ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണകടത്തു സംഘങ്ങളിലേക്ക്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു. സ്വര്‍ണകടത്ത് സംഘത്തിന്ഇതുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി എടുക്കാന്‍ ഭാര്യ ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ ഒരുങ്ങി സിബിഐ തീരുമാനിച്ചു.
അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാന്‍ സിബിഐ തീരുമാനിച്ചത, ഡോക്റ്ററുടെ വെളിപ്പെടുത്തലിനുശേഷമുള്ള ലക്ഷ്മിയുടെ മൊഴി എടുക്കല്‍ നിര്‍ണ്ണായകമാണ്. ബാലഭാസ്‌കറല്ല കാര്‍ ഓടിച്ചിരുന്നെതെന്നാണ് ഡോകറ്റര്‍ പറഞ്ഞത്.
രണ്ടുപേരാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അര്‍ജുനുമാണ് ഈ രണ്ടുപേര്‍. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്പി, വിഷ്ണു, അര്‍ജുന്‍, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങള്‍ ലക്ഷ്മില്‍നിന്ന് ശേഖരിക്കും. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളില്‍ നിന്നടക്കം മൊഴി എടുക്കുക.
അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് ബാലഭാസ്‌കര്‍ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് വ്യക്തമാക്കി. അര്‍ജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നില്‍ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്മി.
അപകടവുമായി ബന്ധപ്പെട്ട് അര്‍ജുനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇയാളെ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ക്രൈംബ്രാഞ്ചില്‍നിന്ന് സിബിഐ ശേഖരിച്ചു. മൊഴി എടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ.
ഇതികനിടെ ബാലഭാസ്‌കറിന്റെത് അപകടമരണമെന്ന് മൊഴി നല്‍കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ സി. അജിയുടെ യു എ ഇ കോണ്‍സുലേറ്റ് നിയമനത്തില്‍ ദുരൂഹതയെന്ന് ആരോപണം. യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവറാണ് ഇപ്പോള്‍ അജി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
യു എ ഇ കോണ്‍സുലേറ്റ് വഴി യു എ ഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേസില്‍ നീതിതേടി പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
'ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ്' ഇതായിരുന്നു അജിയുടെ മൊഴി. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലുവിനെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസലും രംഗത്തു വന്നിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് ഡ്രൈവറായ അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്‌കര്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ടെത്തല്‍.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍, 25 പേര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി.
ഇതിനിടെ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹര്‍ജിയിലെ വാദം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണം സി ബി ഐ ഏറ്റെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണങ്ങളും സി ബി ഐ സംഘം അന്വേഷിക്കും. കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍. യു എ ഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിനു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം ഒമ്പത് പേരാണ് അന്ന് അറസ്റ്റിലായത്.