News Beyond Headlines

30 Tuesday
December

കേരളത്തില്‍ വീണ്ടും ആനവേട്ടക്കാര്‍

  കര്‍ഷകന്റെ മേല്‍ കുറ്റം ചുമത്തി എല്ലാവരം തലയൂരിയ പിടയാന വേട്ടകേസില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ ആര്. പലക്കാടിന് പുറമെ കൊല്ലത്തുംന്‍ മലപ്പുറത്തും സമാന രീതിയില്‍ ആനയ്ക്കു നേരെ ആക്രമണം നടത്തുന്നത ഗ്രൂപ്പിനെ കണ്ടത്താന്‍ മടിക്കുന്നതിന് പിന്നല്‍ കൈകള്‍ ആരുടേതാണ്. വിവാദം കെട്ടടങ്ങുമ്പോഴും കേരളം തിരക്കാത്തത് അതുമാത്രമാണ്. സ്‌ഫോടനത്തില്‍ വായ് ആസകലം പൊള്ളലേറ്റ ആ പിടിയാന ദിവസങ്ങളോളം വെള്ളിയാര്‍ പുഴയില്‍ ഇറങ്ങിനിന്ന് സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു. സൈലന്റ് വാലിയുടെ ഭാഗമായ വനഭൂമിയില്‍ പതിനഞ്ചുവയസുള്ള ഗര്‍ഭിണിയായ ആനയെ പൈനാപ്പിളില്‍ പടക്കം വച്ചു നിര്‍ദയമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ വായ് ആസകലം പൊള്ളലേറ്റ ആ പിടിയാന ദിവസങ്ങളോളം വെള്ളിയാര്‍ പുഴയില്‍ ഇറങ്ങിനിന്ന് സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭക്ഷണവും വെള്ളവും അന്വേഷിച്ച് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും ഭീഷണിയുയര്‍ത്തി നിലയുറപ്പിക്കുന്നതുമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെങ്കിലും അന്വേഷണങ്ങള്‍ നടക്കുന്നില്ല. ഇത് കര്‍ഷകരെ മറയാക്കി മറ്റാരോ ചെയ്ത പാതകമാണെന്നും വ്യക്തം. കേരളത്തിലെ കാടുകള്‍ കുറേ നാളുകളായി പഴയതുപോലെ ശാന്തമല്ല. വലിയ ലോറികളും ധാരാളം മനുഷ്യരും ജെസിബി ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി ഉള്‍വനങ്ങള്‍പോലും സജീവം. മരംമുറിക്കലും പാറപൊട്ടിക്കലും പലേടത്തും യഥേഷ്ടം നടക്കുന്നു. മറ്റൊരു ഭാഗത്ത് വനംകൊള്ളയും വന്യജീവി വേട്ടയും. കാടും നാടും തമ്മിലുള്ള അന്തരം കുറയുന്തോറും വന്യമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും തേടി നാട്ടിലേക്കിറങ്ങുന്നു. അവ മനുഷ്യാധിവാസ മേഖലകളില്‍ വലിയ കൃഷിനാശവും ഉണ്ടാക്കാറുണ്ട്. കാട്ടുപന്നിയും കാട്ടാനയും മാത്രമല്ല, കരടിയും പുലിയുമെല്ലാം ഇത്തരത്തില്‍ ഭീഷണിയാകുന്നു. അവയെ വിരട്ടിയോടിക്കുന്നതിന് ആധുനിക സംവിധാനങ്ങളുമായി വനംവകുപ്പ് സജീവമാണ് താനും. കാട്ടുപന്നി ശല്യത്തില്‍ നിന്നു രക്ഷപ്പെടാനാണ് പൈനാപ്പിളില്‍ പടക്കം നിറച്ചതെന്നു പറയുന്നുണ്ടെങ്കിലും അതിന് വിശ്വാസ്യത പോരാ. പന്നിയെ വിരട്ടാന്‍ അത്ര വലിയ സന്നാഹമൊന്നും ആവശ്യമില്ല എന്നതു തന്നെ കാരണം. ഇത് ആനകളെ തന്നെ ലക്ഷ്യമാക്കി വച്ചതാണെന്നു വേണം കരുതാന്‍. ഏപ്രിലില്‍ കൊല്ലം ജില്ലയിലെ പത്തനാപുരം മേഖലയില്‍ സമാനമായ രീതിയില്‍ കാട്ടാന കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ കീഴ്ചുണ്ട് തകര്‍ന്ന ആനയ്ക്ക് ഭക്ഷണം കഴിക്കാനാകുമായിരുന്നില്ല. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറ് ആനകള്‍ ദുരൂഹമായ സാഹചര്യത്തില്‍ ചരിയുകയുണ്ടായി. ആനകളെ കൊന്ന് കൊമ്പും ഇറച്ചിയും എടുക്കുന്ന വ്യാപാരം രാജ്യത്ത് സജീവമായതിനാല്‍ ആനവേട്ടക്കാര്‍ തന്നെയാകും ഇതിനു പിന്നിലെന്ന് കരുതാം. മേയ് 23നാണ് വെള്ളിയാര്‍ പുഴയില്‍ ഇറങ്ങിനില്‍ക്കുന്ന പിടിയാനയെ വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ കണ്ടത്. മണ്ണാര്‍ക്കാട്ടു നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പുഴയില്‍ മുഖവും തുമ്പിക്കൈയും താഴ്ത്തി പരിക്ഷീണയായി നില്‍ക്കുകയായിരുന്നു അവള്‍. ആനയെ കരയ്ക്കു കയറ്റാനുള്ള പദ്ധതി തയാറാക്കി രണ്ട് കുങ്കിയാനകളായ പിറ്റേന്നു തന്നെ എത്തിച്ചു. 27 ന് വൈകുന്നേരം അവളെ ആനയിക്കാന്‍ ശ്രമിച്ച കുങ്കികളാണ് പുഴയില്‍ അവള്‍ ചരിഞ്ഞതായി തിരിച്ചറിഞ്ഞത്. അവ കണ്ണീര്‍വാര്‍ക്കുന്നത് കണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അക്കാര്യം മനസിലാക്കിയത്. തുടര്‍ന്ന് ലോറിയില്‍ വനത്തിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ആന ഗര്‍ഭിണിയായിരുന്നെന്നും വ്യക്തമായി. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് സംഭവം പുറംലോകം അറിഞ്ഞതുമുതല്‍ അതിനെതിരേ കേരളത്തിനകത്തും പുറത്തുംനിന്ന് രോഷം ഉയരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘം സ്ഥലത്തുണ്ട്. സംഭവം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയുമാണ്. കുറ്റവാളികള്‍ ആരുതന്നെയായാലും ദയാദാക്ഷിണ്യം അര്‍ഹിക്കുന്നില്ല. ഓരോ ദിവസവും ആനത്താരയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവയാണ് ആനകള്‍ എന്നതിനാല്‍ എവിടെ വച്ചാണ് അപകടമുണ്ടായത് എന്നത് കൃത്യമായി നിര്‍ണയിക്കുക ക്ലേശകരമാണ്. അതിനാല്‍ തന്നെ കുറ്റവാളികളെ കണ്ടെത്തുകയെന്നത് എളുപ്പവുമല്ല. എങ്കിലും വിശദമായ അന്വേഷണം നടത്തി അവരെ പിടികൂടണം. എങ്കിലേ ഇത്തരം നിഷ്ഠുരതകള്‍ക്ക് അറുതി വരൂ. ആനകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ധാരാളമുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും വലിയ അനധികൃത വ്യാപാരങ്ങളിലൊന്നാണ് ആനക്കൊമ്പ് വേട്ട. അഞ്ചുവര്‍ഷം മുന്‍പാണ് കോളിക്കമുണ്ടാക്കിയ ഇടമലയാര്‍- തുണ്ടം ആനവേട്ട കേസ് ഉണ്ടായത്. അന്ന് ഡല്‍ഹിയില്‍ നിന്ന് 415 കിലോ ആനക്കൊമ്പ് ശില്‍പ്പങ്ങളും തിരുവനന്തപുരത്തുനിന്ന് 60 കിലോ കൊമ്പും പിടികൂടിയിരുന്നു. നടക്കുന്നതിന്റെ പകുതി കേസുകള്‍ പോലും പിടികൂടപ്പെടാറില്ലെന്നതും ഓര്‍ക്കണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനവേട്ട നടക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്താകെ ഏതാണ്ട് 27,000 ആനകള്‍ കൂടിയേ അവശേഷിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വേളയില്‍ വന്യജീവി വേട്ട വന്‍തോതില്‍ കൂടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈലന്റ് വാലി സംഭവവും ഇതിന്റെ ഭാഗമായിത്തന്നെ കണക്കാക്കാവുന്നതാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....