യുഎഇയുടെ നയതന്ത്രബാഗേജിലുടെ 30 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലും ചരടുകള്‍ നീളുന്നത് കോഴിക്കോട്ടെ കൊടുവള്ളിയും കൊച്ചിയിലെ ഹിന്ദു സംഘടനകളുടെ വിശ്വസ്ഥരായ ബസിനസുകാരിലേക്കും. 30 കോടിയുടെ സ്വര്‍ണം എത്തിക്കേണ്ടത് കോഴിക്കോട്ടെക്ക് ആയിരുന്നെന്നും, കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. അതിനു മുന്‍പുവന്ന കൊച്ചിയലെ ഒരു ഗ്രൂപ്പിനാണന്നും വിവരങ്ങളുണ്ട്. വിമാനത്താവളത്തില്‍ നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനുപിന്നില്‍ അഞ്ചുപേര്‍യാണ് സൂത്രധാരന്മാരായി കണ്ടെത്തിയിരിക്കുന്നത്. യുഎഇയിലും സമാന്തരമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയുമാണ്. കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളി സ്വദേശി. ഒരു കടത്തലിന് 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്നയ്ക്കും ലഭിക്കും. സ്വപ്നയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കൊടുവള്ളി സ്വദേശിയെക്കുറിച്ച് തെളിവ് ലഭിച്ചത്. കോവിഡ് കാലത്തുമാത്രം മൂന്നുതവണ സംഘം സ്വര്‍ണം കടത്തി. ഹവാല, കുഴല്‍ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല. കോഴിക്കോട്ടെ ജൂവലറികള്‍ക്ക് വേണ്ടിയാണ് നയയന്ത്ര സ്വര്‍ണ്ണവും എത്തിയതെന്നാണ് അനൗദ്യോഗിക വിവരം. പല ചരക്ക് കടകളേക്കാളേറെ സ്വര്‍ണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴല്‍പ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങള്‍ ചെയ്യാറുള്ളത് നയതന്ത്ര കള്ളക്കടത്തിന് പിന്നിലും കൊടുവള്ളി സംഘമാണെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ നാട്ടുകാരെ അതിശയിപ്പിക്കുന്നുമില്ല. യുഎഇയില്‍ പ്രൊവിഷന്‍ ഷോപ്പ് നടത്തുന്ന ഫാസില്‍ വഴിയാണ് ബാഗേജ് അയച്ചത്. ഇയാളുടെ കൊടുവള്ളി ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളെന്നാണ് ഇതില്‍ കാണിച്ചിട്ടുള്ളത്. ഈന്തപ്പഴം, പാല്‍പ്പൊടി, ഓട്സ്, മാഗി, കറി പാക്കറ്റ്, ബട്ടര്‍ കുക്കീസ്, നൂഡില്‍സ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോണ്‍സുലേറ്റ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം 14.82 കോടി വിലമതിക്കുന്ന 30244.900 ഗ്രാം സ്വര്‍ണവും നിറച്ചു. സ്വര്‍ണം കൊണ്ടുവന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. സ്വര്‍ണം കടത്താന്‍ സരിത്തിനെയും സന്ദീപിനെയും ആരാണ് സഹായിച്ചതെന്ന് കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ് ,കൊച്ചി എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ഇവരെ സഹായിച്ചതായി സൂചനയുണ്ട്. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് ഒപ്പിട്ടുവാങ്ങിയത് സരിത്താണ്. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്തുനിന്ന് സ്വര്‍ണം അയച്ചത് ആരാണ്, ആര്‍ക്കുവേണ്ടി, കൂട്ടാളികള്‍ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സരിത് വ്യക്തമായ മറുപടി നല്‍കിയില്ല.കേസ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണത്തിലാണ് സര്‍ക്കാര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....