News Beyond Headlines

30 Tuesday
December

ചുവടുപിഴച്ച ആം ആദ്മിയും ഡല്‍ഹിയിലെ ചികിത്‌സയും

കോവിഡ് കാലത്തെ ചികിത്സ സ്വന്തംസംസ്ഥാനക്കാര്‍ക്കു മാത്രമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് ആം ആദ്്മി എന്ന പാര്‍ട്ടി ഇതുവരെ പറഞ്ഞതും , പഠിപ്പിച്ചതും കളവായിരുന്നു എന്ന് തെളിയിക്കുന്നതായി. ചികിത്സ തദ്ദേശീയര്‍ക്കു മാത്രമാക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്നാകണം പിന്നീട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍ റദ്ദാക്കി. പക്ഷെ നത് പുറത്തുകൊണ്ടുവന്നത് ഒരു മനസാണ്. ഈ രീതി നാളെ മറ്റ് സംസ്ഥാനങ്ങള്‍ പിന്‍തുടര്‍ന്നാല്‍. സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന അവകാശവാദത്തോടെ ഡല്‍ഹി സംസ്ഥാനത്ത് അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍ കോവിഡ് കാലത്തെ നേരിടുന്ന രീതിയെക്കുറിച്ചു പരാതികള്‍ വ്യാപകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ തദ്ദേശവാസികള്‍ക്കു മാത്രമാവും ഇനി ചികിത്സയെന്നായിരുന്നു പുതിയ തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന സംസ്ഥാനമാണു ഡല്‍ഹി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജന്മനാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിച്ച കുടിയേറ്റത്തൊഴിലാളികള്‍ക്ക് അതിനു സൗകര്യമൊരുക്കിക്കൊടുക്കാന്‍ കേജരിവാള്‍ സര്‍ക്കാരിനു സാധിച്ചില്ല. കാല്‍നടയായി സ്വസംസ്ഥാനങ്ങളിലേക്കു പുറപ്പെട്ടവരുടെ യാത്ര സുരക്ഷിതമാക്കാനും കേജരിവാള്‍ യത്‌നിച്ചില്ല. ഡല്‍ഹിക്കാരല്ലാത്തവരെ അവിടെ ചികിത്സിക്കണോ എന്നൊരു ഹിതപരിശോധന ആം ആദ്മി സര്‍ക്കാര്‍ നടത്തി. നാട്ടുകാര്‍ക്കു മാത്രം ചികിത്സ മതിയെന്നു 90 ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവത്രേ. അതില്‍ അദ്ഭുതപ്പെടാനില്ല. കേരളത്തിലെ ആശുപത്രികളില്‍ കോവിഡ് ചികിത്സ മറ്റു നാട്ടുകാര്‍ക്ക് നല്‍കണോ എന്നു മലയാളികളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയാല്‍ ആദ്യം മലയാളികള്‍ക്കു നല്‍കിയിട്ടു മതി അതിഥിത്തൊഴിലാളികള്‍ക്കു ചികിത്സ എന്നാവും നല്ലൊരുഭാഗം കേരളീയരും പറയുക. ആരോഗ്യവും ജീവനും സംബന്ധിച്ച കാര്യത്തില്‍ മറിച്ചൊരഭിപ്രായം പറയാനുള്ള ഹൃദയവിശാലത പലര്‍ക്കും ഉണ്ടാവില്ല. ഇത്തരം ഹിതപരിശോധനകളും തീരുമാനങ്ങളും ജനങ്ങളുടെ ഇടയില്‍ വലിയ വിഭാഗീയതയ്ക്കിടയാക്കും. മഹാരാഷ്ട്രയില്‍ ശിവസേന ഇളക്കിവിട്ട മണ്ണിന്റെ മക്കള്‍ വാദം മറ്റൊരു രൂപത്തില്‍ ഡല്‍ഹിയിലെ സര്‍ക്കാരും ഇപ്പോള്‍ അഴിച്ചുവിടുകയാണ്. ഡല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. രോഗത്തെ നേരിടാന്‍ ക്രിയാത്മകവും സമഗ്രവുമായ നടപടികളെടുക്കുന്നതിനുപകരം വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യമേഖലയെപ്പോലും അപമാനിക്കുകയാണു ഡല്‍ഹി സര്‍ക്കാര്‍. ചികിത്സ സ്വസംസ്ഥാനക്കാര്‍ക്കു മാത്രം എന്നൊരു മുഖ്യമന്ത്രി പരസ്യമായി പറയുന്നതു രാജ്യത്ത് ഇതാദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര-സംസ്ഥാന അധികാരത്തര്‍ക്കം ഡല്‍ഹിയില്‍ പണ്ടേ രൂക്ഷമാണ്. നാടു നന്നാക്കാന്‍ ചൂലെടുത്ത കേജരിവാളിന്റെ പാര്‍ട്ടി ഇത്തരം സങ്കുചിത തീരുമാനങ്ങള്‍ എടുക്കുന്നുവെന്നതു കൗതുകമുണര്‍ത്തുന്നു. ചൂലാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നം. പല സംസ്ഥാനങ്ങളുമായി തൊട്ടുരുമ്മിക്കിടക്കുന്ന പ്രദേശമാണു ഡല്‍ഹി. ഇപ്പോള്‍ത്തന്നെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ മുതല്‍ മുകളിലോട്ടാണത്രേ ചെലവ്. എത്രപേര്‍ക്ക് ഈ ചെലവു താങ്ങാനാവും ഇനിയാകട്ടെ പണമുള്ളവരും തദ്ദേശീയരല്ലെങ്കില്‍ വിഷമിക്കും. ആധാര്‍ കാര്‍ഡോ നഗരത്തിലെ വിലാസം രേഖപ്പെടുത്തിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലുമോ ഉപയോഗിച്ച് ഡല്‍ഹി സംസ്ഥാനക്കാരെന്നു തെളിയിക്കുന്നവര്‍ക്കേ ചികിത്സ ലഭിക്കൂ. ഏതായാലും ഇതര സംസ്ഥാനക്കാര്‍ക്കു ചികിത്സ നിഷേധിക്കുന്ന നിലപാട് ദേശീയൈക്യത്തിനും ജനാധിപത്യധര്‍മത്തിനും ഒരുതരത്തിലും ചേരുന്നതല്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....