News Beyond Headlines

01 Thursday
January

സിസി ടിവി പൊള്ളവാദം വീണ്ടും മാനം പോയി പ്രതിക്ഷം

 

  സംസ്ഥാന സര്‍ക്കാരിനെതിരെ അസത്യപ്രചരണവുമായി രംഗത്തു വന്ന പ്രതിപക്ഷത്തിനു പിന്‍തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കും വീണ്ടും തിരിച്ചടി. കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാകുന്ന കാര്യം പിടികിട്ടാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയതാണ് ചെന്നിത്തല, പി ടി തോമസ് , ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കള്‍ക്ക് തിരിച്ചടി ആയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സി സി ടി വി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നുവെന്നും ഇതിന് വേണ്ടി ഇടിമിന്നലില്‍ സി.സി.ടി.വി നശിച്ചുവെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നിലവിലെ സി.സി.ടി.വികള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യ സംവിധാനത്തിലെ 8 പോര്‍ട്ട് പി.ഒ.ഇ നെറ്റുവര്‍ക്ക് സ്വിച്ച് ഇടിമിന്നലേറ്റ് പോയിരിക്കുന്നത് എന്ന കാരണം കാട്ടി പുതിയ സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തുന്നു എന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇന്നലെ ഇതിന് മറുപടി ചീഫ് സെക്രട്ടറി ഓഫീസ് നല്‍കിയിരുന്നു. അതിങ്ങനെ ആയിരുന്നു എന്നാല്‍ ഇടിമിന്നലില്‍ തകരാറിലായത് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മാത്രം ഒതുങ്ങുന്ന ഇന്റേണല്‍ നെറ്റ്വര്‍ക്കാണ് നന്നാക്കിയതെന്നും സെക്രട്ടേറിയറ്റിലെ പൊതു സിസിടിവി സര്‍വയലന്‍സ് നെറ്റ്വര്‍ക്കുമായി ഇതിന് ബന്ധമില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഏപ്രില്‍ 16നാണ് ഇടിമിന്നലില്‍ നെറ്റ്വര്‍ക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുകയാണ് പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പില്‍ നിന്ന് അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നന്നാക്കിയെന്ന ഉത്തരവില്‍ ദുരൂഹതയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി. കസ്റ്റംസ് സി സി ടി വി ദൃശ്യം ചോദിച്ചു എന്നുമായിരുന്നു രണ്ടാമത്തെ ആരോപണം അങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ലന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതോടെ അതു പൊളിഞ്ഞു, അതുമാത്രമല്ല ഏത് ദൃശ്യവും നല്‍കാം എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി. സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്നു 14 ദിവസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കണമെന്നു സോളര്‍ കേസ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഒരു വര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്. ഇടിമിന്നലില്‍ സിസിടിവി ക്യാമറ വരെ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. ഇവിടെ ഒരു സ്വിച്ചിന് മാത്രമാണ് പ്രശ്‌നം വന്നത്. അതും ചീഫ് സെക്രട്ടറിയുടെ കോണ്‍ഹ്മന്‍സ് റൂമിലെ ക്യാമറ. ഇതോടെ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ പുതിയ കഥ മെനാന്‍ ഒരുക്കത്തിലാണ് പ്രതിപക്ഷം. സോളാര്‍ കേസില്‍ കോടതി ചോദിച്ചപ്പോള്‍ സിസി ടിവി ദൃശ്ങ്ങള്‍ ഇല്ല, മറ്റൊരു കേസില്‍ ഗണ്‍മാന്റ് ഫോണ്‍ കോള്‍ രേഖകള്‍ ഇല്ല തുടങ്ങിയ മറുപടി നല്‍കിയ കാര്യത്തിന് ഒപ്പമാണ് ഇടതു സര്‍ക്കാരും എന്ന പ്രചരണത്തിനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....