ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവും സംഘവും ഇപ്പോള്‍ ചിന്തിക്കുന്നത് അത് വേണ്ടിയിരുന്നില്ല എന്ന്. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങളിലൂടെ പടച്ചുവിട്ട അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് തെളിവ് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ ഭരണപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒന്നുമിണ്ടാനില്ലാതെ പതറുകയായിരുന്നു പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തിനു ശേഷം സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ടു തളളി (87-40). സ്വന്തം പാളത്തിലെ മൂന്ന് വോട്ടു കുറഞ്ഞു വീണു എന്ന നാണക്കേടാണ് പ്രതിപക്ഷത്തിന് ഉണ്ടായത്. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് , സി എഫ് തോമസ് എന്നീ എം എല്‍ എ മാരാണ് അവിശ്വാസ പ്രമയേത്തില്‍ വോട്ടു രേഖപ്പെടുത്താതിരുന്നത്. രാവിലെ 10.45ന് കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. വൈകിട്ട് 5.32ന് മറുപടി ആരംഭിച്ച മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗത്തില്‍ ആരോപണങ്ങള്‍ക്കു രാഷ്ട്രീയമായ മറുപടി നല്‍കി അധികാരത്തിനായി രാജ്യത്തെ മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ അധികാരക്കൊതിയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലേക്ക് നയിച്ചത്-- നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയുടെ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വി പി സിങ്ങിന്റെ മതനിരപേക്ഷ സര്‍ക്കാരിനെ ബിജെപിക്കൊപ്പംനിന്ന് അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. ഇതാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇന്ന് ഒന്നോരണ്ടോ സംസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് ഭരണം ഒതുങ്ങി. കേരളത്തിലും അടുത്ത മുഖ്യ പ്രതിപക്ഷകക്ഷിയാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇഎംഎസ് മന്ത്രിസഭയെ കോണ്‍ഗ്രസ് അട്ടിമറിക്കുമ്പോള്‍ ആ സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് കേന്ദ്രഭരണത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. ഇന്ന് കുറുക്കുവഴി തേടുന്നു. മാധ്യമങ്ങളെയും ചില ഏജന്‍സികളെയും ഉപയോഗിച്ച് പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ ആനുകൂല്യം പറ്റുകയാണ്. സത്യമെന്ന പ്രതീതി ഉണ്ടാക്കുന്നതുവരെ അസത്യം ആവര്‍ത്തിക്കുകയാണ്. അതിനായി ഇവന്റ് മാനേജ്‌മെന്റ് ടീമുകളെ നിയോഗിക്കുന്നു. അധികാരഭ്രാന്ത് വരുമ്പോള്‍ മതനിരപേക്ഷതയടക്കമുള്ള മൂല്യങ്ങളെപ്പോലും കോണ്‍ഗ്രസ് മറക്കുന്നു. അയോധ്യ ഒരുകൂട്ടര്‍ക്ക് മാത്രമായി തുറന്നുകൊടുത്തതും ശിലാന്യാസവും കര്‍സേവയും അനുവദിച്ചതും കോണ്‍ഗ്രസാണ്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ നിഷ്‌ക്രിയത്വംകൊണ്ട് കാര്‍മികത്വം വഹിച്ചതും കോണ്‍ഗ്രസാണ്. ബിജെപിയുടെ ബി ടീമായി അവര്‍ മാറി. ബിജെപിയുമായി ചേര്‍ന്നുനില്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. അതിനെ വിമര്‍ശിക്കുന്നതിനു പകരം കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കാനാണ് ലീഗിനും താല്‍പ്പര്യം. ജാതി മത സമുദായ ഭേദമന്യേ പൊതുസമൂഹം കോണ്‍ഗ്രസിന്റെ മതനിരപേക്ഷ വിരുദ്ധത തിരിച്ചറിയും. അധികാരക്കൊതി കാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിശാലമായ പ്ലാറ്റ്ഫോം ഒരുങ്ങുകയാണ്. ലീഗില്‍ ജമാഅത്തെ ഇസ്ലാമി വകയായ ഇസ്ലാമികവല്‍ക്കരണവും കോണ്‍ഗ്രസില്‍ ആര്‍എസ്എസ് വകയായ ഹിന്ദുത്വവല്‍ക്കരണവും നടക്കുന്നു. ഇവരെല്ലാം ജനാധിപത്യവിരുദ്ധ പ്ലാറ്റ്ഫോമില്‍ ഒന്നിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നിച്ചെതിര്‍ക്കുകയാണ്. ചില മാധ്യമങ്ങള്‍ ഒരുക്കുന്ന പട്ടുമെത്തയിലാണ് അവിശുദ്ധ ബാന്ധവം. അതിന്റെ ഉല്‍പ്പന്നമാണ് അവിശ്വാസപ്രമേയം. ഇവര്‍ അനുകൂലിച്ചെങ്കില്‍ സര്‍ക്കാരിന് എന്തെങ്കിലും തെറ്റുപറ്റിയേനെ എന്ന് കരുതുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും നാടും ഞങ്ങളെ ശരിവയ്ക്കും ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണ്. അവരുടെ വിശ്വാസമാണ് പ്രധാനം. ഞങ്ങള്‍ ജനങ്ങളില്‍നിന്ന് വന്നവരാണ്. അവരിലേക്ക് തന്നെയാണ് ഇറങ്ങുന്നത്. ജനങ്ങളും നാടും ഞങ്ങളെ ശരിവയ്ക്കും. അധാര്‍മികമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അര്‍ഹമായ നിലപാട് ജനങ്ങളില്‍നിന്നുണ്ടാകുമെന്നതില്‍ സംശയമില്ല. ബാക്കി നമുക്ക് ജനമധ്യത്തില്‍ വന്ന് കാണാം മുഖ്യമന്ത്രിയുടെ വാക്കുകള്‍ അവസാനിച്ചപ്പോള്‍ കേരളത്തിന്റെ ഒസ്ലാ വീട്ടിലും സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ കൃത്യമായി എത്തുകയായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തന്നെ അവതരിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പാലുല്‍പാദനം തൊട്ടു പച്ചക്കറി സ്വയംപര്യാപ്തത വരെയുള്ള കാര്യങ്ങളെക്കുറിച്ചു ദീര്‍ഘമായി പ്രസംഗിച്ച അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങള്‍ പ്രതിപാദിച്ചേ തീരൂവെന്നു വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വിവാദങ്ങള്‍ സര്‍ക്കാരിന്റെ വികസന ട്രാക്കിനെ ബാധിച്ചില്ലെന്നതിനാണ് മുഖ്യമന്ത്രി ഊന്നല്‍ നല്‍കിയത്. അത് പ്രതിപക്ഷത്തിന് തിരിച്ചടിയായി മാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....