ഖത്തര്‍ ഐഡിയുള്ള പ്രവാസി താമസക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം. പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രവേശനാനുമതിയുള്ള കോവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ഹോം ക്വാറന്റീനില്‍ കഴിയാന്‍ യോഗ്യതയുള്ളവരുടെ പട്ടികയും പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുമ്പോള്‍ ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് സ്വയം സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കണം. ആ രാജ്യങ്ങളിലുള്ള ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ യാത്രാ തിയതിക്ക് 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീങ്ങുന്നത് അനുസരിച്ച് മാത്രമേ ഇന്ത്യയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് തിരിച്ചുവരവ് സാധ്യമാകുകയുള്ളു. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റീ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഖത്തര്‍ പോര്‍ട്ടല്‍ (https://portal.moi.gov.qa) വെബ്‌സൈറ്റ് വഴി വേണം റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാന്‍. അനുമതി ലഭിക്കുന്നവര്‍ക്ക് മടങ്ങിയെത്താം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത (ഇന്ത്യ) രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ആ രാജ്യങ്ങളില്‍ ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലെങ്കില്‍ ദോഹയിലെത്തി സ്വന്തം ചെലവില്‍ ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കും. ഡിസ്‌കവര്‍ ഖത്തര്‍ വഴി യാത്രക്ക് മുമ്പ് ഹോട്ടല്‍ ബുക്കിങ് നടത്തണം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് മടങ്ങിയെത്തുന്ന സ്വകാര്യ േേമഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം. മടങ്ങി വരവ് തിയതി സംബന്ധിച്ച കാര്യങ്ങള്‍ പ്രവാസി ജോലിക്കാര്‍ തങ്ങളുടെ തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. വിദ്യാഭ്യാസ മേഖലയിലെ ജോലിക്കാരും അവരുടെ കുടുംബങ്ങളും ക്വാറന്റീനില്‍ കഴിയണം. റിട്ടേണ്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 പേജ് സന്ദര്‍ശിക്കുകയോ 109 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററുമായോ ബന്ധപ്പെടാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....