കേളത്തിലേക്ക് സ്വര്‍ണം എത്തിക്കുന്നതിന് പിന്നില്‍ വന്‍ സംഗമെന്ന് കസ്റ്റംസ് വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന മൂന്നുപ ഏര്‍ വിചാരിച്ചാല്‍ മാത്രം ഈ രീതിയില്‍ സ്വര്‍ണം എത്തിക്കാനും വിതരണം ചെയ്യാനും സാധിക്കില്ലെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന മൊഴികള്‍ അനുസരിച്ച് രണ്ടുവര്‍ഷത്തിനിടെ 27 തവണ നയതന്ത്ര പരിരക്ഷയോടെ കേരളത്തിലേക്ക് കടത്തിയത് 230 കിലോ സ്വര്‍ണം. സ്വര്‍ണക്കള്ളക്കടത്ത് സാധാരണ കച്ചവടംപോലെ തുടരാന്‍ പ്രതികള്‍ക്ക് അവസരമൊരുക്കിയത് ഗള്‍ഫ് കേന്ദ്രകരിച്ചുള്ള സംഘവും, അവര്‍ക്ക് വേണ്ടി ഫണ്ട് ക്കരുക്കുന്ന ദക്ഷിണേന്ത്യന്‍ ഗ്രൂ പ്പുകളുമാണന്നാണ് വിവരം. കള്ളക്കടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് അന്വേഷണ പരിധിയില്‍വരാത്ത അന്താരാഷ്ട്രസംവിധാനത്തെക്കുറിച്ച് കസ്റ്റംസ് സംഘത്തിന്റെ വിലയിരുത്തല്‍. ഒരിക്കലും പിടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒറ്റയടിക്ക് 30 കിലോ സ്വര്‍ണം നയതന്ത്ര ബാഗേജില്‍ അയക്കാന്‍ കള്ളക്കടത്തുസംഘം ധൈര്യപ്പെട്ടത്. ഇപ്പോള്‍ പിടിയിലായ സംഘം തടസ്സമില്ലാതെ സ്വര്‍ണം കടത്തിയതോടെ, കച്ചവടത്തില്‍ കൂടുതല്‍പ്പേര്‍ പങ്കാളികളായി. വകദേശത്ത് ഉന്നത ബന്ധമുള്ള ചിലരുടെ അറിവില്ലാതെ ഇത്തരമൊരു ഇടപാട് നിര്‍ബാധം തുടരില്ലെന്ന് കസ്റ്റംസ് ഉറപ്പിച്ചുപറയുന്നു. യുഎഇയിലേക്ക് നേരത്തെ മടങ്ങിയ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്റെ ആത്മഹത്യാശ്രമം ദുരൂഹമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഗണ്‍മാനും ഇതില്‍ പങ്കാളിയായിരുന്നുവെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഒരു കിലോ സ്വര്‍ണക്കടത്തില്‍ ലാഭം ആറ് ലക്ഷം രൂപ ഒരുകിലോ കള്ളക്കടത്ത് സ്വര്‍ണത്തിന് മാര്‍ച്ചിലെ കണക്കുപ്രകാരം ആറുലക്ഷം രൂപ ലാഭം കിട്ടും. യുഎഇയിലെയും കേരളത്തിലെയും സ്വര്‍ണവിലയിലുള്ള വ്യത്യാസം കൊണ്ടാണിത്. 30 കിലോ സ്വര്‍ണം കടത്തിയപ്പോള്‍ ഒന്നരക്കോടിയിലേറെയാണ് ആദായം. പത്തും പതിനെട്ടും കിലോ വീതമാണ് മുമ്പ് കടത്തിയിട്ടുള്ളത്. പരിശോധനയില്ലാതെ വിമാനത്താവളത്തിന് പുറത്തെത്തുമെന്ന ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് ഓരോതവണയും സ്വര്‍ണത്തിന്റെ തൂക്കം കൂടിവന്നത്. നയതന്ത്ര ഓഫീസിലേക്ക് ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തുന്നതില്‍ കസ്റ്റംസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗേജില്‍ എന്തയച്ചാലും തുറന്ന് പരിശോധിക്കാന്‍ കസ്റ്റംസിന് അധികാരമില്ല. എല്ലാ കാര്‍ഗോയും സ്‌കാനറില്‍ പരിശോധിക്കാറില്ല. സ്വര്‍ണം മറ്റു ലോഹത്തിനുള്ളില്‍ ഒളിപ്പിച്ചാലും സ്‌കാനറില്‍ കണ്ടെത്താനാകും. എന്നാല്‍, നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങള്‍ അയക്കുന്ന ബാഗേജിനുപോലും പരിരക്ഷയുള്ളതിനാല്‍ പരിശോധന നടക്കാറില്ല. അതാണ് ഇവിടെ മുതലെടുത്ത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....