News Beyond Headlines

05 Tuesday
May

രാജ്യ സഭാ സീറ്റ് തീരുമാനം വെള്ളിയാഴ് ച്ച

എം.പി.വീരേന്ദ്രകുമാറിന്റെ വേര്‍പാടോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. ഇതിന് മുന്നോടിയായി എല്ലാ ഘടകകക്ഷി നേതാക്കളോടും ആശയവിനിമയം നടത്തുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച റദ്ദാക്കിയ ഇടതുമുന്നണി യോഗവും അടുത്താഴ്ച ചേരും. എല്‍.ജെ.ഡിയില്‍ നിന്ന് സി.പി.എം തിരികെയെടുക്കുന്നതിന് പല കക്ഷികളും അനുകൂല നിലപാട് എടുത്തിട്ടുണ്ട്.പക്ഷെ പാര്‍ട്ടി തീരുമാനം വന്നിട്ടില്ല. സീറ്റ് ലോക്താന്ത്രിക് ജനതാദളില്‍ തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്. അത് മുന്നണിക്ക് ദോഷമാകരുതെന്നാണ് ഇവരുടെ നിലപാട്. സിപിഐ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഇതു തന്നെയാണ്. വീരേന്ദ്രുമാറിന്റെ നിര്യാണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 24നാണ് തിരഞ്ഞെടുപ്പ്. എല്‍ ഡി എഫിന് വിജയം ഉറപ്പായ രാജ്യസഭാ സീറ്റ് എല്‍ ജെ ഡിക്ക് തന്നെ നല്‍കണമോ സിപിഎം മല്‍സരിക്കണമോ എന്ന കാര്യത്തില്‍ ഇടതു മുന്നണി ഉറപ്പിച്ചിട്ടില്ല. സീറ്റ് എല്‍ ജെ ഡിക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്‍് എം.വി ശ്രേയാസ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടെങ്കിലും ഉറപ്പ് നല്‍കിയിട്ടില്ലന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. യു.ഡി.എഫില്‍ നിന്ന് ലഭിച്ച രാജ്യസഭ സീറ്റ് രാജിവെച്ചാണ് വീരേന്ദ്രുമാര്‍ എല്‍ ഡി എഫിലേക്ക് വന്നത്. അന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് വീരേന്ദ്രകുമാറിന് നല്‍കിയത് വ്യക്തിപരമായിരുന്നു ഈ തീരുമാനം. എല്‍ ജെ ഡിക്ക് ഈ സീറ്റ് വീണ്ടും നല്‍കിയാല്‍ പിന്നീട് അത് സ്ഥിരം അവകാശവാദമായി മാറുമോ എന്നതാണ് സി പി ഐയുടെ പ്രശ്‌നം. വീരേന്ദ്രുമാറിന് എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ കൊണ്ടുവന്ന സീറ്റിന്റെ കാലാവധി 2022 വരെയുള്ളതിനാല്‍ അത് തുടര്‍ന്നേക്കും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ഒരു പക്ഷെ ദേശീയ രാഷ്ട്രീയത്തില്‍ പത്തിക്കാന്‍ സി പി എമ്മിന് സാധിക്കും. സീറ്റ് ലഭിച്ചാല്‍ എം.വി.ശ്രയാംസ് കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ ജെ ഡി ഇതിനോടകം തീരുമാനമെടുത്തിട്ടുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....