ഇംഗ്ലണ്ടിൽ ഇന്നു മുതൽ ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തുന്നവർക്ക് കടകളിൽ പ്രവേശനം ഉണ്ടാകില്ല. ബലമായി കടകളിൽ പ്രവേശിച്ച് നിയമം അനുസരിക്കാൻ തയാറാകാത്തവർക്ക് 100 പൗണ്ട് പിഴ ശിക്ഷ ലഭിക്കും. 14 ദിവസത്തിനുള്ളിൽ ഈ പിഴത്തുക ഒടുക്കിയാൽ പകുതി തുക തിരികെ ലഭിക്കും. നിയമലംഘകരെ കണ്ടെത്താൻ തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും പൊലീസും ലോ എൻഫോഴ്സ്മെന്റ് ഓഫിസർമാരും മിന്നൽ പരിശോധന നടത്തും. പബ്ലിക് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, പൊലീസ് ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി സപ്പോർട്ട് വർക്കർമാർ, എമർജൻസി –മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫ്, സായുധസേനാംഗങ്ങൾ തുടങ്ങിയവർക്ക് അവരുടെ ജോലിയുടെ ഭാഗമായി മാസ്ക് ഒഴിവാക്കാൻ അവകാശമുണ്ടാകും. ഫെറികളിൽ യാത്രചെയ്യുമ്പോൾ സ്വന്തം വാഹനത്തിനുള്ളിലാണെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല. സ്കോട്ട്ലൻഡിൽ ഇപ്പോൾതന്നെ പൊതു നിരത്തുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്. വെയിൽസിലും മാസ്ക് ധരിച്ചു മാത്രമേ ബസിസും ട്രെയിനിലും മറ്റും സഞ്ചരിക്കാനാകൂ. ഇംഗ്ലണ്ടിൽ നേരത്തെ പൊതുഗതാഗത സംവിധാനങ്ങളിലും യൂബർ ടാക്സിയിലും എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും വ്യാപാരസ്ഥാപനങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനാണ് നാളെ മുതൽ മാറ്റം വരുന്നത്. ബ്രിട്ടനിലെ ആശുപത്രികളിലെല്ലാം സ്റ്റാഫിനിം ഔട്ട്പേഷ്യൻസും സന്ദർശകർക്കും ജൂൺ 15 മുതൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞ ബ്രിട്ടനിൽ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരസ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാക്കുന്നത്. ഭാവിയിൽ എല്ലാ പൊതുസ്ഥലങ്ങളും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....