രാജസ്ഥാനില്‍ അനുരഞ്ജനം ലക്ഷ്യം എഐസിസി
കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ പിടി മുറിക്കിയിരിക്കുന്ന കേരള ലോബിക്കെതിരായ നീക്കങ്ങളുടെ ഭാഗമായി ഉത്തരേന്ത്യന്‍ നേതാക്കള്‍ ഒന്നിക്കുന്നു. അഹമദ് പട്ടേല്‍ , ഗാലാംനബി ആസാദ് എന്നിവരാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
രാജസ്ഥാനില്‍ രണ്ടു ചേരിയില്‍ നില്‍ക്കുന് ഗലോട്ടിനെയും സച്ചിനെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണിവര്‍ . ഇത് വിജയിച്ചാല്‍ വീണ്ടും തങ്ങള്‍ക്ക് നേതൃത്വത്തില്‍ മുന്നിലെത്താം കെ സി വേണുഗോപാലിനെയും സംഘത്തെയും മാറ്റാം എന്നിവര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം ഇവര്‍ ഗലോട്ടുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് അടക്കം കോണ്‍ഗ്രസ് വിമതരോടുള്ള നിലപാട് മയപ്പെടുത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തനിക്കു തുറന്ന സമീപനമാണെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണു തീരുമാനിക്കേണ്ടത്. ഹൈക്കമാന്‍ഡ് വിമതരോടു പൊറുത്താല്‍ ഞാനും അവരെ സ്വാഗതം ചെയ്യാന്‍ തയാറാണ്.
കോണ്‍ഗ്രസ് നേതൃത്വം എന്ത് ആഗ്രഹിക്കുന്നുവോ അതാണു ഞാന്‍ ചെയ്യുക- ഗെഹ് ലോട്ട് പറഞ്ഞു. പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കുമെതിരേ ഇതുവരെ കടുത്ത ഭാഷയിലാണ് ഗെഹ് ലോട്ട് സംസാരിച്ചിരുന്നത്. ഇതാദ്യമായി അനുരഞ്ജനത്തിന്റെ സ്വരം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നു എന്നതാണു ശ്രദ്ധേയം.
രാഹുല്‍ പ്രസിഡന്റ് പുത്തില്‍ വന്നാല്‍ വര്‍ക്കിങ്ങ് പ്രസിഡന്റായി സച്ചിന്‍ ഉണ്ടാകും എന്ന ഒഫറാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് സച്ചിനും സംഘവും അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ എന്നും വിശ്വസിച്ചിട്ടുണ്ട്. ഞാന്‍ കേന്ദ്ര മന്ത്രിയായി, എഐസിസി ജനറല്‍ സെക്രട്ടറിയായി, സംസ്ഥാന പ്രസിഡന്റായി, മുഖ്യമന്ത്രിയായി. ഇതില്‍ കൂടുതല്‍ എന്തുവേണം. ഞാന്‍ ഇതെല്ലാം ചെയ്യുന്നത് പൊതുജന സേവനത്തിനായാണ്- ജയ്‌സാല്‍മറില്‍ ഗെഹ് ലോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ജയ്‌സാല്‍മറിലെ സൂര്യഗഡ് റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരോടൊപ്പമായിരുന്നു മുഖ്യമന്ത്രിയും. അവിടെ നിന്ന് ജയ്പുരിലേക്കു മടങ്ങുന്നതിനു മുന്‍പാണ് അദ്ദേഹം ഹോട്ടലിനു പുറത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
സച്ചിന്‍ പൈലറ്റിനെയും മറ്റ് 18 കോണ്‍ഗ്രസ് എംഎല്‍എമാരെയും വഴി തെറ്റിച്ചത് ബിജെപിയാണെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരിനെ പിന്നില്‍ നിന്ന് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഉപേക്ഷിക്കണമെന്ന് നേതാക്കളെ ഉപദേശിക്കാന്‍ ഗെഹ് ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
'' എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. ആശയങ്ങളുടെയും നയങ്ങളുടെയും പരിപാടികളുടെയും പേരില്‍ ജനാധിപത്യത്തില്‍ പോരാട്ടങ്ങളുണ്ടാകും. എന്നാല്‍, അത് സര്‍ക്കാരിനെ അട്ടിമറിക്കാനാവരുത്''- മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കാന്‍ മോദി മുന്‍കൈയെടുക്കണം. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്.
അദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണം. സഹകരണ സംഘം അഴിമതിയിലും ശെഖാവത്തിന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. ധര്‍മേന്ദ്ര പ്രധാന്‍ അടക്കം മറ്റു ചില കേന്ദ്ര മന്ത്രിമാരും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഗെഹ് ലോട്ട് ആരോപിച്ചു.
രാജ്യത്തു ജനാധിപത്യം അപകടത്തിലായിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്റെ സര്‍ക്കാരിനു പിന്നാലെയാണ്- മുഖ്യമന്ത്രി ആരോപിക്കുന്നു. ബിജെപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മായാവതി കോണ്‍ഗ്രസില്‍ ലയിച്ച ആറ് മുന്‍ ബിഎസ്പി എംഎല്‍എമാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതെന്ന് ജയ്പുരില്‍ മടങ്ങിയെത്തിയ ശേഷം ഗെഹ് ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച ആറു പേരും ഒന്നിച്ചാണു കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.