ധനബിൽ പാസാക്കുന്നതിനായി ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരായ അവിശ്വാസപ്രമേയം അഞ്ചു മണിക്കൂർ ചർച്ച ചെയ്യും. മുൻകാലങ്ങളിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയങ്ങളിലെ ചർച്ച മൂന്നു ദിവസങ്ങളിലായി 21 മണിക്കൂർ വരെ നീണ്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് അഞ്ചു മണിക്കൂർ സമയപരിധി നിശ്ചയിച്ചത്. സ്പീക്കർക്കെതിരായ പ്രമേയം അനുവദിക്കാനാകില്ലെന്നു പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. സ്പീക്കർക്കെതിരായ പ്രമേയം അനുവദിക്കാൻ 14 ദിവസത്തെ നോട്ടീസ് ആവശ്യമാണ്. എന്നാൽ, പ്രതിപക്ഷ നോട്ടീസ് ലഭിച്ചിട്ട് ഒൻപതു ദിവസം മാത്രമേ ആയുള്ളുവെന്ന ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണു തള്ളിയത്. ഓഗസ്റ്റ് 13നു ഗവർണർ ഒപ്പിട്ടതോടെയാണു നിയമസഭാ സമ്മേളനത്തിനു വിജ്ഞാപനമായത്. രാവിലെ ഒൻപതിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ആദ്യം ചരമോപചാരമാണ്. തുടർന്നു റിപ്പോർട്ട് സമർപ്പണം. പിന്നീട് ധനബിൽ പരിഗണനയ്ക്കെടുക്കും. ചർച്ചയില്ലാതെ ധനബിൽ പാസാക്കാനാണ് ആലോചന. എന്നാൽ, ചർച്ചയ്ക്കെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടാൽ 10 മണിക്ക് അവസാനിക്കുന്ന തരത്തിൽ ക്രമീകരിക്കും. 10 മുതൽ മൂന്നു വരെയാണ് അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....