എന്തിനാണ് ഇ ബസ് അട്ടിമറിക്കുന്നത് ചെന്നിത്തലയോട് വിയോജിച്ച് നേതാക്കള്‍
കേരളത്തിന് വന്‍ സാധ്യതകളുമായി എത്തുന്ന ഇ ബസ് പദ്ധതിയെ എന്തിനാണ് രമേശ് ചെന്നിത്തല അട്ടിമറിക്കുന്നത്. കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളും ഐ ഗ്രൂ പ്പിനൊപ്പം നില്ക്കുന്ന രാഹുല്‍ ബ്രിഗേഡും ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിനെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ക്കരു പദ്ധതിക്കും തടസം കുടാതെ മുന്നോട്ടു കൊണ്ടുപോവുകയും വിഴിഞ്ഞം അടകക്കം എല്ലാം മികച്ച രീതിയില്‍ മോണിട്ടര്‍ ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ അടുത്ത ഘട്ടം വികസനമായി മുന്നോട്ടു വയ്ക്കുന്ന പദ്ധതിയ എതിര്‍ക്കേണ്ടതില്ല എന്നാണ് ഇവരുടെ നിലപാട്.
ഐടി യില്‍ നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തുടര്‍ന്നുവന്ന കോണ്‍ഗ്രസ് ഗവണ്മെന്റ താല്പര്യം പ്രകടിപ്പിക്കാത്തതിന്റെ നേട്ടം കൊയ്തത് കര്‍ണ്ണാടകവും, ആന്ധ്രയുമായിരുന്നു. അന്നും അവരുടെ നേട്ടങ്ങളെ ഉയര്‍ത്തിക്കാണിക്കാനായിരുന്നു ചെന്നിത്തല സമയം ചിലവിട്ടിരുന്നത്.
ഇപ്പോള്‍ കര്‍ണ്ണാടകത്തെ മറികടന്ന രീതിയിലാണ് ഇ ബസിലും , മറ്റ് പദ്ധതികളിലും കേരളം നീങ്ങുന്നത്. അതാണ് അവനാശ്യ വിവാദത്തില്‍ കൂട്ടിക്കെട്ടി തകര്‍ക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നത്.
ഇതുരവെയുള്ള നടപടികള്‍ എല്ലാം ആര്‍ക്കും പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും പദ്ധതി തകര്‍ക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തല.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിക്കായി ഹെസ്സ് സമര്‍പ്പിച്ച കരട് ധാരണപത്രം ഗതാഗത സെക്രട്ടറിയുടെ കുറിപ്പോടെ 2018 ഡിസംബര്‍ 20ന് സര്‍ക്കാരിന് നല്കി. ഫയലില്‍ നിയമ, ധനകാര്യ വകുപ്പിന്റെയും അഭിപ്രായം തേടാന്‍ 2019 ജനുവരി 20ന് മുഖ്യമന്ത്രി ഉത്തരവിട്ടു. നടപടിക്രമമനുസരിച്ച്, ഈ വകുപ്പുകളുടെ അഭിപ്രായത്തോടെ ഗതാഗത മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ കണ്ട ഫയല്‍, മന്ത്രിസഭ അംഗീകാരിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകുകയുമുള്ളു.
മാര്‍ച്ച് ഏഴിന് നിയമ വകുപ്പ് കരട് ധരണാപത്രത്തില്‍ അവശ്യം ഭേദഗതിയോടെ ഫയല്‍ ഗതാഗത വകുപ്പിന് നല്കി. ഇതില്‍ ധന വകുപ്പ് പരിശോധനയില്‍ മുന്നുകാര്യം മുന്നോട്ടുവച്ചു. ധാരണപത്രം ഒപ്പിടുന്നതിനുമുമ്പ് എല്ലാകാര്യങ്ങളിലും കെഎഎല്‍ വ്യക്തമായ വിശദീകരണമെന്നായിരുന്നു ആദ്യനിര്‍ദേശം. ബസ് വാങ്ങാന്‍ ടെന്‍ഡര്‍ വേണം. ഇതിനുള്ള ഫണ്ടിന്റെ സ്രോതസ്സ് അറിയിക്കാനും ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് ഫയല്‍ മടക്കി.
തുടര്‍ന്ന്, യോഗത്തില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചു. ബസ് പോര്‍ട്ടുകളും ലോജിസ്റ്റിക് പോര്‍ട്ടുകളും തയ്യാറാക്കാനുള്ള കണ്‍സള്‍ട്ടന്‍സികളെയും ക്ഷണിച്ചു. ഇതോടെ തിരുവനന്തപുരംമുതല്‍ ഏറണാകുളംവരെ പിഡബ്ള്യുസിയെയും കോട്ടയംമുതല്‍ മലപ്പുറംവരെ കെപിഎംജിയെയും വടക്കന്‍ ജില്ലകളില്‍ ഏണസ്റ്റ് ആന്‍ഡ് എങ്ങിനെയും പദ്ധതി രേഖാ തയ്യാറാക്കലിന് ചുമതലപ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തു. ഇലക്ട്രിക് ബസ് നിര്‍മാണ ഇക്കോ സിസ്റ്റം നിര്‍മിക്കുന്നതിന് വിശദ പദ്ധതിരേഖ തയ്യാറാക്കലിനുള്ള പിഡബ്ള്യുസി നിര്‍ദേശം പരിശോധിക്കാനും തീരുമാനിച്ചു.
വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കായി സെക്രട്ടറിയറ്റില്‍ ഒരു ഓഫീസ് (വാല്യു മാനേജുമെന്റ് ഓഫീസ്) എന്ന നിര്‍ദേശം ഗതാഗത സെക്രട്ടറിയാണ് മുന്നോട്ടുവച്ചത്. 2018 സെപ്തംബര്‍ 27ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഒരു ഏജന്‍സിയുടെയും പേരും പറഞ്ഞിരുന്നില്ല. ഇതുവരെ ഫയലില്‍ അന്തിമ തീരുമാനമായിട്ടില്ല. മന്ത്രിസഭായോഗവും പരിഗണിച്ചിട്ടില്ല.
കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ഉപകമ്പനിയായ നിക്സിയുടെ പട്ടികയില്‍പ്പെട്ടിട്ടുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് ഏത് ജോലി ഏല്‍പ്പിക്കുന്നതിനും ടെന്‍ഡര്‍ നടപടികള്‍ പാലിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ. നിക്സി നിര്‍ദേശിച്ച സ്ഥാപനങ്ങള്‍ക്കാണ് കണ്‍സള്‍ട്ടന്‍സി ചുമതല നല്‍കിയത്. ഹെസ്സ് കമ്പനിയുടെ കാര്യത്തില്‍ - ധനവകുപ്പിന്റെ അഭിപ്രായത്തിനുശേഷം പുതിയ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. വിശദ പദ്ധതിരേഖ തയ്യാറാക്കിയാല്‍മാത്രമേ തുടര്‍നടപടികള്‍ക്കാകൂ. ഉതിന് ഉത്തരവിറങ്ങിയതല്ലാതെ നടപടികളുണ്ടായിട്ടില്ല.