വടക്കാഞ്ചേരി ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത യൂണിടാക്ക് സ്വര്‍ണകടത്ത് സംഘത്തിന് കമീഷന്‍ നല്‍കിയത് യു എ ഇ കോണ്‍സിലേറ്റ് ബില്‍ഡിന്റെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിന് . തിരുവനന്തപുരത്ത് അനുവദിച്ചിരിക്കുന്ന യുഎഇ കോണ്‍സുലേറ്റ് പണിയും യൂണിടാക്കിനു നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇത്രയും തുക കമീഷനായി നല്‍കിയത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. യൂണിടാക്ക് നല്‍കിയ കമീഷന്‍ 4.25 കോടിരൂപയാണെന്ന് കൈരളി ന്യൂസിന്റെ വെളിപ്പെടുത്തല്‍. ബിജെപി നേതാക്കളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് ഇതില്‍ 75 ലക്ഷം രൂപ നേരിട്ട് നല്‍കി. കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയില്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസാണ് ഈ വിവരം പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കണ്ടെത്തലാണിതെന്നും കൈരളി വെളിപ്പെടുത്തി. ബാക്കി തുക കൈപ്പറ്റിയത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരന്‍ ഖാലിദ് മുഹമ്മദാണ്. ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്. പണം കൈപ്പറ്റാന്‍ ഖാലിദ് എത്തിയത് കോണ്‍സുലേറ്റിന്റെ നയതന്ത്രപരിരക്ഷയുള്ള കാറിലാണ്. കൈമാറ്റം നടന്നത് 2019 ആഗസ്ത് 2ന് രാത്രി ഏഴിനും എട്ടിനും ഇടയ്ക്ക് തിരുവനന്തപുരം കവടിയാറിലെ കഫേ കോഫീഡേയ്ക്കു സമീപമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....