News Beyond Headlines

06 Saturday
June

ഫണ്ട് പിരിവ് കോണ്‍ഗ്രസ് സംഘടനയില്‍ തര്‍ക്കം

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലി കോണ്‍ഗ്രസിന്റെ യുഎഇയിലെ സാംസ്‌കാരിക സംഘടനയില്‍ തര്‍ക്കം. .സംഘടനയുടെ യു.എ.ഇ കമ്മിറ്റി യുടെ നേതൃത്വത്തില്‍, റാസല്‍ഖൈമ കേന്ദ്രീകരിച്ചുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടിലെ ദുരൂഹതയാണ് പ്രശ്‌നങ്ങള്‍ക്ക് ക്ക് കാരണമായത്. ട്രാവല്‍ ഏജന്‍സി ഉടമയും പരാപാടി നടത്തിയ സംഘടനയുടെ റാസല്‍ഖൈമ പ്രസിഡന്റും ഒരാളാണ് എന്നതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യുഎഇ കമ്മറ്റിയുടെ അനുമതിയില്ലാതെയാണ് ഈ ട്രാവല്‍ ഏജന്‍സിക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ചുമതല നല്‍കിയത്. ഇത് കേന്ദ്രട്രഷററും അബുദാബിയിലെ ഒരു രജിസ്‌ട്രേഡ് സംഘടനയുടെ പ്രസിഡന്റുമായ വ്യക്തി ചോദ്യം ചെയ്തതോടുകൂടിയാണ് വിവാദത്തിന് തിരികൊളുത്തിയത്. അധിക വിമാന ചാര്‍ജ് വാങ്ങിയാണ് ആളെകൊണ്ട് പോയതെന്നും ട്രഷററായി തന്നെ മനപ്പൂര്‍വം ഒഴിവാക്കിയത് അഴിമതിക്ക് കളമൊരുക്കാനാണെനും അദ്ദേഹം ആരോപിച്ചു. അബുദാബിയിലെ ഒരു പ്രമുഖ വ്യവസായി, കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ഇരുപത്തയ്യായിരം ദിര്‍ഹം (ഏകദേശം അഞ്ച് ലക്ഷത്തി പന്ത്രണ്ടായിരം രൂപ) യുഎഇ ട്രഷറര്‍ പോലും അറിയാതെ ദുബായിലുള്ള ചില ഭാരവാഹികള്‍ അബുദാബിയില്‍ വന്നു വാങ്ങിപ്പോയതും, അത് ചെലവഴിച്ച രീതി സുതാര്യമല്ലാത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്‌പോര് കേന്ദ്രകമ്മിറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ഏതാനും ദിവസങ്ങളായി തുടര്‍ന്നുവരികയാണ്. റാസല്‍ഖൈമ ഇന്ത്യ അസോസിയേഷന്റെയും ഇന്‍കാസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 36 വിമാന സര്‍വ്വീസുകളാണ് ഇതുവരെ നടത്തിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ സുതാര്യത ഇല്ലായ്മ ഇവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അവ സംഘടന ഇന്നുവരെ അഭിമുഖീകരിക്കാത്ത പ്രശ്‌നമാണന്നുകാണിച്ച് പ്രവര്‍ത്തകര്‍ കെ പി സി സി നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....