News Beyond Headlines

29 Monday
December

സമീക്ഷ സർഗ്ഗവേദി വിജയികൾ

സമീക്ഷ യു  കെ കുഞ്ഞു പ്രതിഭകളുടെ സർഗവാസനകൾ പ്രദർശിപ്പിക്കാൻ സർഗ്ഗവേദി എന്ന ഓൺലൈൻ മത്സര വേദി ഒരുക്കിയപ്പോൾ യുകെ മലയാളികൾ അതിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ്  നാം കണ്ടത് .
 മത്സരങ്ങൾ നലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് ഏപ്രിൽ 27 മുതൽ മെയ് 10 വരെ സമീക്ഷ സർഗ്ഗവേദി നടത്തിയ മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് . മൂന്നു വയസ്സ് മുതൽ പതിനെട്ടു വയസ്സുവരെയുള്ള  കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നു  ഉണ്ടായത്.
 സബ് ജൂനിയർ വിഭാഗത്തിന് ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം, ജൂനിയർ വിഭാഗത്തിന് സുപ്രസിദ്ധ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ ഒരു ഗാനം, സീനിയേഷ്സിന് മലയാളി ഹൃദയത്തോടു ചേർത്ത അനശ്വര കലാകാരൻ അർജ്ജുനൻ മാസ്റ്റർ സംവിധാനം ചെയ്ത ഏതെങ്കിലും ഒരു ഗാനം  എന്നിവയായിരുന്നു ആലാപനത്തിനായി നൽകിയത്. പ്രഗത്ഭരായ വധികർത്താക്കൾ വിധി നിർണ്ണയിച്ച മത്സരത്തിൽ നമ്മുടെ കുരുന്നു  ഗായകർ അത്ഭുത പൂർവ്വ മായ പ്രകടനമാണ് കാഴ്ചവെച്ചത് . യുകെ യിൽ ജനിച്ചു വളർന്ന കുട്ടികൾ ആയിരുന്നിട്ടു കൂടി അവരുടെ അക്ഷര സ്ഫുടതയും ആലാപന ശൈലിയും വിധികർത്താക്കളെ പോലും അമ്പരിപ്പിച്ചു. ലഭിച്ച എൻട്രികളിലിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10  വീതം ഗാനങ്ങൾ സമീക്ഷ സർഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട് ലിസ്റ്റ് ചെയ്ത ഈ ഗാനങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ഗാനങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചലച്ചിത്ര സംഗീത രംഗത്തെ പ്രഗത്ഭർ ആയിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ കൃഷ്ണചന്ദ്രൻ, പിന്നണി ഗായിക ഗ്രേഷ്യ അരുൺ , ഗായിക ഷിനു ഷിബു (ആമി) എന്നിവരായിരുന്നു വിധികർത്താക്കൾ. മലയാള ചലച്ചിത്ര മേഖലയിൽ നടനായും ഗായകനായും വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് കൃഷ്ണചന്ദ്രൻ. നോ എവിടെൻസ് എന്ന ചിത്രത്തിലെ ആലാപനത്തിലൂടെ ശ്രദ്ധേയ ആയ ഗ്രേഷ്യ അരുൺ ചലച്ചിത്ര താരം കൂടിയാണ്.  കലാഭവൻ മണി, ബിജു നരായണൻ, വൈക്കം വിജയലക്ഷ്മി എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ് റ്റേജ് ഷോകളിലും സജീവമാണ്. ഫേസ് ബുക്കിലൂടെ. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട വോക്കലിസ്റ്റ് ആണ് ആമി എന്ന ഗായിക. ധാരാളം ആൽബങ്ങളിലും സീരിയലുകളിലും പാടി തന്റെ കഴിവ് തെളിയിച്ച ഗായികകൂടിയാണ് ആമി.കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയിൽ ലഭിക്കുന്നതിനായി 10% മാർക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ്. സബ് ജൂനിയേഷ് സ് ഒന്നാം സ്ഥാനം : എഡ്വിൻ ആൻഡ്രൂസ് റോയ് , രണ്ടാം ക്ലാസ് വിദ്യാർത്ഥി, സ്റ്റോക് പോർട്ടിലെ ഫസൽ ഗ്രോവ് നിവാസികൾ ആയ റോയിയുടേയും ഹർഷയുടെയും മകൻ . രണ്ടാം സ്ഥാനം: റെബേക്ക ആൽ ജിജോ, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, ബർമിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകൾ മൂന്നാം സ്ഥാനം: ആദ്യ മുണ്ടക്കൽ റിസപ്ഷനിൽ പഠിക്കുന്നു. അച്ഛൻ സിനോജ് മുണ്ടക്കൽ അമ്മ അനു. ഗോസ് ഫോർത്ത് നിവാസികൾ ആണ് വിധികർത്താക്കളുടെ പ്രത്യേക പരാമർശം: എയിഡൻ ജിൽസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി, അച്ഛൻ ജിൽസ് ജോസഫ് അമ്മ ജീന ജോയ് ബർമിംഹാമിലെ അക്വസ്ഗ്രീൻ നിവാസികൾ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം: ഇസബെൽ ഫ്രാൻസിസ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ,മേർസിസൈഡിലെ വിറാൽ നിവാസികളായ ഷിബുവിന്റേയും സിനിയുടെയും മകൾ രണ്ടാം സ്ഥാനം: അന്ന ഹെലൻ റോയി , മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സ്റ്റോക് പോർട്ടിലെ ഫസൽ ഗ്രോവ് നിവാസികൾ ആയ റോയിയുടേയും ഹർഷയുടെയും മകൾ. മൂന്നാം സ്ഥാനം: ദേവപ്രീയ വേലകുന്ന് , നാലാം ക്ലാസ് വിദ്യാർത്ഥിനി, ഗ്രേറ്റ് യാമുത്ത് നിവാസികളായ രാജീവിന്റേയും സൗമ്യയുടെയും മകൾ സീനിയർ വിഭാഗം : ഒന്നാം സ്ഥാനം : റ്റെസ്സ സൂസൻ ജോൺ , ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിനി, കേംബ്രിഡ്ജ് നിവാസികളായ സ്റ്റാൻലി തോമസിന്റേയും സൂസൻ ഫ്രാൻസിസിന്റേയും മകൾ . രണ്ടാം സ്ഥാനം: സൈറ മറിയ ജിജോ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി , ബർമിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകൾ മുന്നാം സ്ഥാനം: മേഘ്ന മനു, എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ബ്റിസ്റ്റോൾ നിവാസികളായ മനു വാസുപണിക്കരുടേയും നിഷ മനുവിന്റേയും മകൾ
ചലച്ചിത്ര ഗാന മത്സരത്തിൽ പങ്കെടുത്ത എല്ലാ വർക്കും സമീക്ഷ സർഗ്ഗവേദി നന്ദി അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....