News Beyond Headlines

04 Monday
May

കരിപ്പൂരില്‍ പിടിച്ചിട്ടിരിക്കുന്ന ബാഗുകളില്‍ സ്വര്‍ണം

 

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ പരിശോധനകള്‍ കാത്ത് ബാഗേജുകള്‍ കെട്ടിക്കിടക്കുന്നു. യാത്രക്കാരില്ലാതെ ഗള്‍ഫില്‍ നിന്ന് അണ് അക്കബനീഡ് ബാഗേജായി കാര്‍ഗോ വഴി എത്തിച്ച ബാഗേജുകളാണ് മാസങ്ങളായി കാര്‍ഗോയില്‍ കെട്ടിക്കിടക്കുന്നത്. രണ്ടര മാസം മുന്‍പ് ഇതോടൊപ്പം എത്തിയ ചില ബാഗേജുകള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഹാളില്‍ എത്തിച്ചായിരുന്നു ബാഗുകള്‍ പരിശോധിച്ചത്. രണ്ടു ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതോടെയാണ് പരിശോധനകള്‍ നടത്താതെ കാര്‍ഗോ വിട്ടു നല്‍കേണ്ടെന്ന് കസ്റ്റംസ് തീരുമാനിച്ചത്. വ്യവസായ വകുപ്പിനു കീഴില്‍ കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ എന്റര്‍പ്രൈസസിന് (കെഎസ്‌ഐഇ) കീഴിലാണ് കരിപ്പൂര്‍ എയര്‍കാര്‍ഗോ കോംപ്ലസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്വര്‍ണമടക്കം ഒളിപ്പിച്ച് കടത്തുന്നത് പരിശോധിക്കാനുള്ള എകസ്‌റെ മെഷിന്‍ തകരാറിലായിട്ട് മാസങ്ങളായി. കോവിഡ് 19നെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സമയം വരെ കാര്‍ഗോയില്‍ ബാഗേജുകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പരിശോധന യന്ത്രം തകരാറിലായതോടെ ബാഗേജുകള്‍ വിട്ടുകൊടുക്കാനായിട്ടില്ല. എക്‌സറേ മെഷിന്‍ തകരാറിലായത് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കം കെഎസ്‌ഐഇയും കസ്റ്റംസും തമ്മിലുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പുതിയ എക്‌സറേ മെഷിന്‍ ഉടന്‍ സ്ഥാപിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. എന്നാല്‍ മെഷിന്‍ കസ്റ്റംസ് സ്ഥാപിക്കണമെന്ന ആവശ്യമാണ് കാര്‍ഗോ കോംപ്ലക്‌സ് ഉന്നയിക്കുന്നത്. ഇരുവരുടെയും തര്‍ക്കത്തില്‍ ബാഗേജുകള്‍ കിട്ടാതെ കാര്‍ഗോ അയച്ച യാത്രക്കാരും ദുരിതത്തിലാകുന്നു. കഴിഞ്ഞ നവംബറിലാണ് മെഷിന്‍ തകരാറിലായത്. ഇതിനു മുന്പുളള പരിശോധനയിലും, കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച് നടത്തിയ പരിശോധനയിലുമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയിരുന്നത്. ഇതോടെയാണ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്. എക്‌സറേ പരിശോധനക്ക് ആവശ്യമായ സാഹചര്യം ഒരുക്കിയിട്ടില്ലെങ്കില്‍ കെഎസ്‌ഐഇയുടെ ലൈസന്‍സ് അടക്കം റദ്ദാക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലുളള 80 ബാഗേജുകളാണ് കാര്‍ഗോയില്‍ കെട്ടിക്കിടക്കുന്നത്. യാത്രക്കാര്‍ എത്തിച്ച വസ്ത്രങ്ങള്‍, ശീതള പാനീയങ്ങള്‍, മിഠായികള്‍ തുടങ്ങിയവ അടക്കം ഇതിലുണ്ട്. മാസങ്ങളായി കാര്‍ഗോ കെട്ടിടത്തില്‍ കെട്ടിക്കിടക്കുന്ന ഇവ ഉപയോഗയോഗ്യമല്ലാതെയാകുമെന്ന സന്ദേഹം യാത്രക്കാര്‍ക്കുമുണ്ട്. ഗള്‍ഫിലേക്ക് വിമാന സര്‍വീസുകള്‍ ഇല്ലാതായതോടെയാണ് കാര്‍ഗോയില്‍ ചരക്കുകളുടെ വരവ് കുറഞ്ഞത്.സര്‍വീസുകള്‍ ആരംഭിച്ചാല്‍ ബാഗേജുകള്‍ എത്തിക്കൊണ്ടിരിക്കും. ഇതോടെ പരിശോധനകളും പ്രതിസന്ധിയിലാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....