കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ബിഎഡ് കോളേജിനായി ഭൂമിയുടെ വ്യാജരേഖ ചമച്ചതിന്റെ തെളിവുകൾ വിജിലൻസ് കണ്ടെത്തി. കൊല്ലം അർക്കന്നൂരിൽ ചാമക്കാല ട്രസ്‌റ്റ് ആരംഭിച്ച സ്വാശ്രയ ബിഎഡ് കോളേജിന്റെ യൂണിവേഴ്‌സിറ്റി-–- എൻസിടിഇ അഫിലിയേഷനായാണ് വ്യാജരേഖ ചമച്ചത്. തട്ടിപ്പിന് കൂട്ടുനിന്ന മുൻ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. തുടർന്നാകും കോടതിയിൽ കുറ്റപത്രം നൽകുക. ചാമക്കാല നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. പൊതുപ്രവർത്തകനായ അഡ്വ. എസ് പി ദീപക്കിന്റെ പരാതിയിൽ വിജിലൻസ് എസ്‌പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടക്കുന്നത്. പ്രഥമ ദൃഷ്‌ട്യാ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിയമപ്രകാരം ബിഎഡ് കോളേജ് തുടങ്ങാൻ കുറഞ്ഞത് നാല് ഏക്കർ ഭൂമി വേണം. എന്നാൽ, ചാമക്കാല ട്രസ്റ്റിന്റെ പേരിലുള്ളത് 1.29 ഏക്കർ ഭൂമി മാത്രമാണ്. മറ്റൊരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ട്രസ്‌റ്റിന്റേതാണെന്ന് കാട്ടിയാണ് വ്യാജരേഖ ചമച്ചത്. ബിഎഡ് കോളേജിന് അഫിലിയേഷൻ ലഭിച്ചതോടെ ചാമക്കാല കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിലും കടന്നുകൂടി. സെനറ്റ് അംഗമായിരുന്ന ഹരിലാൽ ഗവർണർക്ക് നൽകിയ പരാതിയിൽ പ്രോ വിസിയായിരുന്ന വീരമണികണ്ഠനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഗുരുതരമായ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്‌തു. തുടർന്ന്, ചാമക്കാലതന്നെ അംഗമായ സിൻഡിക്കറ്റ് ബിഎഡ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കി. സിൻഡിക്കറ്റിലെ കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, സിപിഐ എം അടക്കമുള്ള 14 അംഗങ്ങളും നടപടി ശരിവച്ചിരുന്നു. ദേശാഭിമാനിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....