News Beyond Headlines

09 Saturday
May

മണൽ നീക്കി പമ്പ ശാന്തമായി ഒഴുകി

പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നെന്ന്‌ അറിഞ്ഞതോടെ വലിയ ഭീതിയിലായിരുന്നു തീരം. 2018 ലെ മഹാപ്രളയത്തിന്റെ ഓർമയും അവരിലുണ്ടായി. എന്നാൽ, പമ്പയിൽ അടിഞ്ഞുകൂടിയ മണൽ പൂർണമായും മുമ്പ്‌ നീക്കിയതിനാൽ ഇത്തവണ പമ്പ ശാന്തമായി ഒഴുകി . പമ്പയിലെ മണൽ നീക്കിയതിനെതിരെ പ്രതിപക്ഷമടക്കം വലിയ ആരോപണമാണ്‌ ഉന്നയിച്ചത്‌. എന്നാൽ ഇത്തവണ പമ്പാതീരം മുങ്ങാതിരിക്കാൻ, സർക്കാരിന്റ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ സഹായമായി. ഞായറാഴ്ച പകൽ 1.30നാണ്‌ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത്‌. പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കരുതൽ എന്ന നിലയിലാണ് ഡാം തുറന്നത്. ഡാം തുറന്ന് ആറ്‌ മണിക്കൂറിനുശേഷം റാന്നിയിൽ വെള്ളമെത്തും എന്ന വിവരം ജനങ്ങൾ ജാഗരൂകരാക്കി. എന്നാൽ, പമ്പ ത്രിവേണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ   വെള്ളപ്പൊക്കമുണ്ടായില്ല. 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണലാണ്‌ സർക്കാർ പൂർണമായും നീക്കംചെയ്തത്‌.  75,000 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളുമാണ്‌ പമ്പയിൽനിന്ന് നീക്കംചെയ്തത്. ഇതേതുടർന്ന് പമ്പ- ത്രിവേണി ഭാഗത്തെ 2.2 കിലോമീറ്റർ ദൂരം സുഗമമായ ഒഴുക്കിന്‌ കാരണമായി.  പമ്പയിലെ മാലിന്യം നീക്കലിനുപുറമേ പമ്പ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിലെ മാലിന്യങ്ങളും നീക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തിനുശേഷം ത്രിവേണിമുതൽ രണ്ടുകിലോമീറ്ററിൽ അധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണലും മാലിന്യവും വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....