രാജസ്ഥാനില്‍ അവസരത്തിനൊത്ത് ഉയരാനാകാത്ത ഹൈക്കമാന്‍ഡിന്റെ പിടിപ്പുകോടിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ഹൈക്കമാന്‍ഡിന്റെ ദൗര്‍ബല്യവും നിഷ്‌ക്രിയത്വവും പ്രശ്നം വഷളാക്കിയെന്ന വികാരവും സച്ചിന്‍ പൈലറ്റ് വിരുദ്ധ പക്ഷം രംഗത്തു. സച്ചിന്‍ പൈലറ്റിനെ കൂടെ നിര്‍ത്താനുള്ള രാഷ്ട്രീയസാധ്യതയ്ക്ക് വേണ്ടി നിയമയുദ്ധത്തിലേക്ക് നീങ്ങിയത് മണ്ടത്തരമായെന്ന് മിക്ക മുതിര്‍ന്നനേതാക്കളും കരുതുന്നു. ഇരുപക്ഷങ്ങള്‍ തമ്മിലടിച്ചപ്പോള്‍, രാജ്യസഭാ സീറ്റുറപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രവര്‍ത്തിച്ചത് സ്ഥിതി രൂക്ഷമാക്കിയെന്ന വികാരവും ഇവര്‍ക്കുണ്ട്. കപില്‍ സിബല്‍, വീരപ്പ മൊയ്ലി, മണിശങ്കര്‍ അയ്യര്‍, പ്രിയ ദത്ത് അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിന്റെ ദൗര്‍ബല്യത്തില്‍ അസ്വസ്ഥരാണ്. മധ്യപ്രദേശിലെ അട്ടിമറിയില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത് . ഇതില്‍ വേണുഗോപലിനെ വിശ്വസിക്കുന്ന രീതി കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തുടര്‍ച്ചയായ പ്രകോപനമാണ് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള സാധ്യത അടച്ചത്. പൈലറ്റ് അടക്കം 19 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം തിരിച്ചടിയായി. സ്പീക്കര്‍ സി പി ജോഷി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്യപ്പെട്ടു. പാര്‍ടി വേദിയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് മൂന്നംഗ ബെഞ്ച് ഉന്നയിച്ചത്. വിഷയം സുപ്രീംകോടതിയില്‍ എത്തിയതോടെ രാഷ്ട്രീയപരിഹാരം അസാധ്യമായി.പൈലറ്റിന്റെ 'അതിരുകടന്ന മോഹ'മാണ് കുഴപ്പമെന്ന ഗെലോട്ടിന്റെ വ്യാഖ്യാനമാണ് ഹൈക്കമാന്‍ഡ് തുടക്കംമുതല്‍ വിശ്വസിച്ചത്. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങള്‍ വഹിച്ച പൈലറ്റ് ഭരണകാര്യത്തില്‍ മുഖ്യമന്ത്രി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്ന ആക്ഷേപമാണ് ഉന്നയിച്ചത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ കൂറുമാറിയതോടെ മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണപ്പോള്‍ത്തന്നെ രാജസ്ഥാനിലും ഭിന്നത പ്രകടമായി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെച്ചൊല്ലി ഗെലോട്ട്, പൈലറ്റ് പക്ഷങ്ങള്‍ പോരടിക്കവെ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ ശ്രമിച്ചത് സ്വന്തം സീറ്റ് ഉറപ്പാക്കാന്‍. വേണുഗോപാലിനും ഗെലോട്ട് പക്ഷത്തിനും സീറ്റ് നല്‍കിയതോടെ പൈലറ്റ് കൂടുതല്‍ അസ്വസ്ഥനായി. ഇതേത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....