയിച്ചു, പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി. സ്വയം ഉയരങ്ങള്‍ താണ്ടുമ്പോഴും ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നത് പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയാണ്. ഏറ്റവും കൂടുതല്‍ കാലം സിപിഎമ്മിനെ നയിച്ച സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം കാണിക്കുന്ന ചില സ്‌നേഹവായ്പുകള്‍ സ്വാഭാവികം. സംസ്ഥാനം ഏറ്റവും നിര്‍ണായകമായ നാളുകളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സര്‍ക്കാരിനുണ്ടാകണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....