News Beyond Headlines

29 Monday
December

വെള്ളാപ്പള്ളിക്ക് അടിതെറ്റുന്നു

കേരളത്തിലെ സാമൂദായിക സംഘടനാ പ്രവര്‍ത്തനത്തിലെ മുടി ചൂടാ മന്നന്‍ വെള്ളാപ്പള്ളി നടേഷന്റെ നേതൃത്വത്തിന് അടിതെറ്റുന്നു. എസ് എന്‍ ട്രെസ്റ്റ് തിരഞ്ഞെടുപ്പും യോഗം തിരഞ്ഞെടുപ്പും പടിവാതുക്കല്‍ എത്തി നില്‍ക്കെ പാളയത്തിലെ പ്രധാനിയുടെ ആത്മഹത്യ തിരിച്ചടി ആയിരിക്കുകയാണ് ്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനും മെക്രോ ഫിനാന്‍സ് പദ്ധതിയുടെ സംസ്ഥാന തല കോ-ഓര്ഡിനേറ്ററും കണിച്ചുകുളങ്ങര യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ മഹേശനാണ് കളിച്ചു കുളങ്ങളങ്ങരയൂണിയന്‍ ഓഫീസുനുള്ളല്‍ തൂങ്ങി മരിച്ചത്. മൂന്നു പതിറ്റാണ്ടിലേറക്കാലമായി വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും മനസാക്ഷിയായിരുന്നു ഇദ്ദേഹം. മൈക്രോഫിനാന്‍സ് കേസിലെ റിപ്പോര്‍ട്ട് ഉടന്‍ കൊടുക്കണമെന്ന നിലപാടിലേക്ക് ഹൈക്കോടതി മാറിയതിനു പിന്നാലെയാണ് ഈ ദരന്തമുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് എന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്ന ആസ്ലാപണം. വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അടങ്ങുന്ന എസ്.എന്‍.ഡി.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടും അവരുടെ താത്പര്യപ്രകാരവും ശാഖാ ഭാരവാഹികള്‍ പോലും അറിയാതെ പല ശാഖകളുടേയും പേരില്‍ ലക്ഷങ്ങള്‍ ലോണെടുത്ത് ഉയര്‍ന്ന പലിശയ്ക്ക് കൊടുത്ത് നേട്ടം കൊയ്തു എന്നാണ് വെള്ളാപ്പള്ളിക്കെതിരെ എസ് എന്‍ ഡി പി യില്‍ രംഗത്തുവന്നവര്‍ ഉന്നയിച്ച ആരോപണം അതിന്റെ നിജയസ്ഥിതിയാണ് പൊലീസ് തേടുന്നത്. ജേക്കബ് തോമസ് വിജലന്‍സ് ഡയക്ടറായിരുന്ന സമയത്ത് ഈ കേസിന്റെ വിശദാംശങ്ങള്‍ സ്വീകരിക്കുകയും അവ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇനിയും സര്‍ക്കാരിന് നല്‍കാത്ത തെളിവുകള്‍ ആ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലുണ്ടന്ന കഥകളും പ്രചരിക്കുന്നുണ്ട്. ഒരു പക്ഷെ കേരളം കാത്തിരിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ആ നാവിന്‍ തുമ്പില്‍ നിന്ന് വന്നേക്കാം. കേസില്‍ പ്രതിചേര്‍ക്കപ്പെടും എന്ന സാഹചര്യം രൂപപ്പെട്ടപ്പോള്‍ അതിന്റെ മുഖ്യസൂത്രധാരന്‍ ആത്മഹത്യ ചെയ്തു എന്ന് പറയുന്നതും, ചേര്‍ത്തല യൂണിയന്റെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും പറയുമ്പോള്‍ വെറുതെ കൈകഴുകി മാറാന്‍ പറ്റില്ല ജനറല്‍ സെക്രട്ടറിക്ക്. മാത്രമല്ല കെ.കെ മഹേശന്‍ ക്രൈംബ്രാഞ്ചിന് എഴുതിയ കത്ത് പുറത്ത് എന്ന പേരില്‍ കത്ത് സോഷ്യ മീഡയിലൂടെ പുറത്തുവന്നു. കത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമര്‍ശമുണ്ട്.വെള്ളാപ്പള്ളിക്ക് തന്നോട് അനിഷ്ടമാണന്നു കത്തില്‍ പറയുന്നു. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ലഭിച്ച നോട്ടീസ് പ്രകാരം എട്ടിന് മഹേശന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്‍പാകെ ഹാജരായിരുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സന്തോഷ്, എഎസ്‌ഐമാരായ ഗോപകുമാര്‍, ദത്തന്‍ എന്നിവര്‍ ചേര്‍ന്ന് ചോദ്യം ചെയ്തു. അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ മഹേശന്‍ പറയുകയും ചെയ്തു. ജീവനൊടുക്കിയ കെ.കെ.മഹേശന്‍ ക്രൈംബ്രാഞ്ച് മേധാവിക്കും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ക്കും എഴുതിയ കത്തുകളില്‍ ആരോപണം. മണിക്കൂറുകളോളം ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയ ശേഷം ഒപ്പ് ഇടുവിക്കാതിരുന്നത് തനിക്ക് അറിയാത്ത കാര്യങ്ങളും താന്‍ ചെയ്യാത്ത കുറ്റങ്ങളും മൊഴിയില്‍ എഴുതിച്ചേര്‍ക്കാനാണെന്നും കത്തില്‍ പറയുന്നു. മേയ് 14 തീയതി വച്ച് വെള്ളാപ്പള്ളി നടേശനുള്ള 32 പേജ് കത്തിലും പലവിധ ആരോപണങ്ങളുണ്ട്. കത്തിലെ വിവരങ്ങള്‍ മരണം വരെ മറ്റാരും അറിയില്ലെന്നും സൂചിപ്പിക്കുന്നു. ഐശ്വര്യ ട്രസ്റ്റില്‍ നിന്ന് കണിച്ചുകുളങ്ങര ദേവസ്വത്തിനു വന്‍തുക കിട്ടാനുണ്ടെന്നും അതു തിരികെ വാങ്ങിയില്ലെങ്കില്‍ ഭരണസമിതി ഉത്തരവാദികളാകുമെന്നും കണ്ട് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും കത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയെ കാണാന്‍ ഇന്‍സ്‌പെക്ടര്‍ ഒന്‍പതുതവണ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ക്കുള്ള കത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ടോമിന്‍ തച്ചങ്കരിക്കു പരാതി നല്‍കിയപ്പോള്‍ നേരിട്ടു കാണേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. മൊഴിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചേര്‍ത്തു കുറ്റവാളിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി എട്ടിനാണു മഹേശന്‍ ടോമിന്‍ തച്ചങ്കരിക്കു കത്തെഴുതിയത്. ജനറല്‍ സെക്രട്ടറി കണിച്ചുകുളങ്ങര യൂണിയനു നല്‍കാനുള്ള 37 ലക്ഷത്തിലേറെ രൂപ ലഭിച്ചില്ലെങ്കില്‍ കുടുംബം ജപ്തിയിലാകുമെന്നു കത്തിലുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തന്നെ ഒതുക്കുകയോ കള്ളക്കേസില്‍ കുടുക്കുകയോ ചെയ്യുമെന്നറിയാമെന്ന് വെള്ളാപ്പള്ളിക്കുള്ള കത്തില്‍ മഹേശന്‍ പറയുന്നു. 15 വര്‍ഷം മുന്‍പു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെക്കൊണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിച്ച ശേഷം സിപിഎമ്മിന്റെ സമ്മര്‍ദമുണ്ടായപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞെന്നും അന്നു പാര്‍ട്ടിക്കാരില്‍ ചിലര്‍ തന്നെ വധിക്കാന്‍ തീരുമാനിച്ചിരുന്നെന്നും കത്തിലുണ്ട്. കത്തുകള്‍ പരിശോധിക്കും: പൊലീസ് കെ.കെ.മഹേശന്റെ മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പും മറ്റു ചില രേഖകളും പരിശോധിക്കുമെന്നും കയ്യക്ഷരവും ഒപ്പും മഹേശന്റേതു തന്നെയാണോ എന്നുറപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഇവ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നിട്ടുള്ള മൈക്രോഫിനാന്‍സ് കേസില്‍ താന്‍ പ്രതിയാകുമെന്ന് ് മഹേശന്‍ സംശയിച്ചിരുന്നു. മധ്യകേരളത്തിലെ പല യൂണിയനുകളിലേക്ക് പുതുതായി പരിശോധനകള്‍ വേണം എന്ന നിര്‍ദേശം ഭരണതലപ്പത്തുനിന്ന് വന്നതായി സൂചനയുണ്ട്. അതും ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇനി ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ചാവും ആദ്യ അന്വേഷണം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....