News Beyond Headlines

27 Monday
April

എസ്എന്‍ഡിപിയില്‍ തമ്മിലടി രൂക്ഷം , കൂടുതല്‍ കള്ളങ്ങള്‍ പുറത്തേക്ക്

തമ്മിലടി രൂക്ഷമായതോടെ എസ് എന്‍ ഡി പി നേതാക്കളുടെ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവരുന്നു. മൈക്രോ ഫിനാന്‍സ് ഇടപടപാടും, എസ് എന്‍ ട്രെസ്റ്റ് തട്ടിപ്പിനും പുറമെ ഹവാല ഇടപാടുകള്‍ വരെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധമെന്ന് എന്‍ഡിഎ മുന്‍ ദേശീയ സെക്രട്ടറിയും ബിഡിജെഎസ് കണ്‍വീനറുമായിരുന്ന സുഭാഷ് വാസു. തുഷാറിന് വിദേശത്തും സ്വദേശത്തുമുള്ള കോടികളുടെ നിക്ഷേപത്തെക്കുറിച്ച് എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന്് സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു. ഹവാലപ്പണം വിദേശത്തേക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണം. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്‍ സ്വദേശനിയുടെ ബംഗളൂരുവിലെ താമസം, മടങ്ങിപ്പോക്ക് എന്നിവ അന്വേഷിക്കണം. തെരഞ്ഞടുപ്പ് കമീഷനില്‍ നല്‍കിയ എസ്എസ്എല്‍സി ബുക്കിലെ വിവരങ്ങള്‍, ചേര്‍ത്തലയിലെ ഹോട്ടലിന്റെ ആസ്തി എന്നിവ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും സുഭാഷ് വാസു പറഞ്ഞു. ഇതിനിടെ സുഭാഷ് വാസു കേന്ദ്രസര്‍ക്കാരിന്റെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ തുടരുന്നതിനെതിരെ ബി ജെ പി യിലും പ്രതിഷേധം. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ബോര്‍ഡുള്ള കാറാണ് സുഭാഷ് വാസു ഉപയോഗിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയതും ഇതേകാറില്‍. കോവിഡ് --19 ലോക്ഡൗണ്‍ ഘട്ടത്തില്‍ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനും ഈ കാര്‍ ഉപയോഗിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ഏഴ് മണിക്കൂര്‍ ചോദ്യംചെയ്തശേഷം പ്രാഥമികമായി തെളിവ് ലഭിച്ചതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതി അഭിഭാഷകരെ കാണാനും സംസ്ഥാനം വിട്ടുള്ള യാത്രകള്‍ക്കും ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇയാളെ നീക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. എസ്എന്‍ഡിപി യ ഭാരവാഹികളെന്ന നിലയില്‍ തുഷാര്‍വെള്ളാപ്പള്ളിയും സുഭാഷ് വാസുവും മുന്‍കൈയെടുത്താണ് ബിഡിജെഎസ് രൂപീകരിച്ചതും എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതും. ഇതിന്റെ പ്രത്യുപകാരമായാണ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷിന് ലഭിച്ചത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....