News Beyond Headlines

01 Thursday
January

കൊച്ചിയിലെ അന്വേഷണവും ലീഗ് ക്യാപിലേക്ക്

സ്വര്‍ണകടത്ത് കേസില്‍ കോഴിക്കോടിനു പുറമെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പിടിയിലാകുന്ന ആളുകളുടെ മുസ്‌ളീലീഗ് ബന്ധം കോണ്‍ഗ്രസിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും കുടുക്കാം എന്നു കരുതി തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ തമ്മിലടിയായിരിക്കുന്നത്. ലീഗിന് കുടപിടിക്കാന്‍ ഞങ്ങളില്ലന്ന് യുവജന നേതാക്കള്‍ രമേശിനെ അറിയിച്ചു കഴിഞ്ഞു, ശബരീനാഥന്‍ അല്ലാതെ മറ്റൊരു പ്രധാന കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോലും എത്തുന്നില്ല. പലരെയും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് കവറേജ് നല്‍കി സഹായിക്കാം എന്ന ഓഹ്മിലാണ് കോഴ്ിക്കോടും, എറണാകുളത്തുമുള്ള രണ്ട് നേതാക്കളെ സ്റ്റുഡിയോയില്‍ എത്തിക്കുന്നത്. ഏറ്റവും ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്ന മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിന്‍സും കൊ്ചിയിലെ എു ഡി എഫ് നേതാക്കളുടെ വിശ്വസ്ഥനാണ്. യുഎഇയില്‍നിന്ന് സ്വര്‍ണം കടത്താന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചത് മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിന്‍സെന്ന് (42) കസ്റ്റംസ് കണ്ടെത്തി. നാട്ടില്‍ സജീ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു ഇയാള്‍, പെരുമറ്റത്തെ പ്രമുഖ മുസ്ലിംലീഗ് കുടുംബമാണ് റബിന്‍സിന്റേത്. ഇയാള്‍ 15 വര്‍ഷമായി ഗള്‍ഫിലാണ്. ഗള്‍ഫില്‍ പോകുംമുമ്പ് നാട്ടില്‍ മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫൈസലിന്റെയും റബിന്‍സിന്റെയും പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. സാധാരണ കുടുംബത്തില്‍ പിറന്ന റബിന്‍സ് നാട്ടില്‍ ചെറിയ കച്ചവടം നടത്തിയിരുന്നു. അച്ഛന്‍ കക്കടാശേരിയില്‍ ചായക്കട നടത്തുകയായിരുന്നു. റബിന്‍സും സഹോദരനും വിദേശത്ത് പോയതോടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായിരുന്നു. അടുത്തകാലത്ത് വന്‍തോതില്‍ സ്ഥലങ്ങളും വാങ്ങിക്കൂട്ടി. മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിനായി പണം മുടക്കിയ സംഘം ഫൈസലിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതും റബീന്‍സിനെ. ഇവര്‍ ഒന്‍പതുകോടി രൂപയാണ് ഫൈസല്‍ ഫരീദിനെ ഏല്‍പ്പിച്ചത്. ഇത് എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതടക്കം നിരീക്ഷിക്കാന്‍ റബിന്‍സിനെ ഏല്‍പിച്ചിരുന്നുവെന്നാണ് കസ്റ്റംസിനോടു ജലാല്‍ വെളിപ്പെടുത്തിയത്. വളരെ വേഗത്തിലാണ് റബിന്‍സ് സ്വര്‍ണക്കടത്ത്, ഹവാല ഇടപൊടുകളില്‍ സജീവമായതെന്നാണ് കസ്റ്റംസ് രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിലുള്ള റബിന്‍സ്, കസ്റ്റംസ് തന്നെ തെരയുന്നതായി അറിഞ്ഞതോടെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തു. കഴിഞ്ഞദിവസംവരെ സാമൂഹിക മാധ്യമത്തില്‍ ഇയാള്‍ സജീവമായിരുന്നു. അതേസമയം, കേസില്‍ മലപ്പുറം സ്വദേശിയായ ഹംസത്തലിയേയും ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിനായി പണം മുടക്കിയ മലപ്പുറത്തെ രണ്ടുപേരെ കഴിഞ്ഞ ദിവസവും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുകോടിരൂപക്ക് മുകളില്‍ പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലാകുന്നത്. യുഎഇയിലുണ്ടെന്നു കരുതുന്ന മൂവാറ്റുപുഴ പെരുമറ്റം സ്വദേശി കെ.കെ. റബിന്‍സിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ കസ്റ്റംസ് നടപടി തുടങ്ങിയിട്ടുണ്ട്. ഫൈസല്‍ ഫരീദിന്റെ പേരില്‍ പല സ്വര്‍ണ പാഴ്സലുകളും അയച്ചതു റബിന്‍സാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണം കടത്താന്‍ വേണ്ടി പണം മുടക്കുന്ന സംഘത്തിലെ കണ്ണികളില്‍ ഒരാളാണ് ഇയാള്‍. ആഫ്രിക്കയില്‍നിന്നു മരത്തടി ബിസിനസിന്റെ മറവില്‍ സ്വര്‍ണം കടത്തുന്ന മൂവാറ്റുപുഴ സംഘത്തിന്റെ ബന്ധുവും ഇവരുടെ ഗള്‍ഫിലെ ബിനാമി കൂടിയാണ് റബിന്‍സ്. മൂവാറ്റുപുഴക്കാരനായ റബിന്‍സിനെ ദുബായിലേക്കയച്ചത് കേസില്‍ അറസ്റ്റിലായ ജലാലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....