റബര്‍വില കേന്ദ്രവും ടയര്‍കമ്പനികളും ഒത്തുകളിക്കുന്നു
റബര്‍ വിപണി വീണ്ടും കൂപ്പുകുത്തുകയാണ്. ടയര്‍ ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആഭ്യന്തര റബറിനു മെച്ചമുണ്ടാകും പക്ഷെ റബര്‍ കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കിക്കൊണ്ടു ടയര്‍ ലോബിയുടെ തന്ത്രങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍.
ജൂണ്‍ 12നു വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ടയര്‍ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുമെങ്കിലും റബര്‍ കര്‍ഷകര്‍ക്കു പ്രഹരമായി. ടയര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ ഉത്സാഹം കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരിനനില്ല.
സ്വാഭാവിക റബറിനു ജൂണ്‍ ആദ്യവാരം അല്പം മെച്ചപ്പെട്ടുനിന്ന വില പുതിയ ഉത്തരവിനെത്തുടര്‍ന്നു താഴ്ന്നു തുടങ്ങി. ആഭ്യന്തര വിപണിയില്‍നിന്നു കഴിയുന്നത്ര കുറഞ്ഞ വിലയ്ക്കു റബര്‍ വാങ്ങാനുള്ള തന്ത്രമാണു വ്യവസായികള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യയിലെ ആര്‍എസ്എസ് നാലിനു തുല്യമായ ആര്‍എസ്എസ് മൂന്ന് ഗ്രേഡ് റബറിനു കിലോഗ്രാമിനു 116.83 രൂപയുണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ വ്യാപാരിവില കിലോഗ്രാമിനു 115 രൂപയായി കുറഞ്ഞു.
ടയര്‍ ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സ്വാഭാവിക റബറിന് ആവശ്യം വര്‍ധിക്കുമെന്നും അതു കര്‍ഷകര്‍ക്കു പ്രയോജനപ്പെടുമെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' മുന്നേറ്റത്തിന് ഇതു വഴിതെളിക്കുമെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയും അഭിപ്രായപ്പെട്ടു. പന്നാല്‍ പത്തുപൈസ പോലും കൂടിയിട്ടില്ല കര്‍ഷകപാര്‍ട്ടിയെന്ന് പറഞ്ഞ് റബര്‍ കര്‍ഷകരില്‍ നിന്ന് പണം പിരിക്കുന്ന കേരള കോണ്‍ഗ്രസ് ലവാെ ഇതൊന്നും ശ്രദ്ധിക്കാതെ തമ്മിലടിയാണ്.
പന്ത്രണ്ടു ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകര്‍ വര്‍ഷങ്ങളായി വിലയിടിവിന്റെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പലരും റബര്‍ കൃഷിയില്‍നിന്നു പിന്‍വാങ്ങിക്കഴിഞ്ഞു. ചെറുകിട, ഇടത്തരം റബര്‍ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത്. റബര്‍ വിപണി ഇപ്പോള്‍ ഫലത്തില്‍ വ്യവസായികളുടെ കൈപ്പിടിയിലായിരിക്കുന്നു. റബര്‍ കര്‍ഷകരെ സഹായിക്കാനുള്ളതാണു റബര്‍ ബോര്‍ഡ് എന്നു വിശ്വസിച്ചിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ അക്കാര്യത്തില്‍ സംശയാലുക്കളാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പല നടപടികള്‍ീ്കും ബോര്‍ഡ് പിന്‍തുണ നല്‍കുന്നില്ല.
റബറിന് ഇ-ലേലം എന്നൊരു ആശയം ബോര്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ട്. റബര്‍ വിപണിയെ അട്ടിമറിക്കാനുള്ള നീക്കമാണിത്. റബറിന് ഇതേവരെ ന്യായവില കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. ഒരു കിലോഗ്രാം റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപയാണെന്നു ശാസ്ത്രീയമായി കണ്ടെത്തിയതു റബര്‍ ബോര്‍ഡ് തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയപ്രകാരം ഉത്പാദനച്ചെലവിന്റെ കൂടെ അതിന്റെ 50 ശതമാനം ചേര്‍ത്താണു ന്യായവില കണക്കാക്കുന്നത്. അപ്പോള്‍ കിലോഗ്രാമിന് 258 രൂപ കിട്ടണം.
ഇപ്പോള്‍ അതിന്റെ പകുതി വിലപോലും കിട്ടുന്നില്ല. ഉത്പാദനച്ചെലവും ന്യായമായ ലാഭവും ഉള്‍പ്പെടുത്തി അടിസ്ഥാനവില നിശ്ചയിച്ച് ഇ- ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുമോ അക്കാര്യം വ്യക്തമാക്കാതെ ഇ-ലേലത്തിന് ഇറങ്ങിപ്പുറപ്പെടുന്നെങ്കില്‍ അത് അന്താരാഷ്ട്ര വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര റബര്‍ വ്യവസായികള്‍ക്കു ലഭ്യമാക്കാനുള്ള കള്ളക്കളിയാണ്.
. ഇതര നാണ്യവിളകളുടെ ഇ - ലേലത്തിന്റെ അനുഭവം പലര്‍ക്കുമറിയാം. ആ വിളകള്‍ ഇപ്പോള്‍ വിലത്തകര്‍ച്ച നേരിടുന്നു. ഇ -ലേലത്തിലൂടെ റബര്‍ വിപണി വ്യവസായികളുടെ കൈകളിലമരും. കര്‍ഷകര്‍ക്കു മാത്രമല്ല ചെറുകിട റബര്‍ വ്യാപാരികള്‍ക്കും നിലനില്പില്ലാതാവും. റബര്‍ വ്യവസായികള്‍ക്കു വിലപേശി വിലയിടിക്കാനുള്ള ഇടനിലക്കാരായി റബര്‍ ബോര്‍ഡ് അധഃപതിക്കും. കര്‍ഷകര്‍ക്കുവേണ്ടിയെന്നതിനേക്കാള്‍ വ്യവസായികള്‍ക്കുവേണ്ടിയാണു റബര്‍ ബോര്‍ഡ് എന്നത് ഇതിലൂടെ കൂടുതല്‍ വ്യക്തമാകും.
റബര്‍ ബോര്‍ഡ് വടക്കേ ഇന്ത്യയിലേക്കു പറിച്ചുനട്ടുകൊണ്ടിരിക്കുകയാണ്. ത്രിപുരയിലും മേഘാലയയിലും റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാരിനും റബര്‍ ബോര്‍ഡിനും താത്പര്യം.
ഇതിനിടെ റബര്‍ ഉത്പാദനം വര്‍ധിച്ചതായി റബര്‍ ബോര്‍ഡ് നടത്തുന്ന പ്രചാരണത്തിന്റെ സത്യാവസ്ഥയും അറിയേണ്ടതുണ്ട്. ഇത്തരം പ്രചാരണങ്ങളും സ്വാഭാവിക റബറിന്റെ വിലയിടിവിനു വഴിയൊരുക്കുന്നു. കോവിഡ് കാലം കൈയുറകളും മറ്റു കോവിഡ് പ്രതിരോധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ഫാക്ടറികള്‍ക്കു കൊയ്ത്തുകാലമാണെങ്കിലും ഇതിനായി ഉപയോഗിക്കുന്ന ലാറ്റക്‌സിനു മെച്ചപ്പെട്ട വില ലഭിച്ചതേയില്ല.വിലസ്ഥിരതാ പദ്ധതിയും കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യുന്നില്ല. താങ്ങുവില പ്രഖ്യാപിച്ചശേഷം വില അതിനു മുകളിലേക്കു കയറിയതുമില്ല. കേന്ദ്രസര്‍ക്കാരിനു ടയര്‍ ഇറക്കുമതിയിലൂടെയും സ്വാഭാവിക റബര്‍ ഇറക്കുമതിയിലൂടെയും ലഭിക്കുന്ന നികുതിയുടെ വിഹിതം വിലസ്ഥിരതാ പദ്ധതിയിലേക്കു നല്‍കിയാല്‍ കുടിശികയില്ലാതെ ആ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാവും.