News Beyond Headlines

06 Saturday
June

കോവിഡ് കാലത്തെ ഹജ്ജ്; കരുതൽവേണം

ഹറമിൽ പ്രവേശിക്കുന്നവർസുരക്ഷിതമാകുന്നതോടൊപ്പം ലോകത്തെങ്ങുമുള്ള മനുഷ്യരെല്ലാം സുരക്ഷിതമായിരിക്കണം എന്നതാണ് ഹജ് കർമങ്ങളുടെ കാതൽ.  അശ്രദ്ധയും അശാസ്ത്രീയതയും അനേകായിരങ്ങളെ കരയിപ്പിക്കും. അവസരം കിട്ടിയവർ ഇക്കാര്യമോർക്കുമ്പോൾ കൂടുതൽ പ്രഭാമയമാകും

 പുണ്യഭൂമിയിലേയ്ക്ക് ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും ഒറ്റമനസ്സോടെ മനുഷ്യരൊഴുകുന്ന തീർഥാടന കാലം.കഴിഞ്ഞ വർഷം 25 ലക്ഷം ജനങ്ങളാണ് ഹജ് നിർവഹിച്ച് മടങ്ങിയത്. ലോകത്തെ കുലുക്കിയ കോവിഡ് മഹാമാരി ഹാജിമാരുടെ എണ്ണം ഇത്തവണ പതിനായിരമാക്കി പരിമിതപ്പെടുത്തി. സൗദി സർക്കാർ അവിടെ കഴിയുന്ന വിദേശികളിൽ നിന്നാണ് ഇത്തവണ തീർഥാടകരെ തിരഞ്ഞെടുക്കുന്നത്. 160 രാജ്യക്കാരിൽ നിന്നും മുമ്പ് ഹജ് ചെയ്യാൻ അവസരം ലഭിക്കാത്തവരെയാണ് പരിഗണിച്ചതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.ആദ്യം ആയിരം പേർക്കായിരിക്കും അവസരം എന്നറിയിച്ചിരുന്നെങ്കിലും ഹജ് പെർമിറ്റ് ഉയർത്തി. കോവിഡ് നെഗറ്റീവ് ഫലമുള്ള , 20-50 വയസിനു ഇടയിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. അനുമതി ലഭിച്ചവർ സന്തോഷാശ്രു പൊഴിച്ചപ്പോൾ പുണ്യകർമമെന്ന ആയിരങ്ങളുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീണ സങ്കടവും ഈ വർഷമുണ്ട്. ജനങ്ങൾക്ക് മാത്രമല്ല, കഅബയ്ക്കും കവചമൊരുക്കിയാണ് ഇത്തവണത്തെ ഹജ്ജ്.കഅബയെ സ്പർശിക്കാനോ ഹജറുൽ അസ് വദിനെ ( കറുത്ത കല്ല്) തൊടാനോ ചുംബിക്കുകയെന്ന പ്രവാചക മാതൃക പുണരാനോ ഹാജിമാർക്ക് സാധിക്കില്ല. ഒരു വേലി കൊണ്ട് കഅബാലയം വേർതിരിച്ചു വയ്ക്കും . സംസം വിതരണവും സുരക്ഷാ നിർദേശങ്ങൾ പാലിച്ചായിരിക്കും. കഅബ ആരാധിക്കപ്പെടുന്നതല്ല, ആദരിക്കപ്പെടുന്നതാണ്. മഹമാരിയുടെ കാലത്ത് ഈ കരുതലുകൾ അനുപേക്ഷണീയവുമാണ്. ഹജിനു മുമ്പും ശേഷവും തീർഥാടകർക്ക് കോവിഡ് പരിശോധനയും ക്വാറൻറീനും വേണ്ടിവരുമെന്നാണ് സൗദി സർക്കാർ സുചിപ്പിച്ചത്. അസാധാരണ തിരക്കുണ്ടായിരുന്ന ഹജിന്റെ കർമവേദികൾ ഇക്കൊല്ലം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനായാസം നിയന്ത്രിക്കാൻ കഴിയുന്നതായിരിക്കും. എങ്കിലും അതിസൂക്ഷ്മ വൈറസിനെ തടയണമെങ്കിൽ ഹജിന് അവസരം കിട്ടിയവരുടെ മനസ്സ് പുണ്യ പ്രദേശത്തേക്കാൾ വൈപുല്യമുള്ളതാകണം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....