കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കേരാളാ പൊലീസ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സേവന സേനയാകുന്നു. ഇടിയന്‍ പൊലീസ്, ഉരുട്ടല്‍ പൊലീസ് എന്നീ ദുഷ്‌പേരുകള്‍ ഏറെ കേട്ടിട്ടുള്ള പൊലീസ് കഴിഞ്ഞ മാര്‍്ച്ച് രണ്ടാംവാരം മുതല്‍ റെഡ് ക്രോസിനെ വെല്ലുന്ന സന്നദ്ധസേനയായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ സജ്ജീകരണങ്ങളുമായി ഉള്ളപ്പോള്‍ അവര്‍ക്ക് പിന്‍തുണയുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ പൊലീസ് സേനയുടെ പ്രവര്‍ത്തനം. അതില്‍ സാധ്യമായി കരുതല്‍ എടുത്ത് അവര്‍ നൂറുശതമാനം ആത്മാര്‍ത്ഥയോടെ ഉണ്ട് കൊവിഡ് വ്യാപനം തടയാന്‍ സേനയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരോടും സജ്ജരാകാന്‍ ഡി ജി പി നിര്‍ദ്ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ എല്ലാ തലങ്ങളിലും പോലീസുകാരുടെ സേവനം ആവശ്യമാണെന്നാണ് നിര്‍ദ്ദേശം. സമൂഹ വ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രി കെ കെ ശൈലജയും നല്‍കിക്കഴിഞ്ഞു. രോഗ വ്യാപനം അധികമായുള്ള സംസ്ഥാനങ്ങളില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെടുന്നുണ്ട്. മഹാരാഷ്ട്രയില്‍ മുവ്വായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ ഇതേവരെ അഞ്ഞൂറോളം പോലീസുകാരിലും രോഗം സ്ഥിരീകരിക്കപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ അവസ്ഥ വരാത്ത രീതിയില്‍ കര്‍ശന മുന്‍കരുതലോടെയാണ് കേരളത്തിലെ പ്രവര്‍ത്തനം. നിലവില്‍ മാനന്തവാടി, കളമശേരി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും തൃശൂര്‍ എ ആര്‍ ക്യാമ്പിലുമാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കുന്ന കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന പോലീസുകാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്. 'ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അവിടെ ജോലി ചെയ്യുന്നവര്‍ക്കായി കഴിഞ്ഞ ദിവസം പോലീസുകാര്‍ക്ക് 500 പി പി ഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്) കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ആശുപത്രികളില്‍ സുരക്ഷാ ജോലികളില്‍ ഉള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉപയോഗിക്കാനുള്ള പി പി ഇ കിറ്റുകള്‍ ലഭ്യമായിട്ടില്ല. 'നാല്‍പ്പത് പോലീസുകാരുള്ള സ്റ്റേഷനില്‍ അഞ്ച് പി പി ഇ കിറ്റാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. ബാക്കി ഈ ആഴ്ച്ച എത്തും കൊച്ചിയില്‍ നി്ന്നാണ് ഇത് എത്തുകണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഈ സമയം പൊലീസ് വകുപ്പില്‍ നിന്ന് മാസ്‌ക്കുകളും ഗ്ലൗസുകളും നല്‍കിയിരുന്നു. എന്നാല്‍ ഇതും അപര്യാപ്തമായിരുന്നു. പിന്നീട് പല സംഘടനകളും പോലീസുകാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും എത്തിച്ച് നല്‍കി. ' അതൊന്നും തികയില്ല. ഇപ്പോള്‍ സ്വന്തമായി മാസ്‌ക്കും ഗ്ലൗസും എല്ലാം വാങ്ങി ഉപയോഗിക്കുകയാണ്. വാഹന പരിശോധന ജോലികളിലുള്ളവര്‍ക്ക് ഒരു ദിവസം ആയിരത്തോളം വാഹനങ്ങള്‍ പരിശോധിക്കേണ്ടി വരികയും ആളുകളായി ഇടപെടുകയും ചെയ്യേണ്ടി വരാറുണ്ട്. ക്വാറന്റൈന്‍ ലംഘിക്കുന്നത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചവരില്‍ ചിലര്‍ കോവിഡ് പോസിറ്റീവ് ആണെന്നും തെളിഞ്ഞു. അതോടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നിലവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. ദിവസവും രാവിലെയും വൈകിട്ടും ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലെത്തി അവരുടെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കണം. 'ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. ഒരാള്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങള്‍ മുതല്‍ ക്വാറന്റൈനില്‍ ആക്കുന്നത് വരെ എസ്‌കോര്‍ട്ട് പോവണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കപ്പലില്‍ എത്തുന്നവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും സമാന രീതിയില്‍ സുരക്ഷ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 'സാധാരണ ക്വാറന്റൈനില്‍ എത്തിക്കുന്നത് വരെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി. പിന്നീട് ക്വാറന്റൈന്‍ ജോലികളിലുള്ളവര്‍ ബാക്കി നോക്കുക. പക്ഷെ ഇതിനിടയില്‍ ചിലപ്പോള്‍ വിദേശത്ത് നിന്നും മറ്റും എത്തുന്നവരുടെ ലഗേജുകള്‍ ഉള്‍പ്പെടെ പോലീസുകാര്‍ എടുക്കേണ്ടി വരാറുണ്ട്. ക്കരുമടിയും കൂടാതെയാണ് പൊലീസ് നതു ചെയ്യുന്നത്. രോഗ ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കും. സ്‌പെഷ്യല്‍ പൊലീസ് ഓഫീസേഴ്‌സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരെയും ജോലികളില്‍ ഉള്‍പ്പെടുത്തും.മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റൊരിടത്തും നിര്‍ത്താതെ വീടുകളിലേക്ക് പോകുന്നുവെന്നും കൃത്യസമയത്ത് വീടുകളിലെത്തുന്നുണ്ടെന്നും പോലീസുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്ത് അമ്പത് ശതമാനം പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ടാവണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് തങ്ങള്‍ക്ക് ആശ്വാസമായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇത് 20 ശതമാനത്തിലേക്കും 10 ശതമാനത്തിലേക്കും താഴ്ന്നു. അതോടെ 90 ശതമാനം ഉദ്യോഗസ്ഥരും ഒരേ സമയം ജോലി ചെയ്യുന്ന അന്തരീക്ഷവുമുണ്ടായി ജോലി ചെയ്യാന്‍ ഒരു മടിയും ഞങ്ങള്‍ക്കില്ല. പക്ഷെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. അതു ചെയ്യുമെന്ന് ഉറപ്പുണ്ട് കോട്ടയത്തെ ഒരു പൊലീസ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂറ് പേരെ പരിശോധിക്കുമ്പോള്‍, അല്ലെങ്കില്‍ എസ്‌കോര്‍ട്ട് പോവുമ്പോള്‍ അവരില്‍ പത്ത് പേരെങ്കിലും രോഗികളുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെ പി പി ഇ കിറ്റുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇനി പൊലീസിനും എത്തണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....