News Beyond Headlines

31 Wednesday
December

ചെന്നിത്തലയും ഹൈക്കമാന്റും കൊമ്പു കോര്‍ക്കുന്നു

 

കേന്ദ്രമന്ത്രി മുരളീധരന്റെ മാതൃക പിന്‍തുടര്‍ന്ന് കേരള സര്‍ക്കാരിനെ കടന്നാക്രമിക്കുകയും യു ഡി എഫിനുള്ളില്‍ പ്രതിസന്ധി തീര്‍ക്കുകയും ചെയ്ത ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതൃപതി. കോണ്‍ഗ്രസിനെ അടിക്കാന്‍ ബി ജെ പി ഉപയോഗിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല വീണ്ടും കൊണ്ടുവന്നതും , യു പി എ ഘടകകക്ഷി നേതാവായ ജോസ് കെ മാണിയെ സ്വന്തം അനുയായിയെ വച്ച് മുന്നണിയില്‍ നിന്ന് പുറത്താക്കിയതുമാണ് എ ഐ സി സിയെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍പ് കെ എം മാണി യു ഡി എഫ് വിട്ട സമയത്ത് രാഹുല്‍ ഗാന്ധി ജോസ് കെ മാണി സൗഹൃദമാണ് അവരെ തിരകെ മുന്നണിയില്‍ എത്തിച്ചത്. അത് ലോ്ക് സഭാതിരഞ്ഞെടുപ്പില്‍  ഗുണമായിരുന്നു . രണ്ട് എം പി മാരുള്ള പാര്‍ട്ടിവിഭാഗത്തെ പുറത്താക്കിയത് ഫലത്തില്‍ ബിജെപിക്കാണ് ഗുണം ചെയ്യുന്നത്. അതിനു പിന്നാലെയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി വീണ്ടും ദേശീയ ശ്രദ്ധയില്‍ എത്തിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി. സിബിഐ അന്വേഷണത്തിലുള്ള 3600 കോടിയുടെ ഹെലികോപ്റ്റര്‍ അഴിമതി വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ വഴിയൊരുക്കിയ ചെന്നിത്തല കോണ്‍ഗ്രസിനെ കുരുക്കിലാക്കിയെന്നാണ് വിലയിരുത്തല്‍. ഇ -മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തിന് സെബിയുടെ വിലക്ക് ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ സ്ഥാപനത്തിനല്ല, അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ബംഗളൂരു ആസ്ഥാനമായ എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ് വിലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിഷയം എഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ തെറ്റായ പരാമര്‍ശം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.യുപിഎ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ ഇടപാടുകളില്‍ ഒന്നാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ, വിവിഐപികളുടെ യാത്രയ്ക്ക് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ലണ്ടന്‍ ആസ്ഥാനമായ അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായി കരാറുണ്ടാക്കി. ആരോപണം ചൂടുപിടിച്ചപ്പോള്‍ 2014ല്‍ ഇടപാട് റദ്ദാക്കി. അതിനകം 40 ശതമാനം തുക കമ്പനിക്ക് കൈമാറിയിരുന്നു. മുന്‍ വ്യോമസേനാ മേധാവി എച്ച് ഡി ത്യാഗിയെ പ്രതിയാക്കി സിബിഐ എടുത്ത കേസില്‍ അഹമ്മദ് പട്ടേലിന്റെ വസതിയിലും കോണ്‍ഗ്രസ് ഓഫീസിലും റെയ്ഡും നടത്തി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കല്‍ ഇപ്പോഴും ജയിലിലാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും മുന്‍ കേന്ദ്രമന്ത്രിമാരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐ നടപടി സ്വീകരിക്കുമ്പോഴാണരമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. ഇത് സി പി എം അനുകൂല സൈബര്‍ വിങ്ങുകള്‍ പ്രചരിപ്പിക്കുന്നതും കോണ്‍ഗ്ഡ്ഡ് നേതൃത്വത്തിന് തലവേദനയാണ്. ഇന്നത്തെ യു ഡി എഫ് നേതൃത്വത്തിന് ശേഷം ചെന്നിത്തല ദേശീയ നേതാക്കളുമായി സംസാരിക്കുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....