പിഎം കെയേഴ്‌സിലേക്ക് അഞ്ചുമാസത്തിനുള്ളിൽ 38 പൊതുമേഖലാ സ്ഥാപനം സംഭാവനയായി നൽകിയത് 2,105.38 കോടി രൂപ. മഹാരത്ന, നവരത്ന സ്ഥാപനങ്ങളും എണ്ണ, വൈദ്യുതി കമ്പനികളും സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിന്റെ (സിഎസ്‌ആർ) ഭൂരിഭാഗവും പിഎം കെയേഴ്‌സിലേക്ക് സംഭാവന ചെയ്‌തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒഎൻജിസി–- 300 കോടി, എൻടിപിസി–- 250 കോടി, ഇന്ത്യൻ ഓയിൽ–- 225 കോടി, പവർ ഫിനാൻസ് കോർപറേഷൻ–- 200 കോടി, പവർ ഗ്രിഡ്–- 200 കോടി, എൻഎംഡിസി–- 155 കോടി, ബിപിസിഎൽ–- 125 കോടി, എച്ച്‌പിസിഎൽ–- 120 കോടി, കോൾ ഇന്ത്യ–- 100 കോടി എന്നിങ്ങനെയാണ് നൽകിയത്. പിഎം കെയേഴ്‌സിലേക്കുവരുന്ന സഹസ്രകോടികൾ എങ്ങോട്ടാണ് പോകുന്നതെന്ന് വിശദീകരണമില്ല. സംഭാവനകൾ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിഎജി ഓഡിറ്റ് ചെയ്യുന്ന ദേശീയ ദുരിത നിവാരണ ഫണ്ട് നിലവിലുള്ളപ്പോൾ പിഎം കെയേഴ്‌സിന്റെ പ്രസക്തി എന്ത്? പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത് എന്തിന്? കണക്കുകൾ സിഎജി പരിശോധിക്കാത്തത് എന്തുകൊണ്ട്? ഇടപാടുകൾ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം ഉണ്ടാക്കിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങൾക്ക് പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രകാരം നൽകിയ നിരവധി അപേക്ഷകൾ പ്രധാനമന്ത്രികാര്യാലയം നേരത്തേ തള്ളി. വിവരാവകാശനിയമത്തിലെ 2 (എച്ച്) പ്രകാരമുള്ള ‘പൊതു ഉടമസ്ഥതയിലുള്ള’ ഫണ്ട് അല്ലാത്തതിനാൽ വിവരങ്ങൾ നൽകില്ലെന്നാണ് മറുപടി. വ്യക്തികളും സംഘടനകളും സ്വമേധയാ നൽകുന്ന സംഭാവനയായതിനാൽ പരിശോധിക്കാൻ ഇല്ലെന്ന് അറിയിച്ച് സിഎജിയും തടിയൂരി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....