അറ്റാഷയെ മാറ്റിയത് അന്വേഷണം ശക്തമാക്കാന്‍
സ്വര്‍ണ കേസില്‍ യു എ ഇ അറ്റാഷെ കേരളത്തില്‍ നിന്ന് മടങ്ങിയത് അന്വേഷണം സുഗമവും വേഗത്തിലുമാക്കാനാണന്ന് വിലയിരുത്തല്‍.
അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്നാല്‍ ആ വ്യക്തിയിലേക്ക് അന്വേഷണ ഏറന്‍സികള്‍ക്ക് പോകേണ്ടിവരും , നിലവിലെ സാഹചര്യത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ യു എ ഇ സര്‍ക്കാരിന് കൈമാറി അവിടെ അതിന്റെ പരിശോധനകള്‍ നടത്താന്‍ കഴിയും.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് കോണ്‍സുലേറ്റ് ചുമലയുള്ള ആള്‍ പോയത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിരുന്നു. അതുകൊണ്ടാണ് പത്രസമ്മേളത്തില്‍ അറ്റാഷെ മടങ്ങിയതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വലിയ പ്രാധാന്യം കൊടുക്കാതിരുന്നതും.
. ജനീവ കണ്‍വെന്‍ഷന്‍ അനുസരിച്ച് അറ്റാഷെയെ കോടതിയിലേക്ക് വിളിപ്പിക്കാനൊക്കെ നമുക്ക് പരിമിതകളുണ്ട്. ആ പരിമിതികള്‍ മറികടന്ന് നടപടി സ്വീകരിച്ചുവെന്നരിക്കട്ടെ, അത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വഷളാക്കും. അറ്റാഷയെ തങ്ങള്‍ മടക്കി വിളിക്കുകയാണെന്ന് ഒരുപക്ഷേ, യുഎഇ അവരുടെ ഡല്‍ഹിയിലുള്ള എംബസി മുഖാന്തരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കാം. അതനുസരിച്ചായിരിക്കാം അറ്റാഷെ പോയിരിക്കുന്നത്.
ഈ കേസില്‍ പൂര്‍ണമായ സഹകരണം ഉണ്ടായിരിക്കുമെന്നാണ് യുഎഇ ഇന്ത്യക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അതുകൊണ്ട് തന്നെ അറ്റാഷെയില്‍ നിന്നും നമുക്ക് വിവരങ്ങള്‍ യുഎഇ ഒഫീഷ്യല്‍ ചാനല്‍ വഴി തേടാവുന്നതാണ്. ഇദ്ദേഹം പോയില്ലായിരുന്നുവെന്നു കരുതുക, അപ്പോഴും നമുക്ക് അദ്ദേഹത്തില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ തേടുന്നതിനൊക്കെ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അവവരുടെ അനുവാദത്തോടെ, യുഎഇയുടെ അനുമതിയോടു കൂടിയൊക്കെയേ അത് സാധ്യമാവുകയുള്ളൂ. യുഎഇ അങ്ങനെ അനുമതി നല്‍കുമോയെന്നതൊക്കെ പറയാന്‍ കഴിയില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തന്നെ അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ക്ക് അനുവാദം നല്‍കുമായിരുന്നോവെന്നതും കണ്ടറിയേണ്ടതാണ്. നിയമമൊക്കെ ഒന്നാണെങ്കിലും ഒരോ രാജ്യത്തോടുമുള്ള നമ്മുടെ സമീപമനുസരിച്ചായിരിക്കും അനുമതി നല്‍കുന്നതും നല്‍കാതിരിക്കുന്നതും. യുഎഇയുമായി ഏറ്റവും മികച്ച നയതന്ത്രബന്ധമുള്ള രാജ്യമാണ് ഇന്ത്യ.
യുഎഇ ഗവണ്‍മെന്റ് ഉള്‍പ്പെട്ട കേസല്ലിത്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ആരോപണവിധേയനായിട്ടുള്ളത്. ഈ സ്വര്‍ണം കോണ്‍സുലര്‍ കണ്‍സെയ്ന്‍മെന്റ് ആണ് വന്നത്. അതിലായിരുന്നു സ്വര്‍ണം. അതുകൊണ്ട് തന്നെ യുഎഇ സര്‍ക്കാരിന്റെ ബാഗിലല്ല സ്വര്‍ണം വന്നിരിക്കുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള അവരുടെ എംബസിയിലേക്കോ കോണ്‍സുലേറ്റിലോക്കോ ആഴ്ച്ചയില്‍ എഴുത്തുകളോ പത്രങ്ങളോ അങ്ങനെ ഔദ്യോഗികമായ രേഖകളൊക്കെയായിരിക്കും അയയ്ക്കുക. അതിനെയാണ് ഡിപ്ലോമാറ്റിക് ബാഗ് എന്നു പറയുന്നത്. അതേസമയം എംബസിയിലോ കോണ്‍സുലിലോ ജോലി ചെയ്യുന്നവര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ അയയ്ക്കുകയോ വരുത്തുകയോ ചെയ്യുന്നതിനെ ഡിപ്ലോമാറ്റിക് കണ്‍സെയ്ന്‍മെന്റ് എന്നാണ് പറയുന്നത്. അങ്ങനെയയൊരു കണ്‍സെയ്ന്‍മെന്റ് അയക്കുമ്പോള്‍ ഫോറിന്‍ ഓഫിസില്‍ എഴുതിയറിയിക്കണം. അപ്പോള്‍ അവിടെ നിന്നും മറുപടി കിട്ടും. ഈ മറുപടി കാണിച്ചാല്‍ നമുക്ക് വരുന്നതോ അയക്കുന്നതോ ആയ സാധനങ്ങള്‍ കസ്റ്റംസിന്റെ പരിശോധന നടപടികളില്‍ നിന്നും ഒഴിവാക്കി കിട്ടും. ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥനോ കോണ്‍സുല്‍ ഉദ്യോഗസ്ഥനോ ഇത്തരത്തില്‍ സ്വകാര്യ വസ്തുക്കള്‍ വരുത്തിക്കാനും അയയ്ക്കാനും അധികാരമുണ്ട്.
നിലവില്‍ കേരളത്തിലെയും ഇന്ത്യയിലെയും റൂട്ടുകള്‍ കൃത്യമായി കണ്ടത്തിയതിനുശേഷം യു എ ഇ യില്‍ നിന്ന് വിവരങ്ങള്‍ തേടുകയായിരിക്കുന ചെയ്യുക.