യുഎഇയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കോവിഡ് ആന്റിബോഡി പരിശോധന നടത്താനുള്ള സൗകര്യം തുമ്പൈ ലാബ്സിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി അംഗീകാരമുള്ള ടെസ്റ്റിന് 200 ദിർഹം മാത്രമാണ് ഈടാക്കുക. മൂന്നു മണിക്കൂറിനുള്ളിൽ ഫലവും അറിയാം. പ്ലാസ്മ, സെറം സാമ്പിളുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോ ചെമിലൂമിനെൻസ് ഇമ്മ്യൂണോഅസെ (ഇസിഎൽഐഎ) എന്ന സംവിധാനം ഉപയോഗിച്ചാണ് പരിശോധന. അൽ ഖിസൈസ് മെട്രോ സ്റ്റേഡിയം സ്റ്റേഷൻ പരിസരത്തുള്ള തുമ്പൈ ഹോസ്പിറ്റലിലാണ് ഇതിന് സൗകര്യം. ലക്ഷണമില്ലാത്തവരിൽ പോലും കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനാൽ പരിശോധന ഏറെ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയും ഇക്കാര്യം ശരിവയ്ക്കുന്നെന്നും തുമ്പൈ ലാബ് ഡയറക്ടർ ഡോ. നാസിൽ പർവെയ്സ് വ്യക്തമാക്കി. പ്രതിദിനം നാലായിരം പേർക്ക് ടെസ്റ്റ് നടത്താൻ സൗകര്യമുണ്ട്. ഈ പരിശോധന നടത്തുന്നതു മൂലം ഭാവിയിൽ വാക്സിൻ കണ്ടുപിടിക്കുമ്പോൾ ആ കുത്തിവയ്പ്പു സ്വീകരിക്കണോ എന്നും കണ്ടുപിടിക്കാൻ കഴിയുമെന്നും ഡോ. നാസിർ വ്യക്തമാക്കി. രാവിലെ 9 മുതൽ 6 വരെയാണ് സമയം. 0460305555 എന്ന നമ്പരിലോ 0566806455 എന്ന വാട്സാപ്പ് നമ്പരിലോ ബുക്ക് ചെയ്യാം. എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടോ കരുതണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....