News Beyond Headlines

01 Thursday
January

സ്വപ്‌നയിലൂടെ സ്വപ്‌നം കാണുന്നവര്‍

  സ്വര്‍ണകടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിനെ മുന്‍ ജീവനക്കാര്‍ കുടങ്ങുമെന്ന കസ്റ്റംസ് സൂചന പുറത്തുവന്നപ്പോഴെ അതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരകഥ മെനഞ്ഞത് തലസ്ഥാനത്തെ പതിവ് ഇടതു വിരുദ്ധ പി ആര്‍ കേന്ദ്രങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ വിഷയവും ഇതു കൂട്ടിക്കലര്‍ത്തി ഒരേസമയം ഇടതുമുന്നിയെയും , എ ഗ്രൂപ്പിനെയും അടിക്കാനുള്ള വടിയാണ് ഇക്കൂട്ടര്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. കേസില്‍ സ്വപ്‌ന അറസ്റ്റില്‍ ആകുന്നതോ, അവര്‍ കൊണ്ടുവന്ന സ്വര്‍ണം ആരു കടത്തി എന്നതോ ഇതുവരെ ഇക്കൂട്ടര്‍ തേടി തുടങ്ങിയിട്ടില്ല. രാജ്യാന്തര ബന്ധം മുതല്‍ ചാരസുന്ദരി കഥകള്‍ വരെ  അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു . വരും മണിക്കൂറുകളില്‍ ഇത് പുറത്തുവരും. ജീവനക്കാരിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടു അതൊന്നംു ഇക്കൂട്ടര്‍ ശ്രദ്ധിച്ചിട്ടേയില്ല. സി ബി ഐ അന്വേഷണം ഉള്‍പ്പെടെ എല്ലാ അന്വേഷണം മുഖ്യമന്ത്രിയും സ്വാഗതം ചെയ്തു കഴിഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ ഒളിവില്‍പോയ സ്വപ്ന സുരേഷ് ഐടി വകുപ്പ് ജീവനക്കാരിയല്ല. അവര്‍ക്ക് ശമ്പളം നല്‍കുന്നതും സംസ്ഥാന സര്‍ക്കാര്‍ അല്ല. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ സ്പേസ് പാര്‍ക്ക് സെല്ലിങ്ങുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റായ പിഡബ്ല്യുസി കമ്പനി വിഷന്‍ടെക് എന്ന കമ്പനിയെയാണ് ജീവനക്കാരെ നിയമിക്കാന്‍ ചുമതലപ്പെടുത്തിയത്. വിഷന്‍ടെക്കിന്റെ ജീവനക്കാരിയാണ് സ്വപ്ന. കണ്‍സള്‍ട്ടന്‍സി കമ്പനിയും വിഷന്‍ ടെക്കും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. സ്വപ്ന പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത് അബുദാബിയിലെ അല്‍ ദിയാര്‍ ഹോട്ടലിലെ ഷാലിമാര്‍ ബംഗാളി ഡാന്‍സ് ക്ലബ് എന്ന ബാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മക്കളാണ് ഹോട്ടല്‍ നടത്തിയിരുന്നത്. 10 ലക്ഷം ദിര്‍ഹമാണ് ഇരുവരും മുതല്‍ മുടക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ബാലരാമപുരത്താണ് സ്വപ്നയുടെ കുടുംബ വീട്. അച്ഛന്‍ സുരേന്ദ്രന് ദുബായിലായിരുന്നു ജോലി. സ്വപ്ന സ്‌കൂള്‍തലം വരെ പഠിച്ചതും വളര്‍ന്നതും ദുബായില്‍. തിരുവനന്തപുരത്തെ കോളേജ് വിദ്യാഭ്യാസത്തിനിടെയുണ്ടായ സൗഹൃദത്തിലുള്ള ഒരാളുമായിട്ടായിരുന്നു ആദ്യ വിവാഹം. ഇദ്ദേഹവുമായി ചേര്‍ന്ന് ദുബായില്‍ ഹോട്ടല്‍ വ്യവസായം തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് ഇരുവരും തെറ്റി. വിവാഹ മോചനം നേടി. പിന്നീട് ദുബായിലേക്ക് തിരികെ പോയെങ്കിലും 2010ല്‍ മടങ്ങിവന്ന് ട്രാവല്‍ ഏജന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ സമയത്താണ് വീണ്ടും വിവാഹിതയായത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി കിട്ടിയതോടെ സ്വപ്നയുടെ സൗഹൃദ വലയം വിപുലമായി. മുടവന്‍മുഗളിലെ ഫ്ളാറ്റിലായിരുന്നു താമസം. പിന്നീട് വട്ടിയൂര്‍ക്കാവിലേക്ക് മാറി. ഇപ്പോള്‍ അമ്പലമുക്കില്‍ എസ്ഐ പ്രോപ്പര്‍ട്ടി ഫ്ളാറ്റിലാണ് താമസം. കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കിയതോടെ സ്വപ്നയും ഭര്‍ത്താവും ഒളിവിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....