30 മുതൽ 60 സെക്കൻഡുകൾക്കകം കോവിഡ് പരിശോധിച്ചറിയാനുള്ള സംവിധാനവുമായി യുഎഇ. ഇസ്രയേൽ കമ്പനിയായ നാനൊസെന്റുമായി സഹകരിച്ചാണ് കോവിഡ് പരിശോധനയിൽ വിപ്ലവകരമായ മാറ്റത്തിനു യുഎഇ കൈകോർത്തത്. ഇസ്രയേലിനു പുറത്ത് ഈ സംവിധാനം ലഭ്യമാകുന്ന ആദ്യ രാജ്യമാണ് യുഎഇ. വിഡിയോ കോൺഫറൻസ് വഴി യുഎഇയും ഇസ്രയേലും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎഇയുടെ ജി42 ഹെൽത്ത് കെയറും ഇസ്രയേലിന്റെ നാനോസെന്റും ഒപ്പുവച്ചു. മൂക്കിലൂടെ പുറത്തുവിടുന്ന വായുവിനെ ഒരു പ്രത്യേക ബാഗിൽ ശേഖരിച്ചാണ് പരിശോധന. സെൻസർ ബാഗുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിമിഷനേരം കൊണ്ട് ഫലം ലഭിക്കും. എസ്എംഎസ് ആയി വിവരം ഉപഭോക്താക്കൾക്കു കൈമാറും. സെപ്റ്റംബർ മുതൽ യുഎഇയിൽ വ്യാപകമാക്കാനാണു തീരുമാനമെന്ന് ജി42 ഹെൽത്ത് കെയർ സിഇഒ ആഷിഷ് കോഷി പറഞ്ഞു. കര, നാവിക, വ്യോമ കവാടങ്ങളിലായിരിക്കും ഇവ തുടക്കത്തിൽ ലഭ്യമാക്കുക. അബുദാബിയിലേക്കു കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഗന്തൂത്തിലെ പ്രവേശന കവാടത്തിലും ഇവ ലഭ്യമാക്കിയാൽ നിമിഷ നേരംകൊണ്ട് നൂറുകണക്കിന് ആളുകളെ പരിശോധിക്കാമെന്നും സൂചിപ്പിച്ചു. ഇതുവഴി പണവും സമയവും ലാഭിക്കാനും തിരക്കും കുറയ്ക്കാനും സാധിക്കും സ്കൂൾ തുറക്കുന്ന സമയമായതിനാൽ ആയിരക്കണക്കിന് വിദ്യാർഥികളെ കുറഞ്ഞ സമയംകൊണ്ട് പരിശോധിക്കാനും ഇതുവഴി സാധിക്കും. റാപ്പിഡ്, പിസിആർ ടെസ്റ്റുകളെ പോലെ സ്രവങ്ങളെടുത്ത് പരിശോധിക്കേണ്ടതില്ല. ഇതര പരിശോധനകളെ അപേക്ഷിച്ച് ചെലവും കുറവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....