ലണ്ടനിൽനിന്നും ഡൽഹിയിലേക്കൊരു ബസ് സർവീസ്. അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000 കിലോമീറ്റർ സഞ്ചരിച്ചാകും ലണ്ടനിൽനിന്നും ബസ് ഡൽഹിയിലെത്തുക. ഇതിലെ സഞ്ചാരികൾക്ക് മുഴുനീളെ യാത്രയ്ക്ക് ടിക്കറ്റെടുക്കാം. അല്ലെങ്കിൽ നാല് സെക്ടറുകളായി തിരിച്ചിട്ടുള്ള റൂട്ടിൽ ഏതെങ്കിലും ഒരു സെക്ടറിൽ മാത്രമായും യാത്രചെയ്യാം. ഹോപ്പ് ഓൺ, ഹോപ്പ് ഓഫ് രീതിയിലാകും സർവീസ് ക്രമീകരിക്കുക. മോസ്കോ, വിൽനിയസ്, പ്രാഗ്, ബ്രസൽസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങൾ കടന്ന് ഇസ്ബക്കിസ്ഥാനിലെ താഷ്കെന്റും സമർകന്റും വഴിയാകും ബസിന്റെ യാത്ര. വഴിമധ്യേ ഇംഗ്ലീഷ് ചാനലും കാസ്പിയൻ കടലുമൊക്കെ കടക്കാൻ ഫെറി സർവീസിനെ ആശ്രയിക്കും. ചൈനയിൽ ലേകമഹാദ്ഭുതങ്ങളിൽ ഒന്നായ ചൈനീസ് വൻമതിലും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചാണ് ബസ് റൂട്ട് വിഭാവനം ചെയ്തിട്ടുള്ളത്. ഡൽഹിയിലേക്ക് എത്തുന്നതിനു മുമ്പ് തായ്‌ലാൻഡും മ്യാൻമാറിലെ പഗോഡാസും മറ്റും സന്ദർശിക്കാൻ യാത്രികർക്ക് അവസരം ലഭിക്കും. കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും 2021 ജൂലൈയാണ് സംഘാടകരുടെ മനസിൽ. വിദേശയാത്രകൾക്കുള്ള ഫോറിൻ ഓഫിസ് അഡ്വൈസ് അനുസരിച്ചാകും തീരുമാനങ്ങൾ. അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന ഇന്ത്യൻ ട്രാവൽ കമ്പനിയാണ് ചരിത്രപരമായ ഈ യാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ് എന്ന നിലയിലിൽ ഇത് ഗിന്നസ് വേൾഡ് റിക്കോർഡ്സിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്സിലും ഇടം നേടുമെന്ന് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് ഫൗണ്ടർമാരായ സഞ്ജയ് മദാനും തുഷാർ അഗർവാളും വ്യക്തമാക്കി. 1957ൽ ഓസ്വാൾഡ് ജോസഫ് ഗാരോ ഫിഷർ എന്നയാൾ 20 യാത്രക്കാരുമായി ലണ്ടനിൽനിന്നും കൊൽക്കത്തയിലേക്ക് ബസ് സർവീസ് നടത്തിയ ചരിത്രമുണ്ട്. 1957 ഏപ്രിൽ 15ന് ലണ്ടനിൽനിന്നും യാത്ര തിരിച്ച് ബസ് ജൂൺ അഞ്ചിന് കൊൽക്കത്തയിലെത്തി. തിരിച്ച് ഓഗസ്റ്റ് രണ്ടിന് ലണ്ടിനിലേക്ക് പുറപ്പെട്ടു. സിംഗിൾ യാത്രയ്ക്ക് 85 പൗണ്ടും റിട്ടേൺ യാത്രയ്ക്ക് 65 പൗണ്ടുമായിരുന്നു നിരക്ക്. ഫ്രാൻസ്, ഇറ്റലി, യൂഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, പാക്കിസ്ഥാൻ വഴിയുള്ള ആ യാത്രയുടെ ചരിത്രവും പാരമ്പര്യവും കടമെടുത്താണ് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് പുതിയ ഉദ്യമത്തിന് ഒരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....