സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി വിദ്യാർഥി ദുബായിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി വട്ടോളി ബസാർ കുളത്തിന്റെ മീത്തൽ ഹൗസിൽ നാസർ താഴലെപുരയിലിന്റെ മകൻ മുഹമ്മദ് യാസീൻ(20) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതൃസഹോദരൻ പൊലീസിനെ സമീപിച്ചു. കഴിഞ്ഞ മാർച്ചിൽ പിതൃസഹോദരൻ മുഹമ്മദ് ഇഖ്ബാലിന്റെ അരികിലെത്തിയ മുഹമ്മദ് യാസീൻ ഇന്നലെ വൈകിട്ട് വർഖയിലെ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു. തുടർന്ന് കൂട്ടുകാരെല്ലാം ദെയ്റയിൽ ഉല്ലാസ ബോട്ട് യാത്ര നടത്തുകയും ചെയ്തു. ഇന്ന് പുലർച്ചെ നാലിന് മുഹമ്ദ് യാസീന്‍ സുഖമില്ലെന്ന് പറഞ്ഞ് മുഹമ്മദ് ഇഖ്ബാലിന് ഫോൺ കോൾ വരികയായിരുന്നു. ദെയ്റയിലെ കൂട്ടുകാരാണ് ഫോൺ വിളിച്ചത്. അവിടെയെത്തിയപ്പോൾ കൂട്ടുകാരുടെ നായിഫിലെ താമസ സ്ഥലത്ത് മുഹമ്മദ് യാസീൻ തളർന്നുകിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സാദിഖ നാസിറാണ് മാതാവ്. സഹോദരങ്ങൾ: അഹ് സാൻ, റസാൻ. പ്ലസ് ടു വരെ പഠിച്ച മുഹമ്മദ് യാസീൻ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധ ചെലുത്താതെ നാട്ടിൽ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നതിനെ തുടർന്ന് പിതാവ് നാസിർ മകനെ മുഹമ്മദ് ഇഖാബാലിന്റെ അരികിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. അൽഖൂസിൽ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം മുഹമ്മദ് യാസീന്‍ താമസ വീസ എടുക്കാനുള്ള നടപടികളില്‍ ആരംഭിക്കുകയും ചെയ്തു. 15 ദിവസം മുൻപാണ് വറഖയിൽ ഒരു പാർട്ടിയുണ്ടെന്നു മുഹമ്മദ് ഇഖ്ബാലിനെ അറിയിച്ചത്. ഇന്നലെ വീണ്ടും ഇക്കാര്യം ഒാർമിപ്പിച്ചു. വൈകിട്ട് ഏഴിന് മുഹമ്മദ് ഇഖ്ബാലിന്റെ കൂട്ടുകാരൻ മുഹമ്മദ് യാസീനെ വറഖയിൽ കൊണ്ടുവിടുകയായിരുന്നു. യാത്രയ്ക്കിടെ മുഹമ്മദ് യാസീൻ എന്തോ മരുന്നിനെ കുറിച്ച് കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടിരുന്നതായും എന്താണെന്ന് ചോദിച്ചപ്പോൾ, തനിക്ക് തലവേദനയുണ്ടെന്നും അതിനുള്ള മരുന്നിന്റെ കാര്യമാണ് സംസാരിച്ചതെന്നു മറുപടി നൽകിയതായും സുഹൃത്ത് മുഹമ്മദ് ഇഖ്ബാലിനെ അറിയിച്ചിട്ടുണ്ട്. വറഖയിൽ പാർട്ടി നടന്ന കെട്ടിടത്തിനരികിൽ വിട്ട ശേഷം സുഹൃത്ത് മടങ്ങി. അതിനാൽ, അവിടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചും പാർട്ടിയെക്കുറിച്ചും കൂടുതൽ വിവരം അറിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....