News Beyond Headlines

01 Thursday
January

രണ്ടായിരം കോടി രൂപയുടെ വികസന പദ്ധതി

 

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 2002.72 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. കൊച്ചി-ബെംഗലൂരു വ്യാവസായിക ഇടനാഴിയിലും തീരദേശ ഹൈവേയിലും ഉള്‍പ്പെട്ട പദ്ധതികള്‍ അനുമതി നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 29-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 1530,32 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ 30-ന് നടന്ന പൊതുയോഗം 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കും അനുമതി നല്‍കി. സംസ്ഥാനത്തെ മിക്കവാറും എല്ലാ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും കിഫ്ബിയുടെ കയ്യൊപ്പു ചാര്‍ത്തും വിധമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. വികസന പ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുന്ന ഡയസ്പോറ ബോണ്ട് നിര്‍ദ്ദേശത്തിനും ഐഎഫ്സിയില്‍ നിന്ന് 1100 കോടി രൂപ വായ്പയെടുക്കാനുള്ള നിര്‍ദ്ദേശത്തിനും യോഗം അംഗീകാരം നല്‍കി. അഴീക്കോട്- മുനമ്പം പാലം, പെരുമാട്ടി-പട്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലന്തറ വലതുകര കനാല്‍ വിപുലീകരണം തുടങ്ങിയ പദ്ധതികള്‍ക്കാണ്  ധനാനുമതി നല്‍കിയത്. .

കൊച്ചി-ബെംഗലൂരു വ്യാവസായിക ഇടനാഴി

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വ്യാവസായിക ഇടനാഴികളില്‍ ഒന്നായ കൊച്ചി- ബെംഗലൂരു വ്യാവസായിക ഇടനാഴിയുടെ സ്ഥലം ഏറ്റെടുക്കലിനായി 1030.80 കോടി രൂപയാണ് അനുവദിച്ചത്. പാലക്കാട് ജില്ലയില്‍ ദേശീയപാതയോടു ചേര്‍ന്ന് പുതുശ്ശേരി, ഒഴലപ്പതി എന്നിവിടങ്ങളില്‍ 1350 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വന്‍ കുതിപ്പായിരിക്കും ഈ പദ്ധതിയിലൂടെ ഉണ്ടാക്കുക.

അഴീക്കോട് - മുനമ്പം പാലത്തിന് 140 കോടി രൂപ

തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട്-മുനമ്പം പാലത്തിന് 140-01 കോടി രൂപയാണ് അനുവദിച്ചത്. ദേശീയപാത 66, 544 എന്നിവയിലെ ഗതാഗതക്കുരുക്കിനു പരിഹാരമേകുന്നതാണ് നിര്‍ദ്ദിഷ്ട പാലം. ഏഴു തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടതാണ് ഈ പാലം. വിനോദ സഞ്ചാര മേഖലയ്ക്കും ഈ പാലം ഗുണകരമാകും. ഫുട്പാത്തും സൈക്കിള്‍ ട്രാക്കും ഉള്‍പ്പെടെ 15.1 മീറ്റര്‍ വീതിയിലാവും പാലം നിര്‍മിക്കുക.

ജലവിതരണ പദ്ധതിക്കും ഊന്നല്‍

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി. എലപ്പുള്ളി, നല്ലേപ്പുള്ളി എന്നിവിടങ്ങളിലേക്കുള്ള ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 77.21 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മീനാക്ഷീപുരത്ത് ജല ശുചീകരണ പ്ലാന്റ്, സംഭരണി, 350 കിലോമീറ്റര്‍ വിതരണ പൈപ്പുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.

ജലസേചനത്തിനായി 255 കോടി രൂപ

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ കോഴിപ്പതി, എരുത്തിയാംപതി എന്നിവിടങ്ങള്‍ക്കു വന്‍ പ്രയോജനം ചെയ്യുന്ന മൂലത്തറ വലതുകര വികസനത്തിന് 255.18 കോടി രൂപയാണ് അനുവദിച്ചത്. കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയായിരിക്കും ഇതിലൂടെ ജലസേചന സൗകര്യം. കൊടും വരള്‍ച്ചയും ശരാശരിയിലും കുറഞ്ഞ മഴയും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളാണിത്.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന് 41 കോടി രൂപ

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് മെച്ചപ്പെടുത്താനായി 41.18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയപാത 183 എയിലെ പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരില്‍ നിന്നു തിരിച്ചു വിടാന്‍ പദ്ധതി വഴി സാധിക്കും. നിലവിലുള്ള ഒരു പാലം പൊളിച്ചു നീക്കി പുതിയതു പണിയുന്നത് അടക്കമുള്ള പദ്ധതിക്കാണ് അനുമതി. അടൂര്‍ പട്ടണത്തിലെ ഗതാഗതത്തിരക്കു കുറക്കാനും പദ്ധതി സഹായകമാകും.

രാമക്കല്‍മേട് - കമ്പംമെട്ട്- വണ്ണപുരം റോഡിന് 73.21 കോടി രൂപ

വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്, കല്ലാര്‍, കമ്പംമേട്, നെടുങ്കണ്ടം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റോഡിനായി 73.21 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 28.1 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് നിര്‍ദ്ദിഷ്ട റോഡിനുള്ളത്. പൊന്നാനി നിളാതീരം അക്വാറ്റിക് കോംപ്ലക്സിന് 14.09 കോടി രൂപയും തലശ്ശേരി പൈതൃക പദ്ധതിക്ക് 41.38 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തലശ്ശേരി കേന്ദ്രബിന്ദുവായി കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൈതൃക നിര്‍മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതുതലമുറയ്ക്കും വിനോദ സഞ്ചാരികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് തലശ്ശേരി പൈതൃക പദ്ധതി.

ചെത്തി ബീച്ച് വികസിപ്പിക്കാന്‍ 21 കോടി രൂപ

തെക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മൂന്നു കിലോമീറ്റര്‍ നീളമുള്ള ചെത്തി ബീച്ചിനെ മാറ്റുവാനുള്ള പദ്ധതിക്ക് 21.36 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്പോര്‍ട്ട്, ആക്ടിവിറ്റി, ഫാമിലി എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചാണ് ബീച്ച് വികസിപ്പിക്കുക. എംജി സര്‍വ്വകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50.28 കോടി രൂപ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാം ഘട്ടത്തിനായി 20.27 കോടി രൂപ, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ഹോസനഗഡി റെയില്‍വേ മേല്‍പ്പാലത്തിന് 40.40 കോടി രൂപ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....