അപകടകാരിയായ ഒരു വൈറസിനെതിരെ ആറുമാസമായി പോരാടുകയാണു നമ്മള്. അത് തുടരു കയാണ് ഇവിടെ സര്‍ക്കാരും പ്രതിപക്ഷവും ഇല്ല, നമ്മളാണ് ഉള്ളത്, എന്തിനാണ് ഈ ബഹളം, ആര്‍ക്കാണ് ഇവിടെ ജയിക്കുകയും തോല്‍പ്പിക്കുകയും വേണ്ടത്. ഈ ചോദ്യം ഉയര്‍ത്തുന്നത് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അനാവശ്യ വിവാദങ്ങളുമായിജനങ്ങളുടെ ശ്രദ്ധതിരിക്കുന്നവര്ക്കെതിരെയാണ് ആരോഗ്യമന്ത്രി ലോകം കോവിഡ് ഭീതിയില്‍ നിന്നു തെല്ലും മുക്തമായിട്ടില്ല. ഇതുവരെ കേരളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവ് ലോകമാകെ അംഗീകരിക്കപ്പെട്ടു. ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയര്‍ന്ന ഘട്ടത്തില്‍ ചിലര്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അവസാന വിജയം കൈവരിച്ചുവെന്നു സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കൊറോണ വൈറസ് ലോകത്താകെ സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയാകട്ടെ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ്. ഒന്നാം ഘട്ടത്തില്‍ ചൈനയില്‍ നിന്നു വന്ന 3 പേര്‍ക്കും മേയ് 3 വരെ വിദേശത്തു നിന്നു വന്ന 499 പേര്‍ക്കും വൈറസ് ബാധ ഉണ്ടായപ്പോള്‍ അവരില്‍ 165 പേര് സമ്പര്‍ക്കം മൂലം (33%) പോസിറ്റീവ് ആയി. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം മറ്റു പ്രദേശങ്ങളില്‍ നിന്നു വന്ന രോഗ വാഹകരേക്കാള്‍ എത്രയോ ഇരട്ടിയായി മാറുന്ന സമയത്താണു കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിനെ പ്രശംസിച്ച് ഒട്ടേറെ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്കി. പിആര്‍ വര്‍ക്ക് എന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും നമ്മളാരും രാജ്യാന്തര മാധ്യമങ്ങളെ തേടി പോയിട്ടില്ല. കേരളത്തില്‍ നടപ്പാക്കിയ ഹോം ക്വാറന്റീന് സംവിധാനത്തെ തുടക്കത്തില്‍ പലരും വിമര്‍ശിച്ചു. ഈ രീതി നല്ലതെന്നു കേന്ദ്രവും ഐസിഎംആറും പിന്നീട് അംഗീകരിച്ചു. സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നുവെന്നും ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. മടങ്ങിയെത്തുന്നവരെ പരിശോധിച്ചു കേരളത്തിലേക്കു കടത്തി വിടുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിച്ചത്. ഇതിനെ തുരങ്കം വയ്ക്കാന്‍ ചിലര്‍ കാണിച്ച ശ്രമം എല്ലാവര്ക്കും അറിയാം. പ്രതിരോധ വേലിയില്‍ വിള്ളലുണ്ടാക്കുന്നതിനും കേസുകള്‍ വര്‍ധിച്ചു കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനും വേണ്ടിയാണ് അവര്‍ ശ്രമിച്ചത്. മേയ് 4നുശേഷം കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായി. ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന വൈറസ് ആയതിനാല്‍ രാജ്യമോ സംസ്ഥാനങ്ങളോ പൂര്‍ണമായി അടച്ചിടുന്നതു പ്രായോഗികമല്ല. ജീവന് സംരക്ഷിക്കുന്നതോടൊപ്പം ജീവിതോപാധികളും സംരക്ഷിക്കേണ്ടതുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങള്‍ നാട്ടിലെത്തി. ഇപ്പോള്‍ സര്‍ക്കാര്‍, സ്വകാര്യ ലാബുകളിലായി പ്രതിദിനം 22,000ലേറെ പരിശോധന നടത്തുന്നുണ്ട്. നിലവില്‍ 84 ലാബുകള്‍. പുതുതായി 9 സര്‍ക്കാര്‍ ലാബുകള്‍ ആരംഭിക്കും. പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവര്‍ ഇന്ത്യയില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണം. പഞ്ചാബ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, കേരളം എന്നിവയാണു മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് (0.32) കേരളത്തിലാണ്. ഇപ്പോള്‍ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളില്‍ 8704 കിടക്കകള്‍ ഉണ്ട്. ഒപ്പം 229 സിഎഫ്എല്‍ടിസികളിലായി 30598 കിടക്കകള്‍ തയാറായി. സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണു സ്വകാര്യ ആശുപത്രികള്‍ക്കു നിശ്ചയിച്ചത്. ഇതര രോഗങ്ങളുള്ളവര്‍ക്കു മികച്ച ചികിത്സ നല്കാന് ടെലി മെഡിസിന് സംവിധാനവും ഉണ്ട്. മുതിര്‍ന്ന പൗരന്മാര്, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഇതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങരുത്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വീട്ടില്‍ എത്തിക്കുന്നുണ്ട്. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കുറച്ച് ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. ആരാധനാലയങ്ങളില്‍ ഒരു സമയം 2 മീറ്റര്‍ അകലത്തില്‍ നാലോ അഞ്ചോ ആളുകള്‍ മാത്രം പ്രാര്‍ഥന നടത്തുന്നതാവും സുരക്ഷിതം. എല്ലായിടങ്ങളിലും അകലം പാലിക്കണം. 6 മാസത്തേക്കെങ്കിലും നാം ഈ നിബന്ധനകള്‍ അനുസരിക്കേണ്ടി വരും. സാമ്പത്തികമായി കേരളത്തിന്റെ സ്ഥിതി ഏറെ ഭദ്രമല്ല. രോഗബാധിതര്‍ അനിയന്ത്രിതമായി പെരുകിയാല്‍ ആരോഗ്യ സംവിധാനത്തിന്റെ പരമാവധി സാധ്യതയ്ക്കും അപ്പുറമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. ലോക്ഡൗണിലൂടെ പ്രശ്ന പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓരോ വ്യക്തിയുടെയും ജാഗ്രതയോടെയുള്ള പെരുമാറ്റത്തില്‍ കൂടി മാത്രമേ ആപത്തു തരണം ചെയ്യാനാവൂ.കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ ഇതുവരെയുള്ള നേട്ടങ്ങളില്‍ നമുക്ക് ആശ്വസിക്കാം. സുരക്ഷിതത്വത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ലോകമാകെയുള്ള പാഠങ്ങള്‍ വിസ്മരിക്കരുത്.കരുതലിന്റെ പാഠം ഉള്‍ക്കൊണ്ട് കൊറോണയെ മാറ്റി നിര്‍ത്താം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....