News Beyond Headlines

02 Sunday
November

ഭക്ഷ്യ വസ്തുക്കളിലെ നിയന്ത്രണം നീക്കുമ്പോള്‍

  ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില്‍പന, സംഭരണം എന്നിവയ്ക്കുമേലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണം എടുത്തുകളയുന്ന, ദൂരവ്യാപക മാറ്റങ്ങള്‍ക്ക് രാജ്യംപച്ചക്കൊടി കാട്ടിക്കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായിട്ടണ് ഇത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ സര്‍ക്കാര്‍ ഉത്തരവ് തയാറായി. രാജ്യത്തെവിടെയും വിളകള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കു ലഭിച്ചാല്‍ അവര്‍ക്കു യഥാര്‍ഥ വില ലഭിക്കുമെന്നാണ് സാമ്പത്തിക പരിഷ്‌കരണവാദികളുടെ നിലപാട്. ഇപ്പോള്‍ രാജ്യം ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും മറ്റും കാര്യത്തില്‍ മിച്ച ഉല്‍പാദന നില കൈവരിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്കു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് അവശ്യസാധന നിയമം എടുത്തുകളയുന്നത്. അവശ്യസാധനനിയമ ഭേദഗതികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ക്കുമേല്‍ നടന്ന ചര്‍ച്ചകളില്‍, വിലത്തകര്‍ച്ചയില്‍നിന്നു ചെറുകിട, ഇടത്തരം കര്‍ഷകരെ രക്ഷിക്കുന്ന സംവിധാനം ഉറപ്പാക്കണമെന്ന നിലപാടാണു കൃഷി മന്ത്രാലയം സ്വീകരിച്ചത്. വിലക്കയറ്റത്തില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കണമെന്ന നിലപാടും ചിലര്‍ സ്വീകരിച്ചു എന്നാല്‍ മോദി സര്‍ക്കാരിലെ പരിഷ്‌കരണ വാദികള്‍ അതെല്ലാം തള്ളിയിരിക്കുകയാണ്. ഇതിനായി പഞ്ചാബ്, യുപി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പ്രധാന ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കുമേല്‍ നിതി ആയോഗിനു കടുത്ത സമ്മര്‍ദം പ്രയോഗിക്കേണ്ടിവന്നു. അവശ്യവസ്തു പട്ടികയിലുള്ള ഉല്‍പന്നങ്ങളുടെ വിപണി നിയന്ത്രിക്കുന്നത് ഈ സംസ്ഥാനങ്ങളാണ് (അരിവിപണി പഞ്ചാബ്, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളും ഭക്ഷ്യഎണ്ണ ഗുജറാത്തും സവാള ഉല്‍പന്നങ്ങളിലേറെയും മഹാരാഷ്ട്രയും). അവശ്യസാധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാനങ്ങള്‍ സമ്മതിച്ചതെങ്കിലും പഞ്ചസാര വിപണിക്കുമേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാന്‍ തയാറായില്ല. പഞ്ചസാര വിപണിയുടെ നിയന്ത്രണം വിട്ടുകൊടുക്കുന്നതു കയ്പായിത്തീരുമെന്നു സംസ്ഥാനങ്ങള്‍ക്കറിയാം. നിലവിലെ നിയമമനുസരിച്ച് കര്‍ഷകര്‍ക്കു കരിമ്പ് തങ്ങളുടെ മേഖലയിലെ ഫാക്ടറികള്‍ക്കു കൈമാറാം. സംഭരണവില സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്യും. സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ക്കു ചുക്കാന്‍ പിടിക്കുന്ന രാജീവ് കുമാറും നിതി ആയോഗിലെ കൃഷിവിദഗ്ധന്‍ രമേഷ് ചന്ദും സിഇഒ അമിതാഭ് കാന്തും മന്ത്രാലയങ്ങളെയും സംസ്ഥാനങ്ങളെയും വശത്താക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ധാന്യ, പയര്‍വര്‍ഗങ്ങള്‍ക്കും ഭക്ഷ്യഎണ്ണകള്‍ക്കും വില ഇരട്ടിയായാല്‍ വലിയ കമ്പനികള്‍ സാധനങ്ങള്‍ വന്‍തോതില്‍ സംഭരിക്കാന്‍ തുടങ്ങുമെന്നും അതു ദോഷകരമാകും സംഭരണപരിധി നിശ്ചയിച്ചു വിലസ്ഥിരത ഉറപ്പാക്കുകയാണു പ്രധാനം. ദീര്‍ഘകാലമായി രാജ്യത്തെ കാര്‍ഷികവിപണന രംഗത്തു നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍, വരുന്ന വിളവെടുപ്പു സീസണില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കാന്‍ ഉല്‍പാദക, ഉപഭോക്തൃ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ദശകങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ കാര്‍ഷിക വിപണന പരിഷ്‌കരണ നടപടികളിലേക്കു കേന്ദ്രസര്‍ക്കാര്‍ പോകുമ്പോള്‍, ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എന്തു സംഭവിക്കും എന്നതാണു സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....