News Beyond Headlines

06 Saturday
June

വിമാന വിലക്ക് പിന്‍വലിക്കാന്‍ കുവൈത്ത്

ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍‍‌പ്പെടുത്തിയ വിലക്ക് കുവൈത്ത് പുനപരിശോധിക്കാനൊരുങ്ങുന്നു. അധ്യാപകരടക്കം ചില മേഖലയിലെ ജീവനക്കാരെ തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യത്തിലാണ് ഈ നീക്കം. ആഗസ്‌ത് ഒന്നു മുതലാണ് 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് അനുമതി നിഷേധിച്ചത്. ഈ രാജ്യങ്ങളില്‍ കൊറോണവൈറസ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച പാശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പഠനം പുരോഗമിക്കുകയാണ്. കര്‍ശന പ്രതിരോധ മുന്‍കരുതലോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആദ്യ ഘട്ട പഠനം നല്‍കിയ ശുപാര്‍ശ. ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലുകളില്‍ 14 ദിവസത്തെ ക്വാറന്റയ്ന്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. യുഎഇ അടക്കമുള്ള ചില രാജ്യങ്ങള്‍ ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഗാര്‍ഹിക ക്വാറന്റയ്‌നു പകരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ക്വാറന്റയ്ന്‍ ഉറപ്പുവരുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു. വിമാന വിലക്ക് കാരണം മലയാളികളടക്കം പതിനായിരകണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാണ്. അവധിക്ക് നാട്ടിലെത്തി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കുടുങ്ങിയതായിരുന്നു ഇവര്‍. നാലു മാസമായി അടച്ചിട്ട കുവൈത്ത് വിമാന താവളം ഈ മാസം ആദ്യമാണ് അന്താരാഷ്ട്ര വാണിജ്യ സര്‍വീസിനായി തുറന്നത്.അതേസമയം, യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ കുവൈത്തി പൗരന്‍മാരുടെ കുവൈത്തികളല്ലാത്ത ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ഡിജിസിഎ അറിയിച്ചു. കൂടാതെ, സ്‌പോണ്‍സര്‍ക്കൊപ്പം വരുന്ന സാധുവായ വിസയുള്ള വീട്ടു ജോലിക്കാര്‍ക്കും അനുമതിയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....