കശുവണ്ടി വ്യവസായമേഖലയിലെ സംഘടിത ശക്തിയായ കേരള കാഷ്യു വര്‍ക്കേഴ്സ് സെന്ററി(സിഐടിയു)ന് ജൂലൈ 1 ന് അമ്പത് വയസ്സ്. കശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നിരന്തരമായി നടത്തിയ പോരാട്ടങ്ങളുടെ ഇന്നലെകളാണ് കാഷ്യു വര്‍ക്കേഴ്സ് സെന്ററിന്റെ ചരിത്രം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നൂറുകണക്കിന് ഉശിരന്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് സംഘടന നേതൃത്വം നല്‍കി. സിഐടിയു ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തശേഷമാണ് വിവിധ വ്യവസായങ്ങളില്‍ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കശുവണ്ടിത്തൊഴിലാളി രംഗത്ത് രൂപീകരിച്ച ഫെഡറേഷനാണ് കേരള കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കശുവണ്ടി രംഗത്തെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമ്മേളനം കൊല്ലത്ത് ചേര്‍ന്നാണ് സിഐടിയുനേതൃത്വത്തിലുള്ള ഫെഡറേഷനായി മാറിയത്. 1965 ല്‍ രൂപംകൊണ്ട കൊല്ലം ജില്ലാ കശുവണ്ടിത്തൊഴിലാളി യൂണിയനാണ് ഇതിന്റെ മുന്നോടിയായി പ്രവര്‍ത്തിച്ചിരുന്നത്. 1970 ജൂലൈ ഒന്നിന് 'കേരളാ കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍' രൂപം കൊണ്ടു. കൊല്ലം കിളികൊല്ലൂര്‍ ഈശ്വര്‍ ടാക്കീസിലായിരുന്നു ആദ്യ സമ്മേളനം. സി പി കരുണാകരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണസമ്മേളനം സിഐടിയു നേതാവ് ഇ ബാലാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. സംഘടനാ രൂപീകരണം കശുവണ്ടി മേഖലയ്ക്കാകെ ആവേശംപകര്‍ന്നു. തുടര്‍ന്ന്, കശുവണ്ടി മേഖല ഉള്‍പ്പെടുന്ന ജില്ലകളിലും താലൂക്കുകളിലും യൂണിയനുകള്‍ രൂപീകരിച്ചു. പിന്നീട് തീക്ഷ്ണ സമരങ്ങളുടെ നാള്‍വഴി. 1986 ലെ കശുവണ്ടി തൊഴിലാളി സമരം ഏക്കാലവും ജ്വലിക്കുന്ന തൊഴിലാളി മുന്നേറ്റമാണ്. പൂര്‍ണ ഡിഎയ്ക്ക് വേണ്ടി അന്ന് നടന്ന സമരം മൂന്നുമാസം നീണ്ടു. 93 ല്‍ കോര്‍പറേഷന്‍ തൊഴിലാളികളുടെ ബോണസിനുവേണ്ടിയുള്ള സമരവും 2014ല്‍ കൂലി പുതുക്കലിനു വേണ്ടി നടത്തിയ സമരവും കശുവണ്ടി മേഖലയിലെ തിളങ്ങുന്ന ഏടുകള്‍. ബഹുഭൂരിപക്ഷവും (95%) സ്ത്രീ തൊഴിലാളികള്‍ ജോലിയെടുക്കുന്ന വ്യവസായമെന്ന നിലയില്‍ കടുത്ത ചൂഷണത്തിനുള്ള ശ്രമം മുതലാളിമാര്‍ നടത്താറുണ്ട്. വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തു. ആ ഘട്ടത്തിലെല്ലാം പൊതുമേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ കൂലി സംരക്ഷിക്കുന്നതിനും മുന്നില്‍നിന്ന് പോരാടി. കലക്ടറേറ്റും സെക്രട്ടറിയറ്റും വളഞ്ഞും ഫാക്ടറിതോറും തുടര്‍ച്ചയായി നിരാഹാരം നടത്തിയും കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍ ജനഹൃദയങ്ങളില്‍ ഇടംനേടി. ഇപ്പോള്‍ കൊല്ലത്തെ ആറ് താലൂക്ക് യൂണിയനും ആലപ്പുഴയിലെ രണ്ട് താലൂക്ക് യൂണിയനും തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ യൂണിയനുകളും, സ്റ്റാഫ് ജീവനക്കാരുടെ സംഘടനയായ കാഷ്യു സ്റ്റാഫ്സ് സെന്ററുമാണ് കാഷ്യു സെന്ററില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. അരനൂറ്റാണ്ടിനിടയില്‍ വ്യവസായത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസായത്തിന്റെ ഘടനയില്‍ മാത്രമല്ല, സാമൂഹ്യവുംവ്യവസായികവുമായ ഘടകങ്ങളിലും മാറ്റം പ്രതിഫലിച്ചു. വ്യവസായത്തിലെ മൊത്തം തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് എക്കാലവും കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ ഉയര്‍ത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....