പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങൾക്ക് ഇരയായവർക്ക് അടിയന്തര സഹായം അനുവദിച്ചതിന്റെ പേരിലും രാഷ്ട്രീയമുതലെടുപ്പിന് കൈകോർത്ത് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പത്ത് ലക്ഷം രൂപവീതമാണ് സഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയിൽ കേന്ദ്ര സർക്കാർ രണ്ട് ലക്ഷം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ ആദ്യഗഡുവായി അഞ്ച് ലക്ഷം നൽകുമെന്ന് അറിയിച്ചു. പ്രതിപക്ഷനേതാവും കേന്ദ്രമന്ത്രിയും ഇതിന്റെ പേരിലാണ് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചത്. വിമാനദുരന്തത്തിൽ മരിച്ചവർക്ക് കേന്ദ്രം പത്ത് ലക്ഷം പ്രഖ്യാപിച്ചപ്പോൾ പെട്ടിമുടിയിൽ അത് രണ്ട് ലക്ഷമായി കുറച്ചു. ഇക്കാര്യം മറച്ചുവച്ചാണ് വി മുരളീധരന്റെ ശ്രമം. രണ്ട് ദുരന്തങ്ങളിൽ മരിച്ചവർക്കും പത്ത് ലക്ഷം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കേന്ദ്രം നൽകുമെന്ന് അറിയിച്ച രണ്ട് ലക്ഷം പത്ത് ലക്ഷമായി ഉയർത്തുമോയെന്ന ചോദ്യത്തിന് മുരളീധരന് മറുപടിയില്ല. പെട്ടിമുടിയിൽ കേന്ദ്ര സഹായം രണ്ട് ലക്ഷമായതിൽ പ്രതിപക്ഷ നേതാവിന് മിണ്ടാട്ടമില്ല. കരിപ്പൂരിൽ അനുവദിച്ച തുക പെട്ടിമുടിയിലും നൽകണമെന്ന ചെന്നിത്തലയുടെ വാദം മുരളീധരനെ പിന്തുണച്ചാണ്. ആദ്യഗഡുവാണ് പ്രഖ്യാപിച്ചതെന്നും പുത്തുമലയിലും കവളപ്പാറയിലും ചെയ്തതുപോലെ സമഗ്രമായ പുനരധിവാസം അടക്കം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....